ഏകദിന മത്സരങ്ങളിൽ ‘ഏകദിന ശൈലി’യിൽ ബാറ്റു ചെയ്താലും ജയിക്കാനാകില്ല എന്നു വന്നാൽ എന്തു ചെയ്യും? ഈ ചോദ്യം ക്രിക്കറ്റ് വൃത്തങ്ങളിലും ആരാധകർക്കിടയിലും ഒരുപോലെ ഉയർത്തിയാണ് ഇന്ത്യ–ഇംഗ്ലണ്ട് ഏകദിന പരമ്പരയ്ക്ക് പുണെയിലെ മഹാരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ തിരശീല വീണത്. ട്വന്റി20 ക്രിക്കറ്റിന്റെ സ്വാധീനം

ഏകദിന മത്സരങ്ങളിൽ ‘ഏകദിന ശൈലി’യിൽ ബാറ്റു ചെയ്താലും ജയിക്കാനാകില്ല എന്നു വന്നാൽ എന്തു ചെയ്യും? ഈ ചോദ്യം ക്രിക്കറ്റ് വൃത്തങ്ങളിലും ആരാധകർക്കിടയിലും ഒരുപോലെ ഉയർത്തിയാണ് ഇന്ത്യ–ഇംഗ്ലണ്ട് ഏകദിന പരമ്പരയ്ക്ക് പുണെയിലെ മഹാരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ തിരശീല വീണത്. ട്വന്റി20 ക്രിക്കറ്റിന്റെ സ്വാധീനം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഏകദിന മത്സരങ്ങളിൽ ‘ഏകദിന ശൈലി’യിൽ ബാറ്റു ചെയ്താലും ജയിക്കാനാകില്ല എന്നു വന്നാൽ എന്തു ചെയ്യും? ഈ ചോദ്യം ക്രിക്കറ്റ് വൃത്തങ്ങളിലും ആരാധകർക്കിടയിലും ഒരുപോലെ ഉയർത്തിയാണ് ഇന്ത്യ–ഇംഗ്ലണ്ട് ഏകദിന പരമ്പരയ്ക്ക് പുണെയിലെ മഹാരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ തിരശീല വീണത്. ട്വന്റി20 ക്രിക്കറ്റിന്റെ സ്വാധീനം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഏകദിന മത്സരങ്ങളിൽ ‘ഏകദിന ശൈലി’യിൽ ബാറ്റു ചെയ്താലും ജയിക്കാനാകില്ല എന്നു വന്നാൽ എന്തു ചെയ്യും? ഈ ചോദ്യം ക്രിക്കറ്റ് വൃത്തങ്ങളിലും ആരാധകർക്കിടയിലും ഒരുപോലെ ഉയർത്തിയാണ് ഇന്ത്യ–ഇംഗ്ലണ്ട് ഏകദിന പരമ്പരയ്ക്ക് പുണെയിലെ മഹാരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ തിരശീല വീണത്. ട്വന്റി20 ക്രിക്കറ്റിന്റെ സ്വാധീനം പരമ്പരയിലെ മൂന്നു മത്സരങ്ങളിലും വളരെ പ്രകടമായിരുന്നു. ആദ്യ രണ്ട് ഏകദിനങ്ങളിൽ പരമ്പരാഗത ശൈലിയിൽ ബാറ്റു ചെയ്ത ഇന്ത്യ അതിൽ മാറ്റം വരുത്തിയില്ലെങ്കിൽ 2023ലെ ലോകകപ്പിലും പ്രതീക്ഷ വയ്ക്കേണ്ടെന്ന് ഇംഗ്ലണ്ട് മുൻ ക്യാപ്റ്റൻ മൈക്കൽ വോൺ മുന്നറിയിപ്പു നൽകിയത് എല്ലാവരും കണ്ടിരിക്കും. 337 റൺസിന്റെ വിജയലക്ഷ്യം ഉയർത്തിയിട്ടും ഇംഗ്ലണ്ട് ഇന്ത്യയെ അനായാസം തോൽപിച്ച രണ്ടാം ഏകദിനത്തിനു ശേഷമായിരുന്നു വോണിന്റെ അഭിപ്രായപ്രകടനം.

ജേസൻ റോയ്, ജോണി ബെയർസ്റ്റോ, ബെൻ സ്റ്റോക്സ് എന്നിവരുടെ ആക്രമണോത്സുക ബാറ്റിങ്ങാണ് ഈ മത്സരത്തിൽ ഇന്ത്യയെ തോൽപിച്ചത്. ഇന്ത്യൻ ബാറ്റിങ്ങിൽ ആദ്യ 40 ഓവറുകൾ ആറിൽ താഴെയായിരുന്നു റൺറേറ്റ്. ആക്രമിച്ചു കളിക്കുന്ന ഒന്നിലേറെ ബാറ്റ്സ്മാൻമാർ ഉണ്ടായിട്ടും ഇന്ത്യ തുടക്കത്തിൽ മെല്ലെപ്പോക്ക് നടത്തിയതിനെയാണ് വോൺ വിമർശിച്ചത്. വിക്കറ്റുകൾ കരുതിവച്ച് അവസാനം ആക്രമിക്കുന്ന പഴഞ്ചൻ ശൈലി ഏകദിനത്തിൽ മാറ്റാൻ സമയമായെന്ന സന്ദേശമാണ് ഇംഗ്ലണ്ടിന്റെ മറുപടി ബാറ്റിങ്ങിൽ തെളിഞ്ഞത്. വിക്കറ്റ് നഷ്ടത്തെയോർത്ത് ആശങ്കപ്പെടാതെ തുടക്കം മുതൽ തകർത്തടിക്കുകയായിരുന്നു അവർ. 43.3 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 337 റൺസെന്ന വിജയലക്ഷ്യം ഇംഗ്ലണ്ട് മറികടക്കുകയും ചെയ്തു.

ADVERTISEMENT

അപകടം മണത്തതോടെ മൂന്നാം ഏകദിനത്തിൽ ഈ ശൈലി ഇന്ത്യയും പിന്തുടർന്നു. ആദ്യ 15 ഓവറിനുള്ളിൽ വിക്കറ്റ് നഷ്ടമില്ലാതെ സ്കോർ 100 കടത്താൻ ഇന്ത്യൻ ഓപ്പണർമാരായ ശിഖർ ധവാൻ–രോഹിത് ശർമ കൂട്ടുകെട്ടിനു സാധിച്ചു. ഓപ്പണർമാർ മടങ്ങിയ ശേഷം വിരാട് കോലിയും കെ.എൽ. രാഹുലും പെട്ടെന്നു തന്നെ മടങ്ങിയെങ്കിലും ആക്രമണ ബാറ്റിങ് തന്നെയാണ് ഹാർദിക് പാണ്ഡ്യ – ഋഷഭ് പന്ത് സഖ്യം പിന്തുടർന്നത്. വിക്കറ്റ് നഷ്ടമെന്ന ആശങ്കയില്ലാതെ സിക്സും ഫോറും പ്രവഹിച്ചപ്പോൾ സ്കോർ കുതിച്ചുകയറി. നാല് വിക്കറ്റ് വീണപ്പോൾ മത്സരത്തിൽ പിടിമുറുക്കാമെന്ന ഇംഗ്ലണ്ടിന്റെ തന്ത്രം പാളുകയും ചെയ്തു. 48.2 ഓവറിൽ ഇന്ത്യൻ ബാറ്റ്സ്മാൻമാർ എല്ലാവരും പുറത്തായെങ്കിലും 330 റൺസ് എന്ന വിജയലക്ഷ്യം ഇംഗ്ലണ്ടിനു മുന്നിൽ ഉയർത്താൻ കഴിഞ്ഞു.

ഇക്കുറി മറുപടി ബാറ്റിങ്ങിൽ ഇംഗ്ലണ്ടിന്റെ തന്ത്രം പാളി. ഓപ്പണിങ് കൂട്ടുകെട്ട് പെട്ടെന്നു പൊളിഞ്ഞു. എങ്കിലും സാം കറന്റെ നേതൃത്വത്തിൽ അവസാനം വരെ പോരാടിയാണ് ഇംഗ്ലണ്ട് ഏഴു റൺസിന് കീഴടങ്ങിയത്. ഇംഗ്ലണ്ടിനെതിരെ ടെസ്റ്റ്, ട്വന്റി20, ഏകദിന പരമ്പരകൾ നേടാനായത് ടീം ഇന്ത്യയ്ക്ക് നൽകുന്ന ആത്മവിശ്വാസം ചെറുതല്ല.

ADVERTISEMENT

ഇതിനു മുൻപ് ഓസ്ട്രേലിയൻ പര്യടനത്തില്‍ ഇന്ത്യ ടെസ്റ്റ്, ട്വന്റി20 പരമ്പരകൾ നേടിയിരുന്നെങ്കിലും ഏകദിന പരമ്പര നഷ്ടമായിരുന്നു. സ്റ്റീവ് സ്മിത്ത്, ഡേവിഡ് വാർണർ എന്നിവരാണ് അന്ന് ഏകദിന മത്സരങ്ങളിൽ ഓസീസ് ആക്രമണത്തിനു നേതൃത്വം നൽകിയത്.

∙ 300 കടന്നാലും ഉറപ്പില്ല!

ADVERTISEMENT

ആദ്യം ബാറ്റ് ചെയ്യുന്ന ടീം 300 റൺസ് നേടിയാൽ വിജയം സുരക്ഷിതമെന്നു കരുതിയ ഒരു കാലം ഏകദിന ക്രിക്കറ്റിലുണ്ടായിരുന്നു. 1992 ലോകകപ്പ് വരെ 250 റൺസൊക്കെ മികച്ച സ്കോറായിരുന്നു. 1996ൽ ലോകകപ്പ് നേടി ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച ശ്രീലങ്കൻ ടീമാണ് വെടിക്കെട്ട് ഓപ്പണിങ്ങിലൂടെ അതുവരെയുള്ള ശൈലി മാറ്റിയെഴുതിയത്. സനത് ജയസൂര്യ – രമേഷ് കലുവിതരണ ഓപ്പണിങ് സഖ്യത്തിന്റെ ലക്ഷ്യം ആദ്യ 15 ഓവറിൽ 100 റൺസ് സ്കോർ ചെയ്യുക എന്നതായിരുന്നു. അത് അവർ ആ ലോകകപ്പിൽ വിജയകരമായി നടപ്പാക്കി. പരാജയമറിയാത്ത മുന്നേറ്റത്തിനൊടുവിൽ ലോകകപ്പ് നേടുകയും ചെയ്തു.

പിന്നീട് ഓസ്ട്രേലിയയുടെ ആദം ഗിൽക്രിസ്റ്റ്, ദക്ഷിണാഫ്രിക്കയുടെ ഹെർഷൽ ഗിബ്സ്, ഇന്ത്യയുടെ വീരേന്ദർ സേവാഗ് എന്നിവരൊക്കെ തകർപ്പൻ ഓപ്പണിങ് പ്രകടനത്തോടെ ടീമിന് മുൻതൂക്കം നൽകി. 2006ൽ ഓസ്ട്രേലിയ ഉയർത്തിയ 434 റൺസിന്റെ വിജയലക്ഷ്യം ദക്ഷിണാഫ്രിക്ക മറികടക്കുന്ന അപൂർവ കാഴ്ചയും കണ്ടു. ഏകദിന ക്രിക്കറ്റിൽ ചേസിങ്ങിലെ ലോക റെക്കോർഡായി ഇത് ഇന്നും നിലനിൽക്കുന്നു. 2007 ലോകകപ്പ് ഫൈനലിൽ ശ്രീലങ്കയെ തകർത്തുകളഞ്ഞത് ഓസീസ് താരം ആദം ഗിൽക്രിസ്റ്റിന്റെ മിന്നൽപ്പിണർ ഓപ്പണിങ് ഇന്നിങ്സാണ്.

ട്വന്റി20 വന്നതോടെ ചുരുങ്ങിയ പന്തിൽ നിന്നു തന്നെ വിജയലക്ഷ്യത്തിലേക്കെത്താമെന്ന ആത്മവിശ്വാസം ടീമുകൾക്കു വന്നു. ഏകദിനത്തിൽ 300നു മുകളിലുള്ള വിജയലക്ഷ്യങ്ങൾ മറികടക്കുന്നത് ഇന്ന് സ്ഥിരം കാഴ്ചയാണ്. രണ്ടും കൽപിച്ച് ബാറ്റ് ചെയ്യുന്ന ഒരു ബാറ്റ്സ്മാൻ ആഞ്ഞടിച്ചാൽ മത്സരം സ്വന്തമാക്കാമെന്ന നിലയിലേക്ക് കാര്യങ്ങൾ മാറിമറിഞ്ഞു. അതുകൊണ്ടു തന്നെയാണ് മധ്യ ഓവറുകളിലും റൺറേറ്റ് താഴാതെ നോക്കുകയെന്നതു പ്രധാനപ്പെട്ടതായി മാറുന്നത്. ബാറ്റിങ് ട്രാക്കുകളിൽ മധ്യനിര ബാറ്റ്സ്മാൻമാർ പരമ്പരാഗത ശൈലിയിൽ ശരാശരി പ്രകടനം നടത്തിയാൽ പോരാ എന്നർഥം.

English Summary: Lesson of Playing ODI in T20 Style from India Vs England Series

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT