ന്യൂഡൽഹി ∙ മൂന്നാം ട്വന്റി20യി‍ൽ ഇംഗ്ലണ്ടിനെതിരായ ഗംഭീര ഇന്നിങ്സിനു ക്രിക്കറ്റ് താരങ്ങളെല്ലാം ക്യാപ്റ്റൻ വിരാട് കോലിയെ വാഴ്ത്തുമ്പോൾ, അദ്ദേഹത്തിന്റെ പഴയൊരു ചിത്രം പങ്കുവച്ച് നർമത്തിനു തിരി കൊളുത്തിയിരിക്കുകയാണു ബോളിവുഡ് നടി ഉർവശി റൗട്ടേല. കോലി തന്റെ അമ്മയെ അടുക്കളയിൽ സഹായിക്കുന്ന ഏതാനും വർഷങ്ങൾക്കു മുൻപുള്ള | Urvashi Rautela | Virat Kohli | Bollywood | Cricket | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ മൂന്നാം ട്വന്റി20യി‍ൽ ഇംഗ്ലണ്ടിനെതിരായ ഗംഭീര ഇന്നിങ്സിനു ക്രിക്കറ്റ് താരങ്ങളെല്ലാം ക്യാപ്റ്റൻ വിരാട് കോലിയെ വാഴ്ത്തുമ്പോൾ, അദ്ദേഹത്തിന്റെ പഴയൊരു ചിത്രം പങ്കുവച്ച് നർമത്തിനു തിരി കൊളുത്തിയിരിക്കുകയാണു ബോളിവുഡ് നടി ഉർവശി റൗട്ടേല. കോലി തന്റെ അമ്മയെ അടുക്കളയിൽ സഹായിക്കുന്ന ഏതാനും വർഷങ്ങൾക്കു മുൻപുള്ള ചിത്രം പങ്കിട്ടാണു ഉർവശി രസകരമായ കുറിപ്പ് എഴുതിയിരിക്കുന്നത്.

‘സുഹൃത്തുക്കളേ, എനിക്കു നിങ്ങളുടെ സഹായം ആവശ്യമുണ്ട്. എന്റെ അമ്മ മീര റൗട്ടേല കുറച്ചുമുൻപ് എനിക്കയച്ച ചിത്ര സന്ദേശമാണിത്. ഇതേപ്പറ്റി എന്താണു തോന്നുന്നത്? എന്താണ് അവർക്ക് എന്നിൽനിന്നു വേണ്ടത്? അമ്മയുടെ ഗൂഢോദ്ദേശ്യം എന്താണ്? പേടിച്ചുപോയി’ എന്നാണു താരം സമൂഹമാധ്യമത്തിൽ കുറിച്ചത്. കോലി അമ്മയെ അടുക്കളയിൽ സഹായിക്കുന്ന പഴയൊരു ചിത്രം പങ്കുവച്ചായിരുന്നു ഉർവശിയുടെ കുറിപ്പ്. കമന്റുകളും ലൈക്കുകളും നിറഞ്ഞ പോസ്റ്റ് വൈറലായി. 

ADVERTISEMENT

‘അമ്മയെ ജോലിയിൽ സഹായിക്കുക’ എന്നതാണ് ആ ചിത്രമയച്ചതിന്റെ ഉദ്ദേശ്യം എന്നാണു കൂടുതൽ പേരും കമന്റ് ഇട്ടിരിക്കുന്നത്. ആരാധകരുടെ കമന്റുകളെ നിരാകരിക്കാൻ ഉർവശി തയാറായില്ല. ‘അടുക്കളയിലേക്ക് പോകുന്നു..’ എന്ന അടിക്കുറിപ്പോടെ, ഒരു ഫോട്ടോഷൂട്ടിന്റെ ഇടയ്ക്കുള്ള ഗ്ലാമർ ചിത്രം താരം പിന്നീട് പോസ്റ്റ് ചെയ്തു. 2019ൽ ലണ്ടനിൽ കോലിയുടെ മെഴുകു പ്രതിമയ്ക്കൊപ്പം നിൽക്കുന്ന ചിത്രം നടി പങ്കുവച്ചിരുന്നു. മുൻ മിസ് ഇന്ത്യ (യൂണിവേഴ്സ്) ആയ ഉർവശി റേസ് 3, ഹേറ്റ് സ്റ്റോറി 4, ഗ്രേറ്റ് ഗ്രാൻഡ് മസ്തി തുടങ്ങിയ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.

English Summary: Urvashi Rautela "Off To Kitchen" After Mom Sent Her Old Pic Of Virat Kohli Cooking