'ഈ മത്സരത്തിൽ ഇംഗ്ലണ്ട് എന്തായാലും പരാജയപ്പെടും. സീരീസ് ജേതാക്കൾക്കുള്ള ട്രോഫിയിൽ ഇന്ത്യൻ ടീമിന്റെ ഒൻപതു വിരലുകൾ പതിഞ്ഞുകഴിഞ്ഞിരിക്കുന്നു...!' മുൻ ഇന്ത്യൻ ക്യാപ്റ്റൻ സുനിൽ ഗാവസ്കറിന്റെ വാക്കുകളാണിത്. ഇന്ത്യയും ഇംഗ്ലണ്ടും തമ്മിൽ നടന്ന മൂന്നാം ഏകദിനത്തിൽ 330 റൺസിന്റെ വിജയലക്ഷ്യം പിന്തുടരാനിറങ്ങിയ

'ഈ മത്സരത്തിൽ ഇംഗ്ലണ്ട് എന്തായാലും പരാജയപ്പെടും. സീരീസ് ജേതാക്കൾക്കുള്ള ട്രോഫിയിൽ ഇന്ത്യൻ ടീമിന്റെ ഒൻപതു വിരലുകൾ പതിഞ്ഞുകഴിഞ്ഞിരിക്കുന്നു...!' മുൻ ഇന്ത്യൻ ക്യാപ്റ്റൻ സുനിൽ ഗാവസ്കറിന്റെ വാക്കുകളാണിത്. ഇന്ത്യയും ഇംഗ്ലണ്ടും തമ്മിൽ നടന്ന മൂന്നാം ഏകദിനത്തിൽ 330 റൺസിന്റെ വിജയലക്ഷ്യം പിന്തുടരാനിറങ്ങിയ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

'ഈ മത്സരത്തിൽ ഇംഗ്ലണ്ട് എന്തായാലും പരാജയപ്പെടും. സീരീസ് ജേതാക്കൾക്കുള്ള ട്രോഫിയിൽ ഇന്ത്യൻ ടീമിന്റെ ഒൻപതു വിരലുകൾ പതിഞ്ഞുകഴിഞ്ഞിരിക്കുന്നു...!' മുൻ ഇന്ത്യൻ ക്യാപ്റ്റൻ സുനിൽ ഗാവസ്കറിന്റെ വാക്കുകളാണിത്. ഇന്ത്യയും ഇംഗ്ലണ്ടും തമ്മിൽ നടന്ന മൂന്നാം ഏകദിനത്തിൽ 330 റൺസിന്റെ വിജയലക്ഷ്യം പിന്തുടരാനിറങ്ങിയ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

'ഈ മത്സരത്തിൽ ഇംഗ്ലണ്ട് എന്തായാലും പരാജയപ്പെടും. സീരീസ് ജേതാക്കൾക്കുള്ള ട്രോഫിയിൽ ഇന്ത്യൻ ടീമിന്റെ ഒൻപതു വിരലുകൾ പതിഞ്ഞുകഴിഞ്ഞിരിക്കുന്നു...!'

മുൻ ഇന്ത്യൻ ക്യാപ്റ്റൻ സുനിൽ ഗാവസ്കറിന്റെ വാക്കുകളാണിത്. ഇന്ത്യയും ഇംഗ്ലണ്ടും തമ്മിൽ നടന്ന മൂന്നാം ഏകദിനത്തിൽ 330 റൺസിന്റെ വിജയലക്ഷ്യം പിന്തുടരാനിറങ്ങിയ ഇംഗ്ലണ്ട് എട്ടു വിക്കറ്റ് നഷ്ടത്തിൽ 257 റൺസ് എന്ന നിലയിൽ പതറിയ സമയത്താണ് കമന്റേറ്ററായിരുന്ന ഗാവസ്കർ ഇപ്രകാരം പറഞ്ഞത്. ഇംഗ്ലണ്ടിന്റെ പ്രതീക്ഷകൾ അപ്പോഴേക്കും അസ്തമിച്ചുതുടങ്ങിയിരുന്നു. ഇന്ത്യൻ ടീം വിജയം ആഘോഷിക്കാനുള്ള തയ്യാറെടുപ്പുകളിലായിരുന്നു.

ADVERTISEMENT

എന്നാൽ ഇംഗ്ലണ്ടിന്റെ ഓൾറൗണ്ടറായ സാം കറൻ ഉജ്വല ഫോമിലായിരുന്നു. വാലറ്റക്കാരനായ മാർക്ക് വുഡിനെ കൂട്ടുപിടിച്ച് കറൻ ഇന്ത്യൻ പാളയത്തിലേക്ക് പടനയിച്ചു. അവസാന രണ്ട് ഓവറുകളിൽ ഇംഗ്ലണ്ടിന് 19 റൺസാണ് വിജയത്തിലേക്ക് വേണ്ടിയിരുന്നത്. കറന്റെ മികവും ഫോമും പരിഗണിക്കുമ്പോൾ ഈ ലക്ഷ്യം അസാധ്യമായിരുന്നില്ല.

ആ ഘട്ടത്തിൽ ലക്ഷ്മൺ ശിവരാമകൃഷ്ണനും ഡൊമിനിക് കോർക്കുമാണ് കമന്ററി ബോക്സിൽ ഉണ്ടായിരുന്നത്. കോർക്ക് ചോദിച്ചു:

'ട്രോഫിയിൽ ഇന്ത്യയുടെ ഒൻപത് വിരലുകൾ പതിഞ്ഞതിനെക്കുറിച്ച് ഗാവസ്കർ സംസാരിച്ചുവല്ലോ. ഇപ്പോൾ നിങ്ങളെന്ത് പറയുന്നു...!?’

ശിവരാമകൃഷ്ണൻ ചെറിയ നിരാശയോടെ പ്രതികരിച്ചു: ‘ഇംഗ്ലണ്ട് ജയിക്കും...!’

ADVERTISEMENT

49–ാം ഓവറിലെ ഇന്ത്യയുടെ ഫീൽഡിങ്ങ് തീർത്തും പരിതാപകരമായിരുന്നു. മാർക്ക് വുഡിനെയും സാം കറനെയും പുറത്താക്കാൻ കിട്ടിയ അവസരങ്ങൾ തുടർച്ചയായ പന്തുകളിൽ ഇന്ത്യ തുലച്ചു. ഹാർദിക് പാണ്ഡ്യ എറിഞ്ഞ ഈ ഓവറിലെ മൂന്നാം പന്തിൽ മാർക്ക് വുഡ് നൽകിയ അനായാസ ക്യാച്ച് ഷാർദുൽ താക്കൂർ കൈവിട്ടു. തൊട്ടടുത്ത പന്തിൽ സാം കറൻ നൽകിയ ക്യാച്ച് ടി.നടരാജനും വിട്ടുകളഞ്ഞു. ഇതോടെ, ഒരു ഓവർ ബാക്കിനിൽക്കുമ്പോൾ ഇംഗ്ലണ്ടിന്റെ വിജയം 14 റൺസ് മാത്രം അകലെയായി!

അവസാന ഓവർ ആരെറിയും എന്നതായിരുന്നു പ്രധാന തലവേദന. ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലി ആ ദൗത്യം ഏൽപ്പിച്ചത് നടരാജനെയാണ്.

കറൻ ക്രീസിൽ നിലയുറപ്പിച്ചുകഴിഞ്ഞിരുന്നു. നടരാജന്റെ സ്ഥിതി അതായിരുന്നില്ല. പരമ്പരയിൽ തന്റെ ആദ്യ മത്സരം കളിക്കാനിറങ്ങിയ അയാൾ അതുവരെ ബോൾ ചെയ്ത 9 ഓവറുകളിൽ 67 റൺസ് വിട്ടുകൊടുത്തിരുന്നു. തൊട്ടുമുൻപത്തെ ഓവറിൽ കറൻ നൽകിയ നിർണായക ക്യാച്ച് പാഴാക്കി എന്ന ചീത്തപ്പേരും അതിന്റെ നിരാശയും വേറെ. എങ്കിലും ടീം നടരാജനിൽ വിശ്വാസമർപ്പിച്ചു.

2020ലെ ഐപിഎലിൽ വെള്ളിടി പോലുള്ള യോർക്കറുകൾ എറിഞ്ഞാണ് നടരാജൻ സിലക്ടർമാരുടെ ശ്രദ്ധ പിടിച്ചുപറ്റിയത്. നടരാജന്റെ ആ കഴിവിലായിരുന്നു ടീം ഇന്ത്യയുടെ പ്രതീക്ഷ.

ADVERTISEMENT

നടരാജന്റെ ആദ്യ പന്തിൽ വുഡ് റണ്ണൗട്ടായി. ഇതോടെ പത്താമനായി റീസ് ടോപ്‍ലി ക്രീസിൽ. നേരിട്ട ആദ്യ പന്തിൽ സിംഗിൾ എടുത്ത് ടോപ്‍ലി സ്ട്രൈക്ക് കറന് കൈമാറി. അവശേഷിച്ചിരുന്ന നാലുപന്തുകളിൽ കറൻ അത്ഭുതം കാണിക്കുമെന്നായിരുന്നു പൊതുവെയുള്ള ധാരണ. പക്ഷേ, നടരാജൻ അതിന് അനുവദിച്ചില്ല. മനോഹരമായ യോര്‍ക്കറുകൾ വരിവരിയായി വന്നു. സർവ്വതും സംഹരിക്കാനുള്ള മൂഡിൽ നിൽക്കുകയായിരുന്ന കറന് ഒരേയൊരു ബൗണ്ടറി മാത്രമേ നേടാനായുള്ളൂ. ഏഴു റൺസിന് വിജയിച്ച ഇന്ത്യ 2-1 എന്ന മാർജിനിൽ പരമ്പര കരസ്ഥമാക്കി.

വിരാട് കോലി മുഷ്ടിചുരുട്ടി ആഘോഷിച്ചു. ഇന്ത്യൻ ടീം അംഗങ്ങൾ ആവേശത്തോടെ അലറി. നടരാജൻ തികച്ചും വ്യത്യസ്തനായിരുന്നു. അയാളുടെ ചുണ്ടുകളിൽ ഒരു പുഞ്ചിരി മാത്രമാണ് വിരിഞ്ഞത്.

തമിഴ്നാട്ടിലെ ഒരു ദരിദ്ര കുടുംബത്തിൽ നിന്നാണ് നടരാജന്റെ വരവ്. അടച്ചുറപ്പില്ലാത്ത വീടും പട്ടിണിയും മാത്രം കൈമുതലായി ഉണ്ടായിരുന്ന നടരാജനാണ് ഇന്ത്യൻ ബോളിങ്ങിന്റെ കുന്തമുനയായി മാറിയത്. ഒരു സിനിമാക്കഥ പോലെ സുന്ദരം!

ക്രിക്കറ്റിൽ ഒരു കളിക്കാരൻ ഹീറോ ആകാനും വില്ലനാകാനും ഒരോവർ മതി. ജൊഗീന്ദർ ശർമ്മ എന്ന ഇന്ത്യൻ പേസ് ബോളർക്ക് അത്ര മികച്ച റെക്കോർഡുകളൊന്നുമില്ല. പക്ഷേ ഇന്ത്യ ജയിച്ച 2007ലെ ട്വന്റി20 ലോകകപ്പിലെ അവസാന ഓവർ വിജയകരമായി എറിഞ്ഞതിനാൽ ജൊഗീന്ദർ ഇന്നും ഓർമ്മിക്കപ്പെടുന്നു.

1986ലെ ഒാസ്ട്രലേഷ്യ കപ്പിന്റെ ഫൈനലിൽ ഇന്ത്യയും പാക്കിസ്ഥാനുമാണ് കൊമ്പുകോർത്തത്. ഇന്ത്യൻ ബോളർ ചേതൻ ശർമയുടെ അവസാന പന്തിൽ സിക്സറടിച്ച് ജാവേദ് മിയാൻദാദ് പാക്കിസ്ഥാന് ജയം സമ്മാനിച്ചു. അതിനുശേഷം ചേതൻ ശർമ എത്രയോ നേട്ടങ്ങൾ സ്വന്തമാക്കി. പക്ഷേ ആ സിക്സറിന്റെ പേരിൽ അറിയപ്പെടാനാണ് ചേതന്റെ വിധി.

നടരാജൻ മറ്റൊരു ചേതൻ ശർമ ആയി മാറാനുള്ള എല്ലാ സാധ്യതകളുമുണ്ടായിരുന്നു. 1984 ഡിസംബറിലാണ് ഇംഗ്ലണ്ട് ഇന്ത്യയിൽവെച്ച് അവസാനമായി ഏകദിന പരമ്പര ജയിച്ചത്. കറൻ ഇംഗ്ലണ്ടിനെ ജയിപ്പിച്ചിരുന്നുവെങ്കിൽ അത് ചരിത്രമാകുമായിരുന്നു. അങ്കം തോറ്റ നടരാജൻ ക്രൂശിക്കപ്പെടുമായിരുന്നു.

പക്ഷേ നടരാജൻ ജയിച്ചു. തീപോലുള്ള വിശപ്പറിഞ്ഞു വന്നവൻ മത്സരച്ചൂടിൽ വാടിത്തളർന്നു പോകില്ലല്ലോ! ഹീറോയാണ് നടരാജൻ. സൗമ്യനായ, നിഷ്കളങ്കമായി പുഞ്ചിരിക്കുന്ന ഹീറോ...!

English Summary: T Natarajan Turns Hero in India Vs England 3rd ODI