കൊൽക്കത്തയുടെ ദയനീയ പ്രകടനത്തിൽ ആരാധകരോട് മാപ്പുപറഞ്ഞ് ഷാരൂഖ് ഖാൻ
ചെന്നൈ∙ ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) 14–ാം സീസണിലെ രണ്ടാം മത്സരത്തിൽ നിലവിലെ ചാംപ്യൻമാരായ മുംബൈ ഇന്ത്യൻസിനോട് അവിശ്വസനീയമായി തോറ്റതിനു പിന്നാലെ, ആരാധകരോട് മാപ്പുപറഞ്ഞ് ടീം ഉടമയും ചലച്ചിത്ര താരവുമായ ഷാരൂഖ് ഖാൻ. വിജയമുറപ്പിച്ച ഘട്ടത്തിൽനിന്ന് എല്ലാവരെയും ഞെട്ടിച്ച് ടീം 10 റൺസിനു തോറ്റതിനു

ചെന്നൈ∙ ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) 14–ാം സീസണിലെ രണ്ടാം മത്സരത്തിൽ നിലവിലെ ചാംപ്യൻമാരായ മുംബൈ ഇന്ത്യൻസിനോട് അവിശ്വസനീയമായി തോറ്റതിനു പിന്നാലെ, ആരാധകരോട് മാപ്പുപറഞ്ഞ് ടീം ഉടമയും ചലച്ചിത്ര താരവുമായ ഷാരൂഖ് ഖാൻ. വിജയമുറപ്പിച്ച ഘട്ടത്തിൽനിന്ന് എല്ലാവരെയും ഞെട്ടിച്ച് ടീം 10 റൺസിനു തോറ്റതിനു പിന്നാലെയാണ് ഷാരൂഖ് ക്ഷമാപണം നടത്തിയത്. മുംബൈ ഉയർത്തിയ 153 റൺസ് വിജയലക്ഷ്യം പിന്തുടർന്ന കൊൽക്കത്ത അനായാസം വിജയത്തിലേക്ക് നീങ്ങിയെങ്കിലും, അവസാന ഓവറുകളിലെ ദയനീയ ബാറ്റിങ് പ്രകടനമാണ് തോൽവിയിലേക്ക് നയിച്ചത്. ആരാധകരെ നിരാശപ്പെടുത്തിയ പ്രകടനത്തിനു പിന്നാലെ ഷാരൂഖ് ഖാന്റെ ട്വീറ്റ് ഇങ്ങനെ:
‘തീർത്തും നിരാശപ്പെടുത്തിയ പ്രകടനം. കുറഞ്ഞപക്ഷം കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ആരാധകരോട് മാപ്പു ചോദിക്കുന്നു.’
15 ഓവർ പൂർത്തിയാകുമ്പോൾ നാലു വിക്കറ്റ് നഷ്ടത്തിൽ 122 റൺസ് എന്ന നിലയിലായിരുന്ന കൊൽക്കത്തയ്ക്ക് അവസാന അഞ്ച് ഓവറിൽ ആറു വിക്കറ്റ് കയ്യിലിരിക്കെ വിജയത്തിലേക്ക് വേണ്ടിയിരുന്നത് 31 റൺസ് മാത്രമണ്. എന്നാൽ ക്രുണാൽ പാണ്ഡ്യ, ജസ്പ്രീത് ബുമ്ര, ട്രെന്റ് ബോൾട്ട് എന്നിവർ എറിഞ്ഞ ഈ ഓവറുകളിൽനിന്ന് അവർക്ക് നേടാനായത് 20 റൺസ് മാത്രം. മൂന്നു വിക്കറ്റും നഷ്ടമാക്കി. വിജയത്തിലേക്ക് 31 റൺസ് വേണ്ടിയിരിക്കെ അവസാന അഞ്ച് ഓവറുകളിൽ കൊൽക്കത്തയുടെ പ്രകടനം ഇങ്ങനെ:
16, ക്രുണാൽ പാണ്ഡ്യ – ഒരു റൺ, ഒരു വിക്കറ്റ്
17, ജസ്പ്രീത് ബുമ്ര – എട്ടു റൺസ്
18, ക്രുണാൽ പാണ്ഡ്യ – മൂന്നു റൺസ്
19, ജസ്പ്രീത് ബുമ്ര – നാലു റൺസ്
20, ട്രെന്റ് ബോൾട്ട് – നാലു റൺസ്, 2 വിക്കറ്റ്
ഐപിഎൽ 14–ാം സീസണിൽ സൺറൈസഴ്സ് ഹൈദരാബാദിനെ തോൽപ്പിച്ച് വിജയത്തുടക്കമിട്ട കൊൽക്കത്തയുടെ ആദ്യ തോൽവിയാണിത്. ഇനി ഞായറാഴ്ച റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരായണ് കൊൽക്കത്തയുടെ അടുത്ത മത്സരം.
English Summary: Shah Rukh's 'apology' tweet after KKR's 10-run loss to MI