ഒരു അസുഖം വന്നാൽ നാം സ്വയം ചികിത്സിക്കില്ല, പകരം വിദഗ്ധനായ ഡോക്ടറെ സമീപിക്കും. വ്യക്തിയുമായോ സംവിധാനങ്ങളുമായോ തർക്കം ഉണ്ടായാൽ നിയമപരമായ പരിഹാരത്തിന് വക്കീലിനെ കാണും. വീടും മറ്റു കെട്ടിടങ്ങളും ആരും സ്വയം പ്ലാൻ വരച്ച് നിർമിക്കില്ല. മറിച്ച്, വൈദഗ്ധ്യം നേടിയ എൻജിനീയറെ സമീപിക്കുകയാണ് ചെയ്യുക. മേൽപറഞ്ഞ

ഒരു അസുഖം വന്നാൽ നാം സ്വയം ചികിത്സിക്കില്ല, പകരം വിദഗ്ധനായ ഡോക്ടറെ സമീപിക്കും. വ്യക്തിയുമായോ സംവിധാനങ്ങളുമായോ തർക്കം ഉണ്ടായാൽ നിയമപരമായ പരിഹാരത്തിന് വക്കീലിനെ കാണും. വീടും മറ്റു കെട്ടിടങ്ങളും ആരും സ്വയം പ്ലാൻ വരച്ച് നിർമിക്കില്ല. മറിച്ച്, വൈദഗ്ധ്യം നേടിയ എൻജിനീയറെ സമീപിക്കുകയാണ് ചെയ്യുക. മേൽപറഞ്ഞ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒരു അസുഖം വന്നാൽ നാം സ്വയം ചികിത്സിക്കില്ല, പകരം വിദഗ്ധനായ ഡോക്ടറെ സമീപിക്കും. വ്യക്തിയുമായോ സംവിധാനങ്ങളുമായോ തർക്കം ഉണ്ടായാൽ നിയമപരമായ പരിഹാരത്തിന് വക്കീലിനെ കാണും. വീടും മറ്റു കെട്ടിടങ്ങളും ആരും സ്വയം പ്ലാൻ വരച്ച് നിർമിക്കില്ല. മറിച്ച്, വൈദഗ്ധ്യം നേടിയ എൻജിനീയറെ സമീപിക്കുകയാണ് ചെയ്യുക. മേൽപറഞ്ഞ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒരു അസുഖം വന്നാൽ നാം സ്വയം ചികിത്സിക്കില്ല, പകരം വിദഗ്ധനായ ഡോക്ടറെ സമീപിക്കും. വ്യക്തിയുമായോ സംവിധാനങ്ങളുമായോ തർക്കം ഉണ്ടായാൽ നിയമപരമായ പരിഹാരത്തിന് വക്കീലിനെ കാണും. വീടും മറ്റു കെട്ടിടങ്ങളും ആരും സ്വയം പ്ലാൻ വരച്ച് നിർമിക്കില്ല. മറിച്ച്, വൈദഗ്ധ്യം നേടിയ എൻജിനീയറെ സമീപിക്കുകയാണ് ചെയ്യുക. മേൽപറഞ്ഞ ഓരോ സാഹചര്യത്തിലും നാം വിദഗ്ധ ഉപദേശം തേടാറുണ്ട്. എന്നാൽ, പണവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ആരുടെ ഉപദേശമാണു നാം തേടുന്നത്. ബഹുഭൂരിപക്ഷവും സ്വയം ശരിയെന്നു തോന്നുന്നതു ചെയ്യും. ഒരു വിദഗ്ധന്റെയും സഹായം തേടാനൊന്നും പോകില്ല. ഇനി വിദഗ്ധോപദേശം തേടാമെന്നു ചിന്തിച്ചാലോ ? മികച്ചവരെ കണ്ടെത്താൻ അലയേണ്ടിവരും. കാരണം, കേരളത്തിൽ അംഗീകൃത ഫിനാൻസ് അഡ്വൈസർമാരുടെ എണ്ണം കുറവാണ്. 

എന്താണ് ഇതിന്റെ അപകടം എന്നല്ലേ ? വായ്പ, നിക്ഷേപം, ഇൻഷുറൻസ് പോളിസി ഉൾപ്പെടെയുള്ള കാര്യങ്ങളിൽ സ്വയം തീരുമാനം എടുക്കുമ്പോൾ അതിനുള്ള അറിവ് ഇല്ലാത്തതിനാൽ നാം പലപ്പോഴും ഭീമമായ അബദ്ധങ്ങളിൽ പെടുന്നു. കടക്കെണിയിൽപെട്ട് കൂട്ട ആത്മഹത്യ ചെയ്യുന്ന കുടുംബങ്ങളുടെ വാർത്തകൾ വായിക്കുമ്പോഴും വലിയ തട്ടിപ്പുകളിൽ പെട്ട് അഭ്യസ്തവിദ്യരായവർക്ക് പോലും പണം നഷ്ടമാകുന്നതും കാണുമ്പോൾ പല സാമ്പത്തികവിദഗ്ധരും ചൂണ്ടിക്കാണിക്കാറുണ്ട് മലയാളികൾക്ക് വേണ്ട സാമ്പത്തിക വിദ്യാഭ്യാസം ലഭിക്കുന്നില്ല എന്ന്. സ്കൂളുകളിലും കോളജുകളിലും വ്യത്യസ്ത വിഷയങ്ങൾ പഠിച്ച് പ്രാവീണ്യം നേടുമ്പോഴും സ്വയം അധ്വാനിച്ചു നേടുന്ന പണം എങ്ങനെ കൈകാര്യം ചെയ്യണം എന്ന്  ആരും എവിടെയും പഠിക്കുന്നില്ല. സോഷ്യൽ മീഡിയകളിലൂടെ ‘ഫിൻഫ്ലുവേഴ്സിന്റെ’ വിഡിയോകൾ ‌കണ്ടു സാമ്പത്തിക തീരുമാനങ്ങൾ എടുക്കുമ്പോൾ വലിയ തെറ്റുകൾ സംഭവിക്കുന്നതും കൂടി വരുകയാണ്. 

ADVERTISEMENT

എന്തായാലും പണം കൈകാര്യം ചെയ്യുമ്പോൾ ഉണ്ടാകുന്ന ചെറിയ അബദ്ധത്തിനു പോലും പിന്നീടു വലിയ വില നൽകേണ്ടിവരാം. അതുകൊണ്ടാണ് പഴ്സനൽ ഫിനാൻസ് നിർബന്ധമായും സിലബസുകളിൽ ഉൾപ്പെടുത്തണം എന്നതിന് പ്രസക്തി വർധിക്കുന്നത്. കൃത്യമായ സാമ്പത്തികാവബോധം ഉണ്ടാക്കിയെടുത്താലേ പുതുതലമുറയെങ്കിലും കടക്കെണിയിൽനിന്നും തട്ടിപ്പുകളിൽനിന്നും രക്ഷനേടാനുള്ള പ്രാപ്തി കൈവരിക്കൂ. ഈ പശ്ചാത്തലത്തിൽ ഗവൺമെന്റ് തലത്തിൽ ലഭ്യമാകുന്ന സാമ്പത്തിക ബോധവൽക്കരണ ചില പദ്ധതികളെക്കുറിച്ചു മനസ്സിലാക്കാം. 

1. ബ്ലോക്കിലുണ്ട് ആർബിഐ സംവിധാനം

റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഫിനാൻഷ്യൽ ലിറ്ററസി കൗൺസലറിന്റെ (FLC) സേവനം രാജ്യത്തെ ഓരോ ബ്ലോക്ക് പഞ്ചായത്തിലും ലഭിക്കും. സാധാരണക്കാരിൽ സാമ്പത്തിക സാക്ഷരത വളർത്തുന്നതിനായി ലീഡ് ബാങ്ക് സ്കീം പ്രകാരം ഇവരെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. ബാങ്കുകളിൽനിന്നു വിരമിച്ച പരിചയസമ്പന്നരായ ജീവനക്കാരായിരിക്കും ഫിനാൻഷ്യൽ ലിറ്ററസി കൗൺസലറാവുക. സാമ്പത്തിക സാക്ഷരത നേടാൻ സഹായിക്കുക, ബാങ്കിങ് ഉൽപന്നങ്ങളെക്കുറിച്ച് അവബോധം നൽകുക, സാമൂഹിക സുരക്ഷാ പദ്ധതികളെക്കുറിച്ചുള്ള സംശയങ്ങൾ പരിഹരിക്കുക, ക്രെഡിറ്റ് കൗൺസലിങ് തുടങ്ങിയവയെല്ലാം ഈ കൗൺസലർമാരുടെ ചുമതലയാണ്. 

2. സെബിയുടെ റിസോഴ്സ് പഴ്സൻ 

ADVERTISEMENT

ഓഹരി വിപണിയെ നിയന്ത്രിക്കുന്ന സെക്യൂരിറ്റി ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) രാജ്യത്തെ ഓരോ ജില്ലയിലും സാമ്പത്തിക സാക്ഷരത, സാമ്പത്തികാസൂത്രണം, നിക്ഷേപം എന്നിവയുമായി ബന്ധപ്പെട്ട് സൗജന്യ ക്ലാസുകൾ സംഘടിപ്പിക്കുന്നു. സെബിയുടെ വിദ്യാഭ്യാസ വിഭാഗമായ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സെക്യൂരിറ്റി മാർക്കറ്റ് (എൻഐഎസ്എം) പരിശീലിപ്പിച്ച വിദഗ്ധരാവും ക്ലാസുകൾ കൈകാര്യം ചെയ്യുന്നത്. കുറഞ്ഞത് 30 പേരെ സംഘടിപ്പിച്ചാൽ സ്ഥാപനങ്ങൾക്കും അസോസിയേഷനുകൾക്കും ക്ലാസുകൾ സൗജന്യമായി സംഘടിപ്പിക്കാം. 

3 സെബി സ്മാർട് സ്കീം 

ഓഹരി വിപണിയിൽ താൽപര്യമുള്ളവർക്കും നിലവിൽ നിക്ഷേപവും ട്രേഡിങ്ങും ചെയ്യുന്നവർക്കും അടിസ്ഥാന പാഠങ്ങൾ മുതൽ സങ്കീർണമായ കാര്യങ്ങൾ വരെ ലളിതമായി വിശദീകരിക്കുന്ന ക്ലാസുകൾ ലഭിക്കും. സെബി അംഗീകൃത സ്മാർട്സ് ട്രെയിനർമാർ സൗജന്യമായാണ് ഈ ക്ലാസുകൾ നയിക്കുക. ക്ലാസുകൾ സംഘടിപ്പിക്കാൻ താൽപര്യമുള്ള അസോസിയേഷനുകൾക്കും സ്ഥാപനങ്ങൾക്കും സ്മാർട്സ് ട്രെയിനർമാരെ സമീപിക്കാം. ക്ലാസുകളുടെ എല്ലാ ചെലവും (ഹാൾ വാടക, ലഘു ഭക്ഷണം, ട്രെയിനർമാരുടെ ഫീസ്) സെബി വഹിക്കും. 

4. റിട്ടയർമെന്റ് പ്ലാനർ സ്കീം

ADVERTISEMENT

ഇന്ത്യയിലെ പെൻഷൻ മേഖലയെ നിയന്ത്രിക്കുന്ന പിഎഫ്ആർഡിഎ (പെൻഷൻ ഫണ്ട് റെഗുലേറ്ററി ആൻഡ് ഡവലപ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ) റിട്ടയർമെന്റ് പദ്ധതികളെക്കുറിച്ച് ക്ലാസുകൾ സംഘടിപ്പിക്കും. സാധാരണക്കാർക്കും ബിസിനസുകാർക്കും ഉൾപ്പെടെ എല്ലാ വിഭാഗത്തിൽപെട്ടവർക്കും സേവനം ലഭ്യമാണ്. റിട്ടയർമെന്റ് പ്ലാനിങ്ങിന്റെ ആവശ്യകത, പദ്ധതികളിൽ എങ്ങനെ പണം നിക്ഷേപിക്കാം തുടങ്ങിയവയെക്കുറിച്ചെല്ലാം അവബോധം നൽകുന്നു.

5. എൻഎസ്ഇ ക്ലാസുകൾ

രാജ്യത്തെ ഏറ്റവും വലിയ സ്റ്റോക് എക്സ്ചേഞ്ച് ആയ നാഷനൽ സ്റ്റോക് എക്സ്ചേഞ്ച് ഓഫ് ഇന്ത്യ (എൻഎസ്ഇ) സമൂഹത്തിന്റെ നാനാ തുറയിലുള്ളവർക്കായി ഓഹരി വിപണി അവബോധം, സാമ്പത്തിക സാക്ഷരത, നിക്ഷേപാസൂത്രണം എന്നിവയിൽ ക്ലാസുകള്‍ സംഘടിപ്പിക്കുന്നു. ഓൺലൈനായും ഓഫ് ലൈൻ ആയും പങ്കെടുക്കാം. ഇത്തരം ക്ലാസുകളിൽ സൗജന്യമായി പങ്കെടുക്കാനും സംഘടിപ്പിക്കാനും എൻഎസ്ഇ അംഗീകൃത ട്രെയിനർമാരെ സമീപിക്കാം. 

മനോരമ സമ്പാദ്യം ഓഗസ്റ്റ് ലക്കത്തിൽ പ്രസിദ്ധീകരിച്ചത്. സെബി, എൻഎസ്ഇ, എഫ്ആർഡിഎ റിസോഴ്സ് പഴ്സനാണ് ലേഖകൻ. 

English Money: Learn How To Manage Money From Experts

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT