ഇന്ത്യ– ഇംഗ്ലണ്ട് ട്വന്റി 20 പരമ്പരയിലെ അവസാന മത്സരം. ടോസ് നഷ്ടപ്പെട്ട് ഇന്ത്യ വീണ്ടും ബാറ്റിങ്ങിന് ഒരുങ്ങുന്നു. പതിവു തെറ്റിച്ച് രോഹിത് ശർമയ്ക്കൊപ്പം ഓപ്പണറായി ക്യാപ്റ്റൻ വിരാട് കോലിയെ കണ്ടപ്പോൾ ഇന്ത്യൻ ആരാധകർ ഒന്ന് അമ്പരന്നു. എവിടെയോ കണ്ട് മറന്ന പോലെ. സച്ചിൻ തെൻഡുൽക്കർ – വിരേന്ദർ സെവാഗ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്ത്യ– ഇംഗ്ലണ്ട് ട്വന്റി 20 പരമ്പരയിലെ അവസാന മത്സരം. ടോസ് നഷ്ടപ്പെട്ട് ഇന്ത്യ വീണ്ടും ബാറ്റിങ്ങിന് ഒരുങ്ങുന്നു. പതിവു തെറ്റിച്ച് രോഹിത് ശർമയ്ക്കൊപ്പം ഓപ്പണറായി ക്യാപ്റ്റൻ വിരാട് കോലിയെ കണ്ടപ്പോൾ ഇന്ത്യൻ ആരാധകർ ഒന്ന് അമ്പരന്നു. എവിടെയോ കണ്ട് മറന്ന പോലെ. സച്ചിൻ തെൻഡുൽക്കർ – വിരേന്ദർ സെവാഗ് കൂട്ടുകെട്ടിന്റെ മാസ്മരിക സ്മരണകൾ ഉറങ്ങുന്ന ആരാധക മനസ്സുകൾ പുളകം പൂണ്ട് ചോദിച്ചു പോയി ‘എന്തേ ഇത് നേരത്തേ തോന്നാഞ്ഞേ...?

എല്ലാറ്റിനും അതിന്റേതായ സമയമുണ്ട് ദാസാ.. എന്നു പറയാനുള്ള അവകാശം ഇത്തവണ കോച്ച് രവി ശാസ്ത്രിക്കു നൽകണം. എപ്പോഴും ‘കിറുങ്ങി’ നടക്കുന്നയാൾ എന്ന ആക്ഷേപം കേൾക്കുന്ന ‘ശാസ്ത്രിജി’ ആണ് പ്രത്യക്ഷത്തിൽ വിരുദ്ധ ധ്രുവങ്ങളിലെന്നു തോന്നിച്ച രണ്ടു താരങ്ങൾക്കിടയിലെ ‘അന്തർധാര’ സജീവമാക്കിയതെന്നാണ് അണിയറ വർത്തമാനം. 

ADVERTISEMENT

∙ ബബിൾ കൊണ്ടുവന്ന അടുപ്പം

കോവിഡ് കാരണം നീണ്ട ക്വാറന്റീനിലും ബയോ ബബിളുകളിലും കുടുങ്ങിയാണ് ക്രിക്കറ്റർമാരുടെ ഇപ്പോഴത്തെ ജീവിതം. പലരും 2020 സെപ്റ്റംബറിൽ യുഎഇയിൽ നടന്ന ഐപിഎൽ മുതൽ വിവിധ ബബിളുകളിലാണ്. പുറത്തിറങ്ങാനോ ഉല്ലസിക്കാനോ കഴിയാതെ ചുവരുകൾക്കുള്ളിൽ കുടുങ്ങിയ കളിക്കാർക്ക് ബബിളിന് ഉള്ളിൽ നിന്നുകൊണ്ടുള്ള ‘ഫൺ’ മാത്രമേ പറഞ്ഞിട്ടുള്ളൂ. കളിക്കാർക്കു പരസ്പരം ചെലവഴിക്കാൻ ഏറെ സമയം ലഭിക്കുന്ന സാഹചര്യമാണ് ഇന്ത്യൻ ടീം മാനേജ്മെന്റും രവി ശാസ്ത്രിയും ‘മുതലാക്കിയത്’. 

ADVERTISEMENT

പ്രത്യക്ഷത്തിൽ വിഷയങ്ങൾ ഒന്നുമില്ലെങ്കിലും വിരാട് കോലിയും രോഹിത് ശർമയും രണ്ടു വർഷമായി അത്ര സ്വരച്ചേർച്ചയിലല്ലെന്ന സംസാരം അങ്ങാടിപ്പാട്ടാണ്. ആരാധകരെന്ന വെട്ടുകിളികൾ അതു വഷളാക്കാൻ ഗ്രൗണ്ടിനു പുറത്ത് ആവതു ചെയ്യുന്നുമുണ്ട്. എന്നാൽ ആരാധകരെ തിരുത്താനോ തങ്ങൾ ഉറ്റവരാണെന്നു കാണിക്കാനോ ഇരുവരും മെനക്കെടുന്നേ ഉണ്ടായിരുന്നില്ല. പരസ്പരം പുകഴ്ത്തി സംസാരിക്കുമെങ്കിലും എന്തെങ്കിലും ആത്മബന്ധം തോന്നിക്കുന്ന നിമിഷങ്ങൾ ഫീൽഡിൽ അധികം കണ്ടിട്ടില്ല. ഇതിനാണ് മാറ്റം വന്നത്. 

കോവിഡ് കൊണ്ടുവന്ന പ്രത്യേക സാഹചര്യത്തിൽ രവി ശാസ്ത്രി മുൻകയ്യെടുത്ത് ഇരുവരെയും വീണ്ടും ഒന്നിപ്പിച്ചിരിക്കുകയാണ്. താരങ്ങൾക്കിടയിൽ സൗഹൃദത്തിന്റെ പുതിയൊരു ഇന്നിങ്സ് തുറന്നതായാണ് ടീം മാനേജ്മെന്റുമായി ബന്ധമുള്ളവർ വെളിപ്പെടുത്തുന്നത്. ഇരുവരും കൂടുതൽ തുറന്ന് സംസാരിക്കാനും ഒന്നിച്ച് അധികം സമയം ചെലവഴിക്കാനും തുടങ്ങി. തങ്ങൾ ഒരുമിച്ചു നിന്നാൽ അതിന്റെ ഗുണം ഇന്ത്യൻ ടീമിനാണെന്ന ബോധ്യവും രണ്ടാൾക്കും വന്നിട്ടുണ്ട്. 

ADVERTISEMENT

ഈ വ്യത്യാസം ഫീൽഡിലും കാണാം. തീരുമാനങ്ങളെടുക്കും മുൻപ് രോഹിത്തുമായി ഗ്രൗണ്ടിൽ കോലി മുൻപും ചർച്ച നടത്താറുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ അത് കൂടിയിട്ടുണ്ട്. വിക്കറ്റ് ആഘോഷത്തിനിടയിലും ഒരുമിച്ച് ബാറ്റു ചെയ്യുമ്പോഴുമെല്ലാം ബന്ധം കാത്തുസൂക്ഷിക്കാൻ ആത്മാർഥമായ ശ്രമം രണ്ടാളും നടത്തുന്നതായി കാണാം. 

കോലിയും രോഹിത്തും ഒരുമിച്ചുള്ള എത്ര ചിത്രങ്ങൾ കണ്ടിട്ടുണ്ട് മുൻപ്?, ഫീൽഡിലെ നിശ്ചിത ആഘോഷ നിമിഷങ്ങളിലല്ലാതെ...? ഇക്കഴിഞ്ഞ ഇംഗ്ലണ്ട് പരമ്പരയിലെ ചിത്രങ്ങൾ പരിശോധിച്ചാൽ ഇരുവരും ഒത്തുള്ള ചിത്രങ്ങളുടെ എണ്ണം വളരെ കൂടിയെന്നു മനസ്സിലാക്കാം. 

ട്വന്റി20യിൽ ഓപ്പൺ ചെയ്യാനുള്ള കോലിയുടെ തീരുമാനവും പുതുക്കിച്ചേർത്ത സൗഹൃദത്തിന്റെ വിളവെടുപ്പായി കാണാം. ഇരുവരും ഓപ്പൺ ചെയ്യുന്നത് കാണുന്നതേ സന്തോഷമാണ്. ഇനി ട്വന്റി20 ലോകകപ്പും അധികം അകലെയല്ലാതെ ഏകദിന ലോകകപ്പുമെല്ലാം വരുകയാണ്. ഇതേ ഊഷ്മള ബന്ധം ക്യാപ്റ്റനും വൈസ് ക്യാപ്റ്റനും കാത്തുസൂക്ഷിച്ചാൽ ടീം ഇന്ത്യയ്ക്കത് മുതൽക്കൂട്ടാകും. 

English Summary: How Virat Kohli And Rohit Sharma Resolved Differences And Rekindled Their Friendship

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT