ശ്രീലങ്കൻ ക്രിക്കറ്റ് അഴിമതി: നേരറിയാൻ സിബിഐ സഹായം

കൊളംബോ∙ ശ്രീലങ്കൻ ക്രിക്കറ്റിലെ അഴിമതിയെക്കുറിച്ച് അന്വേഷിക്കുന്ന സംഘം ചീഫ് ഫിനാൻഷ്യൽ ഓഫിസർ പിയാൽ നന്ദനയെ അറസ്റ്റ് ചെയ്തു. ആരോപണങ്ങളെക്കുറിച്ചു നടക്കുന്ന അന്വേഷണത്തിൽ ഇന്ത്യൻ കുറ്റാന്വേഷണ ഏജൻസിയായ സിബിഐ സഹകരിക്കും. ന്യൂഡൽഹിയിൽ ഇതേക്കുറിച്ചു ചർച്ച ചെയ്ത ശേഷം കൊളംബോയിലത്തിയ മുൻ ക്യാപ്റ്റനും ഇപ്പോഴത്തെ പെട്രോളിയം മന്ത്രിയുമായ അർജുന രണതുംഗെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

ശ്രീലങ്കൻ അന്വേഷണ ഏജൻസികളെ സാങ്കേതികമായി സിബിഐ സഹായിക്കാമെന്ന് ഏറ്റിട്ടുണ്ട്. ഒത്തുകളിക്കാരെ ശിക്ഷിക്കാൻ രാജ്യത്തു വ്യക്തമായ നിയമങ്ങളില്ല.

പുതിയ നിയമങ്ങളുണ്ടാക്കുന്നതിനും ഇന്ത്യയുടെ സഹായമുണ്ടാകുമെന്നു രണതുംഗെ പറഞ്ഞു.