പുണെ∙ ഒന്നാം ഏകദിനത്തിൽ അരങ്ങേറ്റം കുറിച്ച പേസ് ബോളർ പ്രസിദ്ധ് കൃഷ്ണയും ഓൾറൗണ്ടർ ക്രുണാൽ പാണ്ഡ്യയും പുറത്തെടുത്ത ആവേശ പ്രകടനത്തിന്റെ അലയൊലികൾ ഇപ്പോഴും ആരാധകരെ വിട്ടൊഴിഞ്ഞിട്ടില്ല. വെള്ളിയാഴ്ച അതേ വേദിയിൽ രണ്ടാമങ്കത്തിൽ ഇംഗ്ലണ്ടിനെ നേരിടുമ്പോൾ, ആരാധകരെ ആവേശം കൊള്ളിക്കാനുള്ള നിയോഗം ഇന്ത്യയുടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പുണെ∙ ഒന്നാം ഏകദിനത്തിൽ അരങ്ങേറ്റം കുറിച്ച പേസ് ബോളർ പ്രസിദ്ധ് കൃഷ്ണയും ഓൾറൗണ്ടർ ക്രുണാൽ പാണ്ഡ്യയും പുറത്തെടുത്ത ആവേശ പ്രകടനത്തിന്റെ അലയൊലികൾ ഇപ്പോഴും ആരാധകരെ വിട്ടൊഴിഞ്ഞിട്ടില്ല. വെള്ളിയാഴ്ച അതേ വേദിയിൽ രണ്ടാമങ്കത്തിൽ ഇംഗ്ലണ്ടിനെ നേരിടുമ്പോൾ, ആരാധകരെ ആവേശം കൊള്ളിക്കാനുള്ള നിയോഗം ഇന്ത്യയുടെ ‘മിസ്റ്റർ 360 ഡിഗ്രി’ സൂര്യകുമാർ യാദവിനായിരിക്കുമോ? സൂചനകൾ ശരിയെങ്കിൽ, ഇംഗ്ലണ്ടിനെതിരായ രണ്ടാം മത്സരത്തിലൂടെ സൂര്യകുമാർ രാജ്യാന്തര ഏകദിനത്തിലും അരങ്ങേറ്റം കുറിക്കും.

ഇംഗ്ലണ്ടിനെതിരായ ട്വന്റി20 പരമ്പരയിലെ അരങ്ങേറ്റം തകർപ്പൻ ബാറ്റിങ് പ്രകടനത്തിലൂടെ കേമമാക്കിയ സൂര്യകുമാറിന്, മധ്യനിരയിലെ വിശ്വസ്തനായ താരം ശ്രേയസ് അയ്യരുടെ പരുക്കാണ് ഏകദിന ടീമിലേക്കും വഴി തുറക്കുന്നത്. ഒന്നാം ഏകദിനത്തിൽ ഇംഗ്ലിഷ് താരം ജോണി ബെയർസ്റ്റോയുടെ ഷോട്ട് തടയാനുള്ള ശ്രമത്തിനിടെ പരുക്കേറ്റ അയ്യർ, പിന്നീട് കളത്തിലിറങ്ങിയിരുന്നില്ല. താരത്തിന് ആറാഴ്ചത്തെ വിശ്രമം നിർദ്ദേശിച്ചതോടെ പരമ്പരയിലെ ശേഷിക്കുന്ന മത്സരങ്ങൾ നഷ്ടമാകുകയും ചെയ്തു.

ADVERTISEMENT

അയ്യർക്കു പുറമെ രവീന്ദ്ര ജഡേജ, ജസ്പ്രീത് ബുമ്ര, മുഹമ്മദ് ഷമി തുടങ്ങി ടീമിലെ സ്ഥിരം മുഖങ്ങളുടെ സേവനം ഇന്ത്യയ്ക്ക് ലഭ്യമല്ലെങ്കിലും, കളത്തിലിറങ്ങാൻ അവസരം ലഭിക്കുന്നവരെല്ലാം തിളങ്ങുന്നതിന്റെ ആനന്ദത്തിലാണ് ക്യാപ്റ്റൻ വിരാട് കോലി. ജഡേജയുടെ അഭാവത്തിൽ ടീമിൽ ഇടംകിട്ടിയ അക്ഷർ പട്ടേൽ ടെസ്റ്റിലും ക്രുണാൽ പാണ്ഡ്യ ഏകദിനത്തിലും തിളങ്ങി.

ജസ്പ്രീത് ബുമ്ര, മുഹമ്മദ് ഷമി എന്നിവരുടെ അഭാവത്തിൽ അരങ്ങേറ്റത്തിന് അവസരം ലഭിച്ച കർണാടകക്കാരൻ പ്രസിദ്ധ് കൃഷ്ണ ആദ്യ മത്സരത്തിൽത്തന്നെ മികച്ച പേസിലൂടെ ഇംഗ്ലിഷ് താരങ്ങളെ വട്ടംകറക്കി. ഏകദിന അരങ്ങേറ്റത്തിൽ നാലു വിക്കറ്റ് വീഴ്ത്തുന്ന ആദ്യ ഇന്ത്യൻ പേസ് ബോളറുമായി. ജഡേജയും ബുമ്രയും തിരിച്ചെത്തുമ്പോൾ ക്രുണാലിനും പ്രസിദ്ധിനും ടീമിൽ പോലും ഇടം ലഭിക്കാൻ സാധ്യതയില്ല എന്നത് ഇപ്പോഴത്തെ ടീം ഇന്ത്യയുടെ കരുത്തു കൂടിയാണ് വെളിവാക്കുന്നത്.

ADVERTISEMENT

അടുത്ത കാലത്തായി ഫോംഔട്ടായി ടീമിൽനിന്ന് പലതവണ മാറ്റിനിർത്തപ്പെട്ട ഓപ്പണർ ശിഖർ ധവാന്റെ മടങ്ങിവരവാണ് ടീം ഇന്ത്യയ്ക്ക് സന്തോഷം പകരുന്ന മറ്റൊരു ഘടകം. ഒന്നാം ഏകദിനത്തിൽ രണ്ടു റൺസിന് സെഞ്ചുറി നഷ്ടമായെങ്കിലും ഇന്ത്യൻ ഇന്നിങ്സിന് നങ്കൂരമിട്ട ധവാനാണ് കളിയിലെ കേമനായത്. ഒന്നാം ഏകദിനത്തിൽ ബാറ്റിങ്ങിനിടെ പരുക്കേറ്റെങ്കിലും രോഹിത് ശർമ രണ്ടാം മത്സരത്തിൽ കളിച്ചേക്കുമെന്നാണ് വിവരം.

രോഹിത് ശർമയ്ക്ക് കളിക്കാൻ സാധിക്കാതെ വന്നാൽ യുവതാരം ശുഭ്മൻ ഗിൽ ഇന്ത്യയ്ക്കായി ഓപ്പൺ ചെയ്യാനാണ് സാധ്യത. കെ.എൽ. രാഹുൽ മധ്യനിരയെ ശക്തിപ്പെടുത്തുന്ന ജോലി തന്നെ തുടരും. കെ.എൽ. രാഹുൽ വിക്കറ്റ് കീപ്പറായി തുടരുമ്പോൾ ഋഷഭ് പന്തിനെ സ്പെഷലിസ്റ്റ് ബാറ്റ്സ്മാനായി കളിപ്പിക്കാനും സാധ്യതയേറെ.

ADVERTISEMENT

ഒന്നാം ഏകദിനത്തിൽ 68 റൺസ് വഴങ്ങി നിരാശപ്പെടുത്തിയ കുൽദീപ് യാദവിന് പകരം യുസ്‌വേന്ദ്ര ചെഹൽ കളിക്കാനാണ് സാധ്യത. പേസ് നിരയിൽ പ്രസിദ്ധ് കൃഷ്ണ ടീമിലെ സ്ഥാനം നിലനിർത്തും. ഭുവനേശ്വർ കുമാറും നിർണായക ഘട്ടങ്ങളിൽ ടീമിന്റെ രക്ഷകനാകുന്ന മുംബൈ താരം ഷാർദുൽ താക്കൂറും തുടരും. താക്കൂർ തുടർച്ചയായി കളിക്കുന്ന സാഹചര്യത്തിൽ വിശ്രമം അനുവദിച്ച് ടി.നടരാജൻ, നവ്ദീപ് സെയ്നി എന്നിവരിൽ ഒരാൾക്ക് അവസരം നൽകാനും സാധ്യത നിലനിൽക്കുന്നു.

English Summary: Suryakumar Yadav may debut as India eye series victory against England