ബെംഗളൂരു ∙ കോടിക്കിലുക്കങ്ങൾ മുഴങ്ങുന്ന ഐപിഎല്ലിൽ ഇത്തവണ രാജ്യത്തെ എണ്ണം പറഞ്ഞ വ്യവസായ ശൃംഖലകളിലൊന്നായ ആദിത്യ ബിർല ഗ്രൂപ്പിന്റെ ചെയർമാൻ കുമാർ മംഗലം ബിർലയുടെ മകൻ ആര്യമാൻ വിക്രം ബിർലയും. സി.കെ നായിഡു ട്രോഫിയിലെ മികച്ച പ്രകടനമാണ് ആര്യമാന് ഐപിഎല്ലിലേക്കു വഴി തുറന്നത്.
മുംബൈ സ്വദേശിയായ ഈ ഇരുപത്തൊന്നുകാരൻ മധ്യപ്രദേശിനു വേണ്ടി ഒരു ഇരട്ട സെഞ്ച്വറിയും രണ്ടു സെഞ്ച്വറികളും ഉൾപ്പെടെ 602 റൺസാണ് ടൂർണമെന്റിൽ അടിച്ചു കൂട്ടിയത്. 30 ലക്ഷം രൂപയ്ക്കാണ് ആര്യമാനെ രാജസ്ഥാൻ റോയൽസ് സ്വന്തമാക്കിയത്.