Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മെച്ചപ്പെടണം; അംപയറിങ്

പവർ പ്ലേ – ഹർഷ ഭോഗ്‌ല
Maxwell

ഗ്രൂപ്പ് ഘട്ടത്തിലെ പോരാട്ടങ്ങൾ അവസാന ദിവസത്തിലേക്കു കടക്കുമ്പോൾ പ്ലേ ഓഫ് ഉറപ്പിച്ചിരിക്കുന്നത് ഒരൊറ്റ ടീം മാത്രമാണ്. ചെന്നൈയെ ഡൽഹി അനായാസം മറികടന്നു. മൽസരങ്ങൾ ഇത്തരത്തിൽ കീഴ്മേൽ മറിയുന്നതിനും ഇഞ്ചോടിഞ്ച് പോരാട്ടങ്ങൾ തുടർക്കഥയാകുന്നതിനുമുള്ള കടപ്പാട് ഒരൊറ്റ തീരുമാനത്തോടാണ്. എല്ലാ ടീമുകൾക്കും താരങ്ങൾക്കായി ചെലവിടാനാകുന്ന തുക ഒന്നുതന്നെയാക്കി നിജപ്പെടുത്തിയ തീരുമാനത്തോട്. ഇതോടെ എല്ലാ ടീമുകളും കരുത്തുറ്റതായി, മൽസരങ്ങൾ പ്രവചനാതീതമായി.

മിഡ് സീസൺ ട്രാൻസ്ഫർകൂടി ഉൾപ്പെടുത്തിയാൽ കാര്യങ്ങൾ കൂടുതൽ രസകരമാകും എന്നു തോന്നുന്നു. മികച്ച താരങ്ങൾക്കു കടന്നുവരാൻ വീണ്ടും അവസരം ഒരുങ്ങുന്നതോടൊപ്പം ടീമിൽ ഇടം പിടിക്കാനാകാതെ പോകുന്ന താരങ്ങളെ വായ്പാ അടിസ്ഥാനത്തിൽ മറ്റു ടീമുകൾക്കു വിട്ടുനൽകുന്നതിനും സംവിധാനം ഉണ്ടാകണം. ഇത്തവണ കൊൽക്കത്തയുടെ ആവശ്യം ഒരു ഇന്ത്യൻ പേസ് ബോളറാണ്. അതേ സമയം ഖലീൽ അഹമ്മദിനെയും നവ്ദീപ് സെയ്നിയെപ്പോയുമുള്ള ഇന്ത്യൻ പേസർമാർക്കാകട്ടെ അവരുടെ ടീമുകളിൽ കളിക്കാനുമാകുന്നില്ല.

രണ്ടു കാര്യങ്ങളിലാണ് ഐപിഎൽ മടുപ്പിക്കുന്നത്, മൽസരങ്ങളുടെ സമയദൈർഘ്യവും കുറഞ്ഞ ഓവർ നിരക്കുകളും. അംപയർമാരാണ് ഇത്തരം ഘട്ടത്തിൽ മൽസരത്തിന്റെ വേഗം കൂട്ടാൻ ശ്രദ്ധിക്കേണ്ടത്. ഇന്ത്യൻ അംപയർമാർക്കു പിന്തുണയേകുമ്പോഴും ഒരു കാര്യം പറയാതെ വയ്യ, അംപയറിങ് മെച്ചപ്പെടേണ്ടിയിരിക്കുന്നു. ഇത്തവണത്തെ അനുഭവങ്ങൾ പാഠമായെടുത്ത് ഇതേ അംപയർമാർ അടുത്ത വർഷം കൂടുതൽ മികവോടെ തിരിച്ചെത്തുമെന്നു പ്രതീക്ഷിക്കാം. 

related stories