വിമാനത്താവളത്തിലെ നീണ്ട ക്യു വിനോട് ബൈ പറയാം, ഡിജി യാത്ര ആപ്പിലൂടെ
വിമാന യാത്രക്കാർക്ക് അവരുടെ ഐഡികളും യാത്രാ രേഖകളും സംരക്ഷിക്കാൻ കഴിയുന്ന വികേന്ദ്രീകൃത മൊബൈൽ അധിഷ്‌ഠിത ഐഡി സ്റ്റോറേജ് പ്ലാറ്റ്‌ഫോമായ ഡിജി യാത്ര ആപ്പിലെ റജിസ്‌ട്രേഷൻ ഈ ആഴ്‌ച ഒരു ദശലക്ഷം കടന്നു. വിമാനത്താവളങ്ങളിൽ യാത്രക്കാർക്ക് ബുദ്ധിമുട്ടില്ലാത്ത യാത്രാനുഭവം നൽകാനാണ് ഡിജി യാത്ര

വിമാന യാത്രക്കാർക്ക് അവരുടെ ഐഡികളും യാത്രാ രേഖകളും സംരക്ഷിക്കാൻ കഴിയുന്ന വികേന്ദ്രീകൃത മൊബൈൽ അധിഷ്‌ഠിത ഐഡി സ്റ്റോറേജ് പ്ലാറ്റ്‌ഫോമായ ഡിജി യാത്ര ആപ്പിലെ റജിസ്‌ട്രേഷൻ ഈ ആഴ്‌ച ഒരു ദശലക്ഷം കടന്നു.
വിമാനത്താവളങ്ങളിൽ യാത്രക്കാർക്ക് ബുദ്ധിമുട്ടില്ലാത്ത യാത്രാനുഭവം നൽകാനാണ് ഡിജി യാത്ര ആരംഭിച്ചത്. യാത്രക്കാർക്ക് അവരുടെ വിശദാംശങ്ങൾ ആപ്പുമായി പങ്കുവെച്ചിട്ടുണ്ടെങ്കിൽ നീണ്ട സുരക്ഷാ ക്യൂകൾ ഒഴിവാക്കാനാകും.
866,000 ആൻഡ്രോയിഡ് ഉപയോക്താക്കളും 154,000 ഐഒഎസ് ഉപയോക്താക്കൾ ആപ്പ് ലോഞ്ച് ചെയ്തതിന് ശേഷം ഡൗൺലോഡ് ചെയ്ത് ഉപയോഗിച്ചതായി വ്യോമയാന മന്ത്രാലയം അറിയിച്ചു.
2022 ഡിസംബറിൽ ന്യൂ ഡൽഹി, ബെംഗളൂരു, വാരണാസി എന്നീ മൂന്ന് വിമാനത്താവളങ്ങളിലാണ് 'ഡിജി യാത്ര' ആരംഭിച്ചത്, തുടർന്ന് 2023 ഏപ്രിലിൽ വിജയവാഡ, കൊൽക്കത്ത, ഹൈദരാബാദ്, പൂനെ എന്നിവിടങ്ങളിൽ ആരംഭിച്ചു. ഈ മാസം ആദ്യം മുതൽ ഡൽഹി ഇന്ദിരാഗാന്ധി ഇന്റർനാഷണൽ എയർപോർട്ടിന്റെ ടെർമിനൽ 3 ൽ നിന്ന് യാത്ര ചെയ്യുന്ന ആളുകൾക്ക് ആപ്പ് ഇല്ലാതെ തന്നെ ഡിജിയാത്ര ഉപയോഗിക്കാനുള്ള സൗകര്യം ആസ്വദിക്കാമെന്ന് സ്വകാര്യ എയർപോർട്ട് ഓപ്പറേറ്ററായ ഡൽഹി ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് പറഞ്ഞു.
∙മുഖം തിരിച്ചറിയൽ രേഖയായി ഉപയോഗിച്ച് ലളിതമായ മൂന്ന്-ഘട്ട റജിസ്ട്രേഷൻ പ്രക്രിയ പൂർത്തിയാക്കാൻ സാധിക്കും. റജിസ്ട്രേഷൻ കഴിഞ്ഞാൽ യാത്രക്കാർക്ക് ടെർമിനലിനുള്ളിലും സെക്യൂരിറ്റി ചെക്ക് ഏരിയയിലും ബോർഡിങ് ഗേറ്റുകളിലും തടസ്സമില്ലാതെ കടന്നു പോകാൻ കഴിയും. ഇതിനായി യാത്രക്കാർ തങ്ങളുടെ മൊബൈൽ ഫോണിൽ ഡിജിയാത്ര ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുകയും ഡിജി യാത്ര സൗകര്യം പ്രയോജനപ്പെടുത്തുന്നതിന് ആധാർ ബന്ധിപ്പിച്ച മൊബൈൽ നമ്പർ റജിസ്റ്റർ ചെയ്യുകയും വേണം.
∙റജിസ്ട്രേഷന് ശേഷം, ഉപയോക്താക്കൾ അവരുടെ ക്രെഡൻഷ്യലുകൾ ഡിജിലോക്കർ വഴിയോ ഓഫ്‌ലൈൻ ആധാർ വഴിയോ ലിങ്ക് ചെയ്യേണ്ടതുണ്ട്. ആധാർ ലിങ്കിങ് പൂർത്തിയായിക്കഴിഞ്ഞാൽ, യാത്രക്കാർ ഒരു സെൽഫി എടുത്ത് അത് ആപ്ലിക്കേഷനിലൂടെ അപ്‌ലോഡ് ചെയ്യണം. തുടർന്ന് ഉപയോക്താക്കൾക്ക് അവരുടെ ബോർഡിങ് പാസുകൾ ഡിജിയാത്ര ആപ്പിൽ അപ്ഡേറ്റ് ചെയ്യാം.
സിവിൽ ഏവിയേഷൻ മന്ത്രാലയം പറയുന്നതനുസരിച്ച്, ഡിജി യാത്രാ പ്രക്രിയയിൽ, യാത്രക്കാരുടെ വ്യക്തിഗതമായി തിരിച്ചറിയാവുന്ന വിവരങ്ങളുടെ ഡാറ്റയുടെ സെൻട്രൽ സ്റ്റോറേജ് ഇല്ല. യാത്ര കഴിഞ്ഞ് 24 മണിക്കൂറിനുള്ളിൽ സിസ്റ്റത്തിൽ നിന്ന് ഡാറ്റ നീക്കം ചെയ്യും . അതുകൊണ്ടു യാത്ര വിവരങ്ങൾ ഡാറ്റ എൻക്രിപ്റ്റ് ചെയ്‌തിരിക്കുന്നതിനാൽ മറ്റേതെങ്കിലും സ്ഥാപനത്തിനും ഉപയോഗിക്കാൻ കഴിയില്ല.