കൊൽക്കത്ത∙ വനിതാ ലോക ട്വന്റി20 ക്രിക്കറ്റിലെ തോൽവിയെച്ചൊല്ലിയുള്ള വിവാദങ്ങൾക്ക് ഗുഡ്ബൈ പറയാൻ സമയമായെന്ന് ഇന്ത്യൻ വനിതാ ഏകദിന ടീം ക്യാപ്റ്റൻ മിതാലി രാജ്.
ലോക ട്വന്റി20 സെമിയിൽനിന്നു തന്നെ ഒഴിവാക്കിയതിനെത്തുടർന്ന് ഉണ്ടായ വിവാദങ്ങൾ കെട്ടടങ്ങിയെന്നും ജനുവരിയിൽ നടക്കുന്ന ന്യൂസീലൻഡ് പര്യടനത്തിലാണ് ഇപ്പോൾ തന്റെ ശ്രദ്ധയെന്നും മിതാലി പറഞ്ഞു.
ട്വന്റി20 ടീം ക്യാപ്റ്റൻ ഹർമൻപ്രീത് കൗറുമായുള്ള ഭിന്നതയെക്കുറിച്ചുള്ള ചോദ്യത്തിന് മിതാലിയുടെ ഉത്തരം ഇങ്ങനെ: ‘ പതിനഞ്ച് അംഗങ്ങളുള്ള ഒരു വലിയ കുടുംബത്തിൽ അഭിപ്രായ വ്യത്യാസം സാധാരണം’.