കോലിക്ക് കുഞ്ഞു പിറക്കുമ്പോൾ ഓസീസ് ബോർഡിന് ആധിയെന്ന വാർത്ത; വിമർശനം
സിഡ്നി∙ അടുത്ത വർഷം ജനുവരിയിൽ ആദ്യത്തെ കുഞ്ഞിനെ പ്രതീക്ഷിക്കുന്നുവെന്ന സന്തോഷ വാർത്ത പങ്കുവച്ച വിരാട് കോലിക്കും ഭാര്യ അനുഷ്ക ശർമയ്ക്കും കായികലോകം ആശംസകൾ നേരുമ്പോൾ, ‘ഒരു പടി കടന്ന്’ ചിന്തിച്ച ഫോക്സ് സ്പോർട്സിന് വ്യാപക വിമർശനം. കുഞ്ഞു പിറക്കാൻ പോകുന്നുവെന്ന വിരാട് കോലിയുടെ ട്വീറ്റിനെ ആധാരമാക്കിയുള്ള

സിഡ്നി∙ അടുത്ത വർഷം ജനുവരിയിൽ ആദ്യത്തെ കുഞ്ഞിനെ പ്രതീക്ഷിക്കുന്നുവെന്ന സന്തോഷ വാർത്ത പങ്കുവച്ച വിരാട് കോലിക്കും ഭാര്യ അനുഷ്ക ശർമയ്ക്കും കായികലോകം ആശംസകൾ നേരുമ്പോൾ, ‘ഒരു പടി കടന്ന്’ ചിന്തിച്ച ഫോക്സ് സ്പോർട്സിന് വ്യാപക വിമർശനം. കുഞ്ഞു പിറക്കാൻ പോകുന്നുവെന്ന വിരാട് കോലിയുടെ ട്വീറ്റിനെ ആധാരമാക്കിയുള്ള വാർത്തയ്ക്കൊപ്പം ക്രിക്കറ്റ് ഓസ്ട്രേലിയയുടെ ഒരു ‘ആശങ്ക’ കൂടി ഫോക്സ് സ്പോർട്സ് പങ്കുവച്ചതാണ് വിവാദമായത്. ജനുവരിയിൽ കുഞ്ഞു പിറക്കുന്ന സാഹചര്യത്തിൽ അതേസമയത്ത് നടക്കുന്ന ഇന്ത്യയുടെ ഓസ്ട്രേലിയൻ പര്യടനത്തിൽനിന്ന് വിരാട് കോലി പിൻമാറുമോ എന്ന ആശങ്കയിലാണ് ക്രിക്കറ്റ് ഓസ്ട്രേലിയ എന്നായിരുന്നു ഫോക്സ് സ്പോർട്സിന്റെ റിപ്പോർട്ട്. തന്റെ ജീവിതത്തിലെ തന്നെ ഏറ്റവും വലിയ സന്തോഷ വാർത്ത ഇന്ത്യൻ നായകൻ പങ്കുവയ്ക്കുമ്പോൾ, അതിനെ സാമ്പത്തിക കണ്ണിലൂടെ കാണാനാണ് ഫോക്സ് സ്പോർട്സ് ശ്രമിച്ചതെന്ന വികാരം ഒട്ടേറെ ആരാധകരാണ് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്.
2021 ജനുവരിയിൽ തങ്ങളുടെ കുടുംബത്തിലേക്ക് കുഞ്ഞതിഥി കൂടി എത്തുന്നു എന്ന വിവരം വെള്ളിയാഴ്ചയാണ് സമൂഹമാധ്യമങ്ങളിലൂടെ വിരാട് കോലി ആരാധകരെ അറിയിച്ചത്. ഇക്കാര്യം റിപ്പോർട്ട് ചെയ്തുകൊണ്ടുള്ള വാർത്തയിലാണ്, ക്രിക്കറ്റ് ഓസ്ട്രേലിയയുടെ ‘ആശങ്ക’യും ചേർത്തിരിക്കുന്നത്. അവരുടെ റിപ്പോർട്ടിൽനിന്ന്:
‘ലോക ക്രിക്കറ്റിലെ ഏറ്റവും വലിയ പേരുകളിലൊന്നിന്റെ ഉടമയെ സംബന്ധിച്ചിടത്തോളം വ്യക്തിപരമായി ഏറെ സന്തോഷം പകരുന്ന വാർത്തയാണ് ഇതെങ്കിലും, ക്രിക്കറ്റ് ഓസ്ട്രേലിയയുടെ അധികൃതരെ ആശങ്കപ്പെടുത്തുന്ന ഒന്നുകൂടിയാണിത്. പരമ്പരയിൽ വിരാട് കോലിയുടെ പങ്കാളിത്തം സംശയത്തിലായതോടെ ഓസ്ട്രേലിയൻ ക്രിക്കറ്റ് അധികൃതരും ശ്വാസമടക്കിപ്പിടിച്ച് കാത്തിരിക്കുകയാണെന്ന് ‘ദ കൊറിയർ മെയിൽ’ റിപ്പോർട്ട് ചെയ്തു’ – ഫോക്സ് സ്പോർട്സിന്റെ വാർത്തയിൽ പറയുന്നു.
മൂന്നു ട്വന്റി20 മത്സരങ്ങളുമായി ഒക്ടോബർ 11നാണ് ഇന്ത്യയുടെ ഓസ്ട്രേലിയൻ പര്യടനം ആരംഭിക്കുന്നത്. തുടർന്ന് ഡിസംബർ മൂന്നു മുതൽ ഒന്നാം ടെസ്റ്റ് ആരംഭിക്കും. ജനുവരി 12ന് ആരംഭിക്കുന്ന മൂന്ന് ഏകദിന മത്സരങ്ങളടങ്ങിയ പരമ്പരയോടെ പര്യടനം അവസാനിക്കും.
കുഞ്ഞിന്റെ പിറവിയുമായി ബന്ധപ്പെട്ട് വിരാട് കോലി പരമ്പരയിൽനിന്ന് മാറിനിൽക്കുമോ എന്ന ആശങ്കയിലാണ് ക്രിക്കറ്റ് ഓസ്ട്രേലിയയെന്നാണ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട പ്രതിസന്ധിയിൽ ഉഴറി നിൽക്കുന്ന ഓസ്ട്രേലിയൻ ക്രിക്കറ്റ് ബോർഡിന്റെ ഏറ്റവും വലിയ പ്രതീക്ഷയാണ് ഇന്ത്യയുടെ ഓസീസ് പര്യടനം. ഇതിനിടെ ഇന്ത്യൻ ടീമിലെ സൂപ്പർ സ്റ്റാർ വരാതിരുന്നാൽ അത് കനത്ത സാമ്പത്തിക നഷ്ടം സൃഷ്ടിക്കുമോയെന്നാണ് ക്രിക്കറ്റ് ഓസ്ട്രേലിയയുടെ ആധിയെന്നും ഫോക്സ് സ്പോർട്സ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
English Summary: Fox Sports faces heat after questioning Virat Kohli’s availability for India's Tour of Australia