ചെന്നൈ∙ നാല് വർഷങ്ങൾക്കുശേഷമാണ് സ്വദേശത്ത് ഇന്ത്യൻ ക്രിക്കറ്റ് ടീം ഒരു ടെസ്റ്റ് മത്സരം തോൽക്കുന്നത്. ചൊവ്വാഴ്ച, ചെന്നൈയിൽ ഇംഗ്ലണ്ടിനെതിരായ... Kevin Pietersen

ചെന്നൈ∙ നാല് വർഷങ്ങൾക്കുശേഷമാണ് സ്വദേശത്ത് ഇന്ത്യൻ ക്രിക്കറ്റ് ടീം ഒരു ടെസ്റ്റ് മത്സരം തോൽക്കുന്നത്. ചൊവ്വാഴ്ച, ചെന്നൈയിൽ ഇംഗ്ലണ്ടിനെതിരായ... Kevin Pietersen

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചെന്നൈ∙ നാല് വർഷങ്ങൾക്കുശേഷമാണ് സ്വദേശത്ത് ഇന്ത്യൻ ക്രിക്കറ്റ് ടീം ഒരു ടെസ്റ്റ് മത്സരം തോൽക്കുന്നത്. ചൊവ്വാഴ്ച, ചെന്നൈയിൽ ഇംഗ്ലണ്ടിനെതിരായ തോൽവിക്കു മുൻപ് 2017 ഫെബ്രുവരിയിൽ പുണെയിൽ നടന്ന ടെസ്റ്റിൽ ഓസ്ട്രേലിയയ്ക്കെതിരെയാണ് ഇന്ത്യ അവസാനമായി നാട്ടിൽ പരാജയമറിയുന്നത്. കഴിഞ്ഞ മാസം ഓസ്ട്രേലിയ്ക്കെതിരെ നേടിയ ഐതിഹാസിക ജയത്തിനു തൊട്ടുപിന്നാലെ നടന്ന മത്സരത്തിലെ തോൽവി ടീം ഇന്ത്യയ്ക്ക് വലിയ ആഘാതമായി.

ഇംഗ്ലണ്ടിനോട് ഏറ്റ പരാജയത്തിനു പിന്നാലെ ടീം ഇന്ത്യയെ പരിഹസിച്ച് ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ കെവിൻ പീറ്റേഴ്സൻ രംഗത്തെത്തി. ഹിന്ദിയിൽ ട്വീറ്റ് ചെയ്തായിരുന്നു പീറ്റേഴ്സന്റെ പരിഹാസം. ഓസ്ട്രേലിയയെ അവരുടെ നാട്ടിൽ കീഴടക്കിയപ്പോൾ ഒരുപാട് ആഘോഷിക്കേണ്ടതില്ലെന്ന് താൻ മുന്നറിയിപ്പ് നൽകിയത് ടീം ഇന്ത്യ ഇപ്പോൾ ഓർക്കുന്നുണ്ടോ എന്നായിരുന്നു പീറ്റേഴ്സന്റെ ട്വീറ്റ്.

ADVERTISEMENT

ഓസ്ട്രേലിയയ്ക്കെതിരായ പരമ്പര വിജയത്തിനു പിന്നാലെ ഇന്ത്യയെ അഭിനന്ദിച്ചുകൊണ്ടുള്ള ട്വീറ്റിൽ, ഇംഗ്ലണ്ടിനെതിരായ പരമ്പരയാകും യഥാർഥ വെല്ലുവിളിയെന്ന് മുൻ‌ ഇംഗ്ലിഷ് ക്യാപ്റ്റൻ പറഞ്ഞിരുന്നു. ഇതു സൂചിപ്പിച്ചാണ് പീറ്റേഴ്സന്റെ കുറിപ്പ്.

ആദ്യ ടെസ്റ്റിൽ അ‍ഞ്ചാം ദിനം 420 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യൻ ഇന്നിങ്സ് 192 റൺസിന് അവസാനിക്കുകയായിരുന്നു. ഇംഗ്ലണ്ടിന് 227 റൺസ് ജയം. രണ്ടാം ഇന്നിങ്സിൽ ശുഭ്‌മാൻ ഗില്ലും ക്യാപ്റ്റൻ വിരാട് കോലിയും അർധസെഞ്ചുറി നേടിയെങ്കിലും ഇന്ത്യയെ രക്ഷിക്കാനായില്ല. ഇംഗ്ലണ്ടിനായി ജാക്ക് ലീച്ച് നാലും ജയിംസ് ആൻഡേഴ്സൻ മൂന്നും വിക്കറ്റ് വീഴ്ത്തി.

ADVERTISEMENT

English Summary: Kevin Pietersen mocks Indian fans on Twitter after hosts’ gigantic loss to England

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT