ന്യൂഡൽഹി ∙ ഫിറ്റ്നസ് കാത്തുസൂക്ഷിക്കുന്നതിൽ മുൻപന്തിയിലുള്ള ക്രിക്കറ്റ് താരങ്ങളിലൊരാളാണ് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലി. ഫിറ്റ്‌നസ്സ് നിലനിര്‍ത്താന്‍ എത്ര കഠിനാധ്വാനം ചെയ്യാനും ഒരുക്കമാണ് കോലി. വര്‍ക്കൗട്ട് ചെയ്യുക എന്നത് കോലിക്ക് ഭ്രാന്തമായ അഭിനിവേശമാണെന്ന് | Virat Kohli | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ ഫിറ്റ്നസ് കാത്തുസൂക്ഷിക്കുന്നതിൽ മുൻപന്തിയിലുള്ള ക്രിക്കറ്റ് താരങ്ങളിലൊരാളാണ് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലി. ഫിറ്റ്‌നസ്സ് നിലനിര്‍ത്താന്‍ എത്ര കഠിനാധ്വാനം ചെയ്യാനും ഒരുക്കമാണ് കോലി. വര്‍ക്കൗട്ട് ചെയ്യുക എന്നത് കോലിക്ക് ഭ്രാന്തമായ അഭിനിവേശമാണെന്ന് സഹതാരങ്ങൾ പലപ്പോഴും പറയാറുണ്ട്. ഫിറ്റ്‌നസ്സില്‍ കൂടുതല്‍ ശ്രദ്ധ നല്‍കാന്‍ തുടങ്ങിയതോടെ തന്റെ ചിന്താഗതി തന്നെ മാറിയെന്ന് കോലിയും വ്യക്തമാക്കിയിട്ടുണ്ട്. മാത്രമല്ല ഫിറ്റ്നസ് കാത്തുസൂക്ഷിച്ചാൽ ആത്മവിശ്വാസം പതിന്മടങ്ങ്‌ വര്‍ധിക്കുമെന്നും കോലി സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.

കായികക്ഷമതയുടെ കാര്യത്തില്‍ കോലിയുടെ കടുംപിടിത്തം പലപ്പോഴും ചര്‍ച്ചയായിട്ടുണ്ട്. സഹതാരങ്ങൾ നിര്‍ബന്ധമായും ജിംനേഷ്യത്തില്‍ വര്‍ക്കൗട്ട് ചെയ്യണമെന്നും നിശ്ചിത സമയത്ത് ഗ്രൗണ്ടില്‍ പരിശീലനത്തിന് ഇറങ്ങണമെന്നും കോലി ശഠിക്കാറുണ്ട്. ഇക്കഴിഞ്ഞ മൂന്നാം ട്വന്റി20 മത്സരത്തിന്റെ രണ്ടാം പകുതിയിൽ കളിക്കളത്തിലെ ഇന്ത്യൻ താരങ്ങളുടെ ശരീരഭാഷയിൽ തൃപ്തനല്ലെന്ന് കോലി മത്സരശേഷം വ്യക്തമാക്കിയിരുന്നു.

ADVERTISEMENT

കോലിയുടെ ‘ഫിറ്റ്നസ് ഭ്രാന്തിനു’ പിന്നിൽ 2011 ലെ ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനമാണെന്ന് മുൻ ഇന്ത്യൻ താരം വീരേന്ദർ സേവാഗ് പറയുന്നു. ‘വിരാട് കോലിയും ആ ഇന്ത്യൻ സംഘത്തിന്റെ ഭാഗമായിരുന്നു. ഇംഗ്ലണ്ടിലെ കൗണ്ടി ടീമുകൾ അവരുടെ ഡ്രസിങ് റൂമിൽ ഫിറ്റ്നസ് മാനദണ്ഡങ്ങളുടെ ഒരു ചാർട്ട് സൂക്ഷിച്ചിരുന്നു. ശരീരഭാരം എത്ര വരെയാകാം, ചലനക്ഷമത, ശരീരവഴക്കം തുടങ്ങിയ മാനദണ്ഡങ്ങള്‍ കൃത്യമായി അതിൽ പ്രതിപാദിച്ചിരുന്നു.’ – സേവാഗ് പറയുന്നു.

‘വിവിധ കൗണ്ടി ടീമുകൾ അവരുടെ താരങ്ങളുടെ ഫിറ്റ്നസിനു നൽകുന്ന പ്രധാന്യം ഇന്ത്യൻ താരങ്ങളെ അതിശയിപ്പിച്ചു. അവരുടെ വര്‍ക്കൗട്ട്‌ രീതികൾ പരീക്ഷിക്കാൻ ഇന്ത്യൻ താരങ്ങൾ ഉത്സുകരായിരുന്നു. എന്നാൽ അവ പരീക്ഷിച്ചു വിജയിക്കുന്നതിൽ ഇന്ത്യൻ താരങ്ങളിൽ മിക്കവരും ദയനീയമായി പരാജയപ്പെട്ടു. എന്നാൽ പിൻമാറാൻ കോലി തയാറായിരുന്നില്ല. ഫിറ്റ്നസ് മെച്ചപ്പെടുത്താൻ കോലി നിരന്തരമായി വര്‍ക്കൗട്ട് ചെയ്യുന്നതു ശീലമാക്കി. ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റൻ സ്ഥാനം ഏറ്റെടുത്തതിനു പിന്നാലെ കൃത്യമായ ഫിറ്റ്നസ് മാനദണ്ഡങ്ങൾ നടപ്പാക്കാനും കോലി ശ്രദ്ധിച്ചു. ഫിറ്റ്നസ് ടെസ്റ്റുകളും നിർബന്ധമാക്കി. നിലവിലെ ഇന്ത്യൻ ടീമിന്റെ ഫിറ്റ്നസ് മാനദണ്ഡങ്ങൾ രൂപപ്പെട്ടതിനു പിന്നിൽ 2011 ലെ ഇംഗ്ലണ്ട് പര്യടനമാണെന്ന് വിശ്വസിക്കുന്നു.’ – സേവാഗ് പറഞ്ഞു. 

ADVERTISEMENT

English Summary: Virender Sehwag reveals what could have led to Virat Kohli's obsession with fitness

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT