തുടർഭരണത്തിന് മുംബൈ, നന്നാകാൻ ബാംഗ്ലൂർ; ഐപിഎൽ പൂരത്തിന് ഇന്നു തുടക്കം
ചെന്നൈ ∙ മുംബൈ ഇന്ത്യൻസിന്റെ ലക്ഷ്യം തുടർച്ചയായ 3–ാം കിരീടമാണ്. റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ നോട്ടമിടുന്നത് ആദ്യ ട്രോഫിയിലാണ്. തുടർച്ചയായ 2–ാം കിരീടമുയർത്തി 5 മാസത്തിനുശേഷം ഐപിഎൽ 14–ാം സീസൺ ഉദ്ഘാടന മത്സരത്തിൽ രോഹിത് ശർമ നയിക്കുന്ന മുംബൈ ഇന്നിറങ്ങുന്നു; എതിരാളികൾ വിരാട് കോലിയുടെ ബാംഗ്ലൂരാണ്.വേദി:

ചെന്നൈ ∙ മുംബൈ ഇന്ത്യൻസിന്റെ ലക്ഷ്യം തുടർച്ചയായ 3–ാം കിരീടമാണ്. റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ നോട്ടമിടുന്നത് ആദ്യ ട്രോഫിയിലാണ്. തുടർച്ചയായ 2–ാം കിരീടമുയർത്തി 5 മാസത്തിനുശേഷം ഐപിഎൽ 14–ാം സീസൺ ഉദ്ഘാടന മത്സരത്തിൽ രോഹിത് ശർമ നയിക്കുന്ന മുംബൈ ഇന്നിറങ്ങുന്നു; എതിരാളികൾ വിരാട് കോലിയുടെ ബാംഗ്ലൂരാണ്.
വേദി: ചെന്നൈ എം.എ.ചിദംബരം സ്റ്റേഡിയം (ചെപ്പോക്ക്). മത്സരം രാത്രി 7.30ന്. സ്റ്റാർ സ്പോർട്സ് ചാനലുകളിലും ഹോട്സ്റ്റാറിലും തൽസമയം കാണാം.
∙ ബാറ്റിങ് Vs ബോളിങ്
ബാറ്റിങ്ങിലും ബോളിങ്ങിലും ഒരുപോലെ കരുത്തുണ്ട് മുംബൈയ്ക്ക്. ക്യാപ്റ്റൻ രോഹിത് നയിക്കുന്ന ബാറ്റിങ് നിരയിൽ തിളങ്ങാൻ ഇഷാൻ കിഷനും സൂര്യകുമാർ യാദവും അടിച്ചു തകർക്കാൻ ഹാർദിക് പാണ്ഡ്യയും സഹോദരൻ ക്രുണാലും കയ്റൻ പൊള്ളാർഡുമുണ്ട്.
പവർപ്ലേയിൽ മിടുക്കു കാട്ടുന്ന ട്രെന്റ് ബോൾട്ടും ഡെത്ത് ഓവറുകളിൽ പിടിച്ചെറിയുന്ന ജസ്പ്രീത് ബുമ്രയും മുംബൈ പേസിനു മേൽക്കൈ നൽകുന്നു. ഗൂഗ്ലികളിലൂടെ എതിരാളികളെ കുഴപ്പിക്കാൻ രാഹുൽ ചാഹർ തയാറായി നിൽക്കുന്നു. ബാംഗ്ലൂരിനായി മലയാളിതാരം ദേവ്ദത്ത് പടിക്കലിനൊപ്പം കോലി ഓപ്പണറായി ഇറങ്ങുമെന്നാണു സൂചന.
എബി ഡിവില്ലിയേഴ്സും ഗ്ലെൻ മാക്സ്‍വെലും മലയാളി വിക്കറ്റ് കീപ്പർ മുഹമ്മദ് അസ്ഹറുദ്ദീനും ഡാൻ ക്രിസ്റ്റ്യനും വാഷിങ്ടൻ സുന്ദറും വരെ ബാറ്റിങ് നിര നീളും. പേസിൽ ന്യൂസീലൻഡിന്റെ ഉയരക്കാരൻ കൈൽ ജയ്മിസനും മുഹമ്മദ് സിറാജും നവ്ദീപ് സെയ്നിയുമുണ്ട്. സ്പിന്നിൽ യുസ്‌വേന്ദ്ര ചെഹലും.
∙ കോവിഡ് ഫാക്ടർ
കോവിഡ് നെഗറ്റീവായ ദേവ്ദത്ത് ഇന്നു ബാംഗ്ലൂരിനായി കളിക്കുമെന്നാണു സൂചന. കോവിഡ് പോസിറ്റീവായ ഡാനിയൽ സാംസും ക്വാറന്റീൻ പൂർത്തിയാക്കാത്ത ഫിൻ അലനും ആദം സാംപയും ഇന്നുണ്ടാവില്ല. ചാർട്ടേഡ് വിമാനത്തിൽ ദക്ഷിണാഫ്രിക്കയിൽനിന്നെത്തിയ ക്വിന്റൻ ഡികോക്കിന് 7 ദിവസത്തെ ക്വാറന്റീൻ ആവശ്യമില്ലെങ്കിൽ താരം മുംബൈയ്ക്കായി ഇന്നു കളത്തിലിറങ്ങും.
∙ പിച്ച് റിപ്പോർട്ട്
ചെപ്പോക്കിലെ സ്‍ലോ ട്രാക്ക് സ്പിന്നർമാർക്ക് അനുകൂലമായേക്കും. ബാറ്റിങ് ദുഷ്കരമായ വിക്കറ്റാണെങ്കിലും പിടിച്ചുനിന്ന് സ്കോർ ഉയർത്താൻ ബാറ്റ്സ്മാൻമാർക്കു കഴിഞ്ഞേക്കും.
∙ ടീമുകളും ക്യാപ്റ്റൻമാരും
മുംബൈ- രോഹിത് ശർമ
ചെന്നൈ- എം.എസ്.ധോണി
ബാംഗ്ലൂർ- വിരാട് കോലി
ഡൽഹി- ഋഷഭ് പന്ത്
കൊൽക്കത്ത- ഒയിൻ മോർഗൻ
രാജസ്ഥാൻ- സഞ്ജു സാംസൺ
പഞ്ചാബ്- കെ.എൽ.രാഹുൽ
ഹൈദരാബാദ്- ഡേവിഡ് വാർണർ
∙ ഐപിഎൽ STATS
∙ ബാറ്റിങ് TOP LIST
റൺസ്: വിരാട് കോലി 5878
വ്യക്തിഗത സ്‌കോർ: ക്രിസ് ഗെയ്ൽ 175* (66)
സിക്സർ: ക്രിസ് ഗെയ്ൽ 349
ഫോർ: ശിഖർ ധവാൻ 591
സ്‌ട്രൈക് റേറ്റ്: ആന്ദ്രെ റസൽ 182.33
സെഞ്ചുറി: ക്രിസ് ഗെയ്‌ൽ 6
അർധ സെഞ്ചുറി: ഡേവിഡ് വാർണർ 48
∙ ബോളിങ് TOP LIST
വിക്കറ്റ്: ലസിത് മലിംഗ 170
പ്രകടനം: അൽസരി ജോസഫ് 6-12
ശരാശരി: കഗീസോ റബാദ 18.09
ഇക്കോണമി: റാഷിദ് ഖാൻ 6.24
ഡോട്ട് ബോൾ: ഹർഭജൻ സിങ് 1249
ഹാട്രിക്: അമിത് മിശ്ര 3
മെയ്ഡൻ ഓവർ: പ്രവീൺ കുമാർ 14
∙ ടീം STATS
ഉയർന്ന ടീം സ്കോർ: 5ന് 263 (ബാംഗ്ലൂർ)
ചെറിയ ടീം സ്കോർ: 49 (ബാംഗ്ലൂർ)
തുടർച്ചയായി ഏറ്റവുമധികം ജയം: കൊൽക്കത്ത 10 (2014-15 സീസൺ)
കൂടുതൽ ജയം: മുംബൈ 118
ഏറ്റവുമുയർന്ന ബാറ്റിങ് കൂട്ടുകെട്ട്: 229 (കോലി – ഡിവില്ലിയേഴ്‌സ്)
∙ ടീമുകൾ 8
∙ ആകെ മത്സരം: 60
∙ ഗ്രൂപ്പ് ഘട്ടം: 56
∙ നോക്കൗട്ട്: 4
∙ വേദികൾ: 6 – ചെന്നൈ, മുംബൈ, ബെംഗളൂരു, ഡൽഹി, അഹമ്മദാബാദ്, കൊൽക്കത്ത.
∙ സമ്മാനത്തുക
ജേതാക്കൾ: 10 കോടി രൂപ
2–ാം സ്ഥാനം: 6.25 കോടി
മാൻ ഓഫ് ദ് മാച്ച്: 5 ലക്ഷം
English Summary: Indian Premier League (IPL) 2021 Starts Today