സച്ചിൻ സേവാഗിനേപ്പോലെ നോവിക്കില്ല, അതുകൊണ്ട് ഭയന്നിട്ടില്ല: മുരളീധരൻ
മുംബൈ∙ രാജ്യാന്തര കരിയറിൽ ബോൾ ചെയ്യാൻ ഏറ്റവും ഭയന്നിരുന്നത് ഇന്ത്യൻ താരം വീരേന്ദർ സേവാഗ്, വെസ്റ്റിൻഡീസ് താരം ബ്രയാൻ ലാറ എന്നിവർക്കെതിരെയാണെന്ന് ശ്രീലങ്കയുടെ ഇതിഹാസ സ്പിന്നർ മുത്തയ്യ മുരളീധരൻ. ബാറ്റിങ് ഇതിഹാസമാണെങ്കിലും സച്ചിൻ തെൻഡുൽക്കറിനെതിരെ ബോൾ ചെയ്യാൻ അത്രയ്ക്ക് ഭയപ്പെട്ടിട്ടില്ല. കാരണം അദ്ദേഹം

മുംബൈ∙ രാജ്യാന്തര കരിയറിൽ ബോൾ ചെയ്യാൻ ഏറ്റവും ഭയന്നിരുന്നത് ഇന്ത്യൻ താരം വീരേന്ദർ സേവാഗ്, വെസ്റ്റിൻഡീസ് താരം ബ്രയാൻ ലാറ എന്നിവർക്കെതിരെയാണെന്ന് ശ്രീലങ്കയുടെ ഇതിഹാസ സ്പിന്നർ മുത്തയ്യ മുരളീധരൻ. ബാറ്റിങ് ഇതിഹാസമാണെങ്കിലും സച്ചിൻ തെൻഡുൽക്കറിനെതിരെ ബോൾ ചെയ്യാൻ അത്രയ്ക്ക് ഭയപ്പെട്ടിട്ടില്ല. കാരണം അദ്ദേഹം ഒരിക്കലും വീരേന്ദർ സേവാഗിനേപ്പോലെ നോവിച്ചിട്ടില്ലെന്ന് മുരളീധരൻ ചൂണ്ടിക്കാട്ടി. ‘ക്രിക്ഇൻഫോ’യ്ക്ക് നൽകിയ അഭിമുഖത്തിലാണ് സച്ചിനേക്കാൾ സേവാഗിനെയാണ് ഭയപ്പെട്ടിരുന്നതെന്ന മുരളീധരന്റെ വെളിപ്പെടുത്തൽ.
രാജ്യാന്തര ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ വിക്കറ്റെടുത്തിട്ടുള്ള താരമാണ് മുത്തയ്യ മുരളീധരൻ. ടെസ്റ്റിൽ 800 വിക്കറ്റ് ക്ലബ്ബിലെത്തിയ ഒരേയൊരു ബോളറും മുരളീധരൻ തന്നെ. 133 ടെസ്റ്റുകളിൽനിന്ന് കൃത്യം 800 വിക്കറ്റുകളാണ് മുരളിയുടെ സമ്പാദ്യം. 350 ഏകദിനങ്ങളിൽനിന്ന് 534 വിക്കറ്റുകളും നേടി. 2010ലാണ് മുരളീധരൻ രാജ്യാന്തര ക്രിക്കറ്റിൽനിന്ന് വിരമിച്ചത്. നിലവിൽ ഇന്ത്യൻ പ്രിമിയർ ലീഗിൽ (ഐപിഎൽ) സണ്‍റൈസേഴ്സ് ഹൈദരാബാദിന്റെ ബോളിങ് പരിശീലകനാണ്.
‘സച്ചിനെതിരെ ബോൾ ചെയ്യാൻ ഒരിക്കലും ഭയം തോന്നിയിട്ടില്ല. കാരണം, സേവാഗിനേപ്പോലെ അദ്ദേഹം നമ്മെ നോവിക്കില്ല. പക്ഷേ, സേവാഗിനെതിരെ ബോൾ ചെയ്യാൻ ഭയക്കണം. അദ്ദേഹത്തിന്റെ ബാറ്റ് സമ്മാനിച്ച വേദനകൾ അനുഭവിച്ച വ്യക്തിയാണ് ഞാൻ. സച്ചിൻ തിരിച്ചാണ്. അദ്ദേഹം നമ്മെ നോവിക്കില്ല. പക്ഷേ, പുറത്താക്കാൻ ബുദ്ധിമുട്ടാണ്’ – മുരളീധരൻ പറഞ്ഞു.
സാഹചര്യം എന്തായാലും അതിവേഗം സ്കോർ ചെയ്യുന്നതാണ് സേവാഗിന്റെ ശൈലിയെന്ന് മുരളീധരൻ ചൂണ്ടിക്കാട്ടി. അതുകൊണ്ടുതന്നെ സേവാഗിനെതിരെ പ്രതിരോധത്തിലൂന്നിയാണ് ഫീൽഡിങ് ക്രമീകരിച്ചിരുന്നതെന്നും മുരളീധരൻ അനുസ്മരിച്ചു.
‘സേവാഗിനെതിരെ പ്രതിരോധത്തിലൂന്നിയുള്ള ഫീൽഡിങ് ക്രമീകരണമാണ് നടത്തിയിരുന്നത്. കാരണം ഏതു പന്തു കിട്ടിയാലും സേവാഗ് ആക്രമിച്ചു കളിക്കുമെന്ന് വ്യക്തമായിരുന്നു. ലാറയേപ്പോലെയല്ല സേവാഗ്. ബോളർമാരോട് യാതൊരു ബഹുമാനവും കാട്ടില്ല. ഫോമിലാണെങ്കിൽ യാതൊരു വെല്ലിവിളിയും ഉണ്ടാകില്ലെന്ന് സേവാഗിന് ആത്മവിശ്വാസമുണ്ടായിരുന്നു. അതുകൊണ്ടുതന്നെ പ്രതിരോധത്തിലേക്കു വലിഞ്ഞ് ഫീൽഡൊരുക്കി സേവാഗ് ഒരു പിഴവു വരുത്തുന്നതിനായി കാത്തിരിക്കും’ – മുരളീധരൻ പറഞ്ഞു.
‘ടെസ്റ്റിലാണെങ്കിലും രണ്ടു മണിക്കൂർ ക്രീസിൽനിന്നാൽ 150 റണ്‍സെങ്കിലും അടിക്കണമെന്ന നിലപാടായിരുന്നു സേവാഗിന്റേത്. അതുകൊണ്ടുതന്നെ ഉച്ചഭക്ഷണത്തിനു മുൻപ് പുറത്തായാൽപ്പോലും സേവാഗിന്റെ പേരിൽ 150 റൺസെങ്കിലും കാണും’ – മുരളീധരൻ അനുസ്മരിച്ചു.
ബാറ്റ്സ്മാനെന്ന നിലയിൽ തനിക്കെതിരെ വിക്കറ്റ് കളിയാതിരിക്കുന്നതിലാണ് സച്ചിൻ കൂടുതൽ ശ്രദ്ധ പുലർത്തിയിരുന്നതെന്ന് മുരളീധരൻ പറഞ്ഞു. അതിനാൽ സച്ചിനെ പുറത്താക്കുകയെന്നത് ശ്രമകരമായ ദൗത്യമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
English Summary: There was no fear to bowl to Sachin Tendulkar as he couldn’t hurt me like Sehwag: Muttiah Muralitharan