വെല്ലിങ്ടൻ ∙ ഓപ്പണർ ടോം ലാതമിന്റെ ഇരട്ട സെഞ്ചുറിയുടെ (264*) മികവിൽ ശ്രീലങ്കയ്ക്കെതിരെ ആദ്യ ടെസ്റ്റിൽ ന്യൂസീലൻഡ് വിജയത്തിനരികെ. ഇന്നിങ്സ് മുഴുവൻ ബാറ്റ് ചെയ്ത ലാതമിന്റെ മികവിൽ ആദ്യ ഇന്നിങ്സിൽ 296 റൺസ് ലീഡ് നേടിയ കിവീസിനെതിരെ ലങ്ക രണ്ടാം ഇന്നിങ്സിൽ മൂന്നിന് 20 എന്ന നിലയിലാണ്.
ലാതമിന്റെ ഇരട്ട സെഞ്ചുറി ഈ വർഷം രാജ്യാന്തര ക്രിക്ക്രറിൽ ഒരു ബാറ്റ്സ്മാന്റെ ഏറ്റവും ഉയർന്ന സ്കോറാണ്. ക്യാപ്റ്റൻ കെയ്ൻ വില്യംസൺ (91), റോസ് ടെയ്‌ലർ (50), ഹെൻറി നിക്കോൾസ് (50) എന്നിവർ ലാതമിനു മികച്ച പിന്തുണ നൽകി. 489 പന്തിൽ 21 ഫോറുകളും ഒരു സിക്സും അടങ്ങുന്നതാണ് ലാതമിന്റെ ഇന്നിങ്സ്. 11 മണിക്കൂറോളമാണ് ലാതം ബാറ്റു ചെയ്തത്.