വമ്പൻ ഓഫറുകളുമായി സ്വിഗി-എച്ച്ഡിഎഫ്‌സി ബാങ്ക് ക്രെഡിറ്റ് കാർഡ്
വിശപ്പിന്റെ വിളി വരുമ്പോൾ ഭക്ഷണമുണ്ടാക്കാൻ നിൽക്കാതെ പെട്ടെന്ന് സ്വിഗിയിൽ ഓർഡർ ചെയ്യാൻ എല്ലാവർക്കും ഇഷ്ടമാണ്. കൈയ്യിൽ അധികം പൈസയില്ലാത്ത നേരത്താണെങ്കിൽ സ്വിഗി വഴി ഭക്ഷണം വാങ്ങാൻ എന്തു ചെയ്യാം? അത്തരം അവസരങ്ങളിൽ ക്രെഡിറ്റ് കാർഡ് ആകും മിക്കവരുടെയും ആശ്രയം. ഫീസുകളൊന്നുമില്ലാതെ സ്വിഗിയും എച്ച്ഡിഎഫ്‌സി

വിശപ്പിന്റെ വിളി വരുമ്പോൾ ഭക്ഷണമുണ്ടാക്കാൻ നിൽക്കാതെ പെട്ടെന്ന് സ്വിഗിയിൽ ഓർഡർ ചെയ്യാൻ എല്ലാവർക്കും ഇഷ്ടമാണ്. കൈയ്യിൽ അധികം പൈസയില്ലാത്ത നേരത്താണെങ്കിൽ സ്വിഗി വഴി ഭക്ഷണം വാങ്ങാൻ എന്തു ചെയ്യാം? അത്തരം അവസരങ്ങളിൽ ക്രെഡിറ്റ് കാർഡ് ആകും മിക്കവരുടെയും ആശ്രയം. ഫീസുകളൊന്നുമില്ലാതെ സ്വിഗിയും എച്ച്ഡിഎഫ്‌സി ബാങ്കും ഒരുമിച്ചിറക്കുന്ന ക്രെഡിറ്റ് കാർഡിലാണെങ്കിൽ കാര്യങ്ങൾ കുറേകൂടി എളുപ്പമായി.
ഭക്ഷണം വാങ്ങുന്നത് മാത്രമല്ല സ്വിഗി നൽകുന്ന മറ്റു സേവനങ്ങളും ഈ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് ചെയ്യാം. ഇതുവഴി മൂന്ന് മാസത്തെ സ്വിഗി വൺ അംഗത്വം ലഭിക്കും. അംഗത്വം ലഭിക്കാൻ സ്വിഗി ആപ്പുമായി ഈ ക്രെഡിറ്റ് കാർഡ് ലിങ്ക് ചെയ്യണം. ഫുഡ് ഡെലിവറി, ഇൻസ്റ്റാസ്മാർട്, ഡൈൻ ഔട്ട്, Genie എന്നിവയുൾപ്പെടെ സ്വിഗി പ്ലാറ്റ്‌ഫോമുകളിലെല്ലാം ഇത് 10 ശതമാനം ക്യാഷ്ബാക്ക് നൽകും.
ആമസോൺ, മിന്ത്ര, നൈക്ക, ഒാല, യൂബർ, ഫാംഈസി, നെറ്റ്മെഡ്സ് (NetMeds), ബുക്ക്മൈഷോ തുടങ്ങിയ ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിൽ ചെലവഴിക്കുമ്പോൾ ഉപയോക്താക്കൾക്ക് 5 ശതമാനം ക്യാഷ്ബാക്കും ലഭിക്കും. ചില ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിൽ 5 ശതമാനം അധിക ക്യാഷ്ബാക്കും കൂടാതെ ഓഫ്‌ലൈനിലും മറ്റ് ചിലവുകളിലും 1 ശതമാനം ക്യാഷ്ബാക്കും ലഭിക്കും.
സ്വിഗി പ്ലാറ്റ്‌ഫോമുകളിൽ എല്ലാ മാസവും 15,000 രൂപ ചെലവഴിക്കുകയാണെങ്കിൽ, സ്വിഗി പ്ലാറ്റ്‌ഫോമുകളിൽ നിന്ന് മാത്രം 18,000 രൂപ വാർഷിക ക്യാഷ്ബാക്ക് നേടാം. സ്വിഗി പ്ലാറ്റ്‌ഫോമുകളിൽ ഉപയോഗിക്കാവുന്ന സ്വിഗി മണിയുടെ രൂപത്തിലാണ് ക്യാഷ്ബാക്ക് ലഭിക്കുന്നത്. ഈ കാർഡ് സ്വിഗിയുടെ സേവനങ്ങൾ തന്നെ ഉപയോഗിക്കുന്നവർക്ക് ഉപകാരപ്രദമായിരിക്കും. ഒരാൾക്ക് പ്രതിവർഷം 42,000 രൂപ വരെ ക്യാഷ്ബാക്ക് നേടാനാകുമെന്ന് സ്വിഗ്ഗി പറയുന്നു.
വ്യവസ്ഥകൾ എന്തൊക്കെ?
പ്രതിവർഷം 42,000 രൂപ ക്യാഷ്ബാക്ക് നേടാൻ ഒരു വർഷം രണ്ടു ലക്ഷം രൂപ ചെലവഴിക്കണം. ഇത്രയും തുക സ്വിഗി-എച്ച്ഡിഎഫ്‌സി കാർഡ് വഴി ചെലവാക്കുകയാണെങ്കിൽ വാർഷിക ഫീസ് ഒഴിവാക്കപ്പെടും. അതായത് സ്വിഗി എച്ച്ഡിഎഫ്‌സി കാർഡ് നിശ്ചയിക്കുന്ന ഒരു തുക ഒരു വർഷം ചെലവാക്കിയാൽ വാർഷിക ഫീസ് കൊടുക്കാതെ ആജീവനാന്തം ക്രെഡിറ്റ് കാർഡ് സൗജന്യമായി ഉപയോഗിക്കാം. വാടക, യൂട്ടിലിറ്റി ബില്ലുകൾ, ഇന്ധനം, ഇൻഷുറൻസ്, ഇഎംഐ അടവുകൾ, സ്വർണം വാങ്ങൽ തുടങ്ങിയ പല കാര്യങ്ങൾക്കും ക്യാഷ് ബാക് ലഭിക്കില്ല എന്ന കാര്യം ശ്രദ്ധിക്കണം. 15000 രൂപ മാസ വരുമാനമുള്ളവർക്കും ഈ കാർഡ് ലഭിക്കും. സ്വയം തൊഴിൽ ചെയ്യുന്നവരാണെങ്കിൽ ഒരു വർഷം 6 ലക്ഷം രൂപ വരുമാനം വേണം