ഈ യാത്രയിൽ ഞാനുമുണ്ട്; ധോണിക്കു പിന്നാലെ വിരമിക്കൽ പ്രഖ്യാപിച്ച് റെയ്ന
ചെന്നൈ∙ ഇന്ത്യൻ ക്രിക്കറ്റിനെ ഞെട്ടിച്ച് മുൻ നായകൻ മഹേന്ദ്രസിങ് ധോണി വിരമിക്കൽ പ്രഖ്യാപിച്ചതിനു പിന്നാലെ, മുൻ ക്യാപ്റ്റന്റെ പാത പിന്തുടർന്ന് സുരേഷ് റെയ്നയും. രാജ്യാന്തര ക്രിക്കറ്റിൽനിന്ന് വിരമിക്കുന്നതായി റെയ്നയും പ്രഖ്യാപിച്ചു. ധോണിയുടെ തീരുമാനത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ്

ചെന്നൈ∙ ഇന്ത്യൻ ക്രിക്കറ്റിനെ ഞെട്ടിച്ച് മുൻ നായകൻ മഹേന്ദ്രസിങ് ധോണി വിരമിക്കൽ പ്രഖ്യാപിച്ചതിനു പിന്നാലെ, മുൻ ക്യാപ്റ്റന്റെ പാത പിന്തുടർന്ന് സുരേഷ് റെയ്നയും. രാജ്യാന്തര ക്രിക്കറ്റിൽനിന്ന് വിരമിക്കുന്നതായി റെയ്നയും പ്രഖ്യാപിച്ചു. ധോണിയുടെ തീരുമാനത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് മുപ്പത്തിമൂന്നുകാരനായ റെയ്നയുടെ വിരമിക്കൽ പ്രഖ്യാപനം. 2005ൽ ശ്രീലങ്കയ്ക്കെതിരായ ഏകദിനത്തിലൂടെ ഇന്ത്യയ്‌ക്കായി അരങ്ങേറിയ റെയ്ന, 2018ലാണ് ഒടുവിൽ ഇന്ത്യയ്ക്കായി കളിച്ചത്. ഒന്നര പതിറ്റാണ്ട് പിന്നിടുന്ന കരിയറിനാണ് ധോണിക്കൊപ്പം റെയ്നയും തിരശ്ശീലയിട്ടത്.
‘മഹേന്ദ്രസിങ് ധോണി, നിങ്ങളോടൊപ്പം കളിക്കാൻ സാധിച്ചത് സമ്മോഹനമായ അനുഭവമായിരുന്നു. അഭിമാനം തുടിക്കുന്ന മനസ്സോടെ ഈ യാത്രയിൽ ഞാനും നിങ്ങൾക്കൊപ്പം ചേരുന്നു. ഇന്ത്യയ്ക്ക് നന്ദി. ജയ് ഹിന്ദ്’ – റെയ്ന ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
ഐപിഎല്ലിനു മുന്നോടിയായി ചെന്നൈ സൂപ്പർ കിങ്സ് സംഘടിപ്പിക്കുന്ന ആറു ദിവസത്തെ ക്യാംപിനായി ചെന്നൈയിലാണ് റെയ്ന. വെള്ളിയാഴ്ചയാണ് ധോണി ഉൾപ്പെടെയുള്ളവർക്കൊപ്പം ക്യാംപിനായി റെയ്നയും എത്തിയത്. ചെന്നൈയിൽ സഹതാരങ്ങളായ മഹേന്ദ്രസിങ് ധോണി, അമ്പാട്ടി റായുഡു, കേദാർ ജാദവ്, കരൺ ശർമ എന്നിവർക്കൊപ്പമുള്ള ചിത്രവും റെയ്ന പോസ്റ്റ് ചെയ്തിട്ടുണ്ട്.
ഇന്ത്യയ്ക്കായി 18 ടെസ്റ്റുകളും 226 ഏകദിനവും 78 ട്വന്റി20 മത്സരങ്ങളും കളിച്ച താരമാണ് റെയ്ന. രാജ്യാന്തര ക്രിക്കറ്റിൽ അരങ്ങേറി അഞ്ചു വർഷങ്ങൾക്കുശേഷമായിരുന്നു റെയ്നയുടെ ടെസ്റ്റ് അരങ്ങേറ്റം. 2010 ജൂലൈയിൽ കൊളംബോയിലായിരുന്നു ഇത്. 2015 ജനുവരിയിൽ ഓസ്ട്രേലിയയ്‌ക്കെതിരെ സിഡ്നിയിലായിരുന്നു അവസാന ടെസ്റ്റ്. ഇതിനിടെ 18 ടെസ്റ്റുകളിൽനിന്ന് 26.48 ശരാശരിയിൽ 768 റൺസ് നേടി. ഇതിൽ ഒരു സെഞ്ചുറിയും ഏഴ് അർധസെഞ്ചുറികളും ഉൾപ്പെടുന്നു. 120 റൺസാണ് ഉയർന്ന സ്കോർ. 13 വിക്കറ്റുകളും സ്വന്തമാക്കി.
2005 ജൂലൈയിൽ ശ്രീലങ്കയ്‍ക്കെതിരെ ധാംബുള്ളയിൽ ഏകദിന അരങ്ങേറ്റം കുറിച്ച റെയ്ന, 2011ൽ ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിൽ അംഗമായിരുന്നു. 2018 ജൂലൈയിൽ ഇംഗ്ലണ്ടിനെതിരെ ലീഡ്സിലായിരുന്നു അവസാന ഏകദിനം. 226 ഏകദിനങ്ങളിൽനിന്ന് 35.31 ശരാശരിയിൽ 5615 റൺസ് നേടി. ഇതിൽ അഞ്ച് സെഞ്ചുറികളും 36 അർധസെഞ്ചുറികളും ഉൾപ്പെടുന്നു. പുറത്താകാതെ നേടിയ 116 റൺസാണ് ഉയർന്ന സ്കോർ. ഇത്രയും മത്സരങ്ങളിൽനിന്ന് 36 വിക്കറ്റും വീഴ്ത്തി.
2006 ഡിസംബറിൽ ദക്ഷിണാഫ്രിക്കയ്‍ക്കെതിരെ ജൊഹാനാസ്ബർഗിലായിരുന്നു ട്വന്റി20 അരങ്ങേറ്റം. 2018 ജൂലൈയിൽ ഇംഗ്ലണ്ടിനെതിരെ ബ്രിസ്റ്റോളിൽ അവസാന മത്സരം കളിച്ചു. ഇതിനിടെ 78 ട്വന്റി20 മത്സരങ്ങളിൽനിന്ന് 29.18 ശരാശരിയിൽ 1605 റൺസ് നേടി. ഇതിൽ ഒരു സെഞ്ചുറിയും അഞ്ച് അർധസെഞ്ചുറിയും ഉൾപ്പെടുന്നു. 13 വിക്കറ്റുകളും റെയ്നയുടെ പേരിലുണ്ട്.
English Summary: Suresh Raina joins MS Dhoni in announcing retirement from international cricket