സിലക്ടർ സ്ഥാനം: കരാർ പുതുക്കാതെ മാർക്ക് വോ

മെൽബൺ∙ ഓഗസ്റ്റ് മാസം അവസാനത്തോടെ ഓസ്ട്രേലിയൻ ദേശീയ ക്രിക്കറ്റ് ടീമിന്റെ സിലക്ടർ സ്ഥാനത്തുനിന്നു മുൻ ബാറ്റ്സ്മാൻ മാർക്ക് വോ പടിയിറങ്ങുമെന്നു ക്രിക്കറ്റ് ഓസ്ട്രേലിയ. ഓഗസ്റ്റ് 31ന് അവസാനിക്കുന്ന കരാർ പുതുക്കേണ്ടെന്നാണു വോയുടെ തീരുമാനം.

പ്രാദേശിക ടെലിവിഷൻ ചാനലിൽ കമന്റേറ്ററായി വോ ഈയിടെ ചുമതലയേറ്റിരുന്നു. ഓസ്ട്രേലിയയ്ക്കായി 128 ടെസ്റ്റുകളും 244 ഏകദിനങ്ങളും വോ കളിച്ചിട്ടുണ്ട്.