പല രാജ്യങ്ങളും ഇപ്പോൾ സംരംഭകരെ ആകർഷിക്കുന്നതിന് പുതിയ പദ്ധതികൾ കൊണ്ടുവരുന്നു. ഇത്തരത്തിൽ കാനഡയുടെ 'സ്റ്റാർട്ടപ്പ് വിസ പ്രോഗ്രാം' ബിസിനസ് സ്ഥാപിക്കാനും വളർത്താനും ആഗ്രഹിക്കുന്ന സംരംഭകർക്ക് മികച്ച അവസരം നൽകുന്നു. ഇതിലൂടെ സ്ഥിരതാമസത്തിനുള്ള വിസ മാത്രമല്ല, പല നെറ്റ്‌വർക്കിങ് സാധ്യതകളും സീഡ് ഫണ്ടിങും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പല രാജ്യങ്ങളും ഇപ്പോൾ സംരംഭകരെ ആകർഷിക്കുന്നതിന് പുതിയ പദ്ധതികൾ കൊണ്ടുവരുന്നു. ഇത്തരത്തിൽ കാനഡയുടെ 'സ്റ്റാർട്ടപ്പ് വിസ പ്രോഗ്രാം'  ബിസിനസ് സ്ഥാപിക്കാനും വളർത്താനും ആഗ്രഹിക്കുന്ന സംരംഭകർക്ക് മികച്ച അവസരം നൽകുന്നു. ഇതിലൂടെ സ്ഥിരതാമസത്തിനുള്ള വിസ മാത്രമല്ല, പല നെറ്റ്‌വർക്കിങ് സാധ്യതകളും സീഡ് ഫണ്ടിങും കിട്ടാം. സംരംഭത്തിന് വളരാൻ ആവശ്യമായ സാഹചര്യങ്ങളാണ് കാനഡ സർക്കാർ ഇതിലൂടെ ഒരുക്കുന്നത്.  സ്റ്റാർട്ടപ്പ് വിസ അപേക്ഷ, ആനുകൂല്യങ്ങൾ എന്നിവയെക്കുറിച്ച് കൂടുതൽ അറിയാം. 

മാനദണ്ഡങ്ങൾ

ADVERTISEMENT

സ്റ്റാർട്ടപ്പ് വിസ പ്രോഗ്രാമിന് യോഗ്യത നേടുന്നതിന് അപേക്ഷകർ നാല് പ്രധാന മാനദണ്ഡങ്ങൾ പാലിക്കണം. 

∙പ്രോഗ്രാമിന്റെ നിബന്ധനകൾ പാലിക്കുന്ന ഒരു ബിസിനസ് ഉണ്ടായിരിക്കണം. ഓരോ അപേക്ഷകനും വ്യക്തിഗതമായോ ഗ്രൂപ്പായോ അപേക്ഷിച്ചാലും, ബിസിനസിലെ മൊത്തം വോട്ടിങ് അവകാശത്തിന്റെ 10 ശതമാനം എങ്കിലും കൈവശം വയ്ക്കണം.

ADVERTISEMENT

∙കനേഡിയൻ സർക്കാർ അംഗീകരിച്ച ഏതെങ്കിലും സംഘടനയിൽ നിന്ന് പിന്തുണ കത്ത് ഉണ്ടായിരിക്കണം. സാധ്യതയുള്ള സ്റ്റാർട്ടപ്പുകളിൽ നിക്ഷേപം നടത്തുന്നതിനോ പിന്തുണയ്ക്കുന്നതിനോ ചുമതലപ്പെടുത്തിയിരിക്കുന്ന പല സംഘടനകളും കാനഡയിൽ ഉണ്ട്. അവയുടെ കത്ത്, സ്റ്റാർട്ടപ്പ് അപേക്ഷയ്ക്ക് പിന്തുണയാകും.  

∙അപേക്ഷകർ ഇംഗ്ലീഷോ ഫ്രഞ്ചോ കൈകാര്യം ചെയ്യുന്നതിന് കാനഡ നിഷ്കർഷിക്കുന്ന ഭാഷായോഗ്യതകൾ നേടിയിട്ടുണ്ടെന്നു തെളിയിക്കണം. കാനഡയിൽ തങ്ങളുടെ ബിസിനസ് ഫലപ്രദമായി കൈകാര്യം ചെയ്യാൻ അപേക്ഷകർക്ക് മതിയായ ഭാഷാ വൈദഗ്ദ്ധ്യം ഉണ്ടെന്ന് ഇത് ഉറപ്പാക്കുന്നു. 

ADVERTISEMENT

∙കാനഡയിൽ എത്തുമ്പോൾ നിങ്ങളെയും നിങ്ങളുടെ കുടുംബത്തെയും പിന്തുണയ്ക്കാൻ ആവശ്യമായ ഫണ്ട് ഉണ്ടെന്ന്  തെളിയിക്കണം. ആവശ്യമായ തുക കുടുംബത്തിൻ്റെ വലുപ്പത്തെ അടിസ്ഥാനമാക്കി വ്യത്യാസപ്പെടുകയും വർഷം തോറും ഇത് മാറുകയും ചെയ്യും. അതുകൊണ്ടു ഓരോ വർഷത്തെയും ആവശ്യം എത്രയെന്ന് മനസിലാക്കിയിരിക്കണം. 

സ്റ്റാർട്ടപ്പ് വിജയിക്കുന്നതും പരാജയപ്പെടുന്നതും പ്രശ്നമല്ല 

ഏപ്രിൽ 30 മുതൽ സ്റ്റാർട്ടപ്പ് വിസ പ്രോഗ്രാമുമായി ബന്ധിപ്പിച്ചിട്ടുള്ള സ്ഥിര താമസ അപേക്ഷകളുടെ എണ്ണത്തിന് കാനഡ പരിധി നിശ്ചയിച്ചിട്ടുണ്ട്. ഒരു നിയുക്ത സംഘടനക്ക് പ്രതിവർഷം 10 സ്റ്റാർട്ടപ്പുകളെയാണ് പിന്തുണക്കാൻ സാധിക്കുക. ഇമിഗ്രേഷൻ, റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡയുടെ(ഐആർസിസി) ഈ തീരുമാനം നിലവിലുള്ള കെട്ടികിടക്കുന്ന അപേക്ഷകൾ തീർപ്പാക്കാനും, പരിഹരിക്കാനും അപേക്ഷകളുടെ പ്രോസസിങ് വേഗത്തിലാക്കാനും ലക്ഷ്യമിടുന്നു. ഒരു സംഘടനയിലൂടെ അപേക്ഷിക്കാൻ സാധിച്ചില്ലെങ്കിൽ മറ്റൊരു സംഘടനയിലൂടെ ശ്രമിക്കാം. പ്രായ പരിധി നോക്കാതെ സ്റ്റാർട്ടപ്പ് വിസ പ്രോഗ്രാമിന് അപേക്ഷകൾ സമർപ്പിക്കാം. സാധാരണയായി സംരംഭകന് പ്രായോഗികമായ ഒരു ബിസിനസ് പ്ലാൻ ഉണ്ടെങ്കിൽ, കാര്യങ്ങൾ നടക്കാൻ 4 മുതൽ 6 മാസം വരെ എടുക്കും. വിസ അപേക്ഷ 18 മാസത്തിനുള്ളിൽ ലഭിക്കും. 2 ലക്ഷം കനേഡിയൻ ഡോളർ വരെ സീഡ് ഫണ്ടിങ് ലഭിക്കാൻ സ്റ്റാർട്ടപ്പ് വിസകളിൽ സാധ്യതയുണ്ട്. നിക്ഷേപകനും അവരുടെ കുടുംബാംഗങ്ങൾക്കും കാനഡയിൽ എവിടെയും സ്വതന്ത്രമായി സഞ്ചരിക്കാം.

പിആർ അപേക്ഷ പ്രോസസ് ചെയ്തുകൊണ്ടിരിക്കുമ്പോൾ ഒരു ഇടക്കാല കാനഡ വർക്ക്  പെർമിറ്റിന് അർഹതയുണ്ട്. ഇനി ഏതെങ്കിലും കാരണത്താൽ കാനഡയിലെ ബിസിനസ് പരാജയപ്പെടുകയാണെങ്കിൽ നിങ്ങളുടെ കാനഡയിലെ സ്ഥിര താമസ വിസയെ ഇത് ബാധിക്കില്ല.

English Summary:

Now Migration For Canada is Easier for Entrepreneurs

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT