മുംബൈ∙ ലോക ക്രിക്കറ്റ് കണ്ട ഏറ്റവും മികച്ച ഓപ്പണർമാരുടെ ഗണത്തിൽപ്പെടുന്ന താരമാണ് ഇന്ത്യയുടെ വീരേന്ദർ സേവാഗ്. ടെസ്റ്റിൽ മൂന്നു ട്രിപ്പിൾ സെഞ്ചുറികൾ സ്വന്തമായുള്ള, ടെസ്റ്റ് ഓപ്പണിങ്ങിൽ തനതായ ശൈലി സൃഷ്ടിച്ച താരം. ഇതിനു നേർ വിപരീത ശൈലിയിൽ കളിച്ചിരുന്ന താരമായിരുന്നു രാഹുൽ ദ്രാവിഡ്. ഒരിക്കൽ ടെസ്റ്റ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുംബൈ∙ ലോക ക്രിക്കറ്റ് കണ്ട ഏറ്റവും മികച്ച ഓപ്പണർമാരുടെ ഗണത്തിൽപ്പെടുന്ന താരമാണ് ഇന്ത്യയുടെ വീരേന്ദർ സേവാഗ്. ടെസ്റ്റിൽ മൂന്നു ട്രിപ്പിൾ സെഞ്ചുറികൾ സ്വന്തമായുള്ള, ടെസ്റ്റ് ഓപ്പണിങ്ങിൽ തനതായ ശൈലി സൃഷ്ടിച്ച താരം. ഇതിനു നേർ വിപരീത ശൈലിയിൽ കളിച്ചിരുന്ന താരമായിരുന്നു രാഹുൽ ദ്രാവിഡ്. ഒരിക്കൽ ടെസ്റ്റ് മത്സരത്തിനിടെ ദ്രാവിഡിന്റെ വാക്കു കേട്ട് സേവാഗിന് ട്രിപ്പിൾ സെഞ്ചുറി നഷ്ടമായ സംഭവം വെളിപ്പെടുത്തുകയാണ് ശ്രീലങ്കയുടെ ഇതിഹാസ സ്പിന്നർ മുത്തയ്യ മുരളീധരൻ.

2009ൽ ശ്രീലങ്കയുടെ ഇന്ത്യൻ പര്യടനത്തിനിടെയാണ് സംഭവം. പരമ്പരയിലെ മൂന്നാം ടെസ്റ്റിലാണ് രാഹുൽ ദ്രാവിഡിന്റെ ‘ഉപദേശം’ കേൾക്കാൻ പോയ സേവാഗിന് കരിയറിലെ മൂന്നാം ട്രിപ്പിൾ സെഞ്ചുറി നഷ്ടമായത്. മുംബൈയിൽ നടന്ന മൂന്നാം ടെസ്റ്റിൽ വെറും ഏഴു റൺസിനാണ് േസവാഗിന് ട്രിപ്പിൾ സെഞ്ചുറി നഷ്ടമായത്. അന്ന് സംഭവിച്ചത് മുരളീധരന്റെ വാക്കുകളിലൂടെ:

ADVERTISEMENT

‘എന്റെ ഓർമ ശരിയാണെങ്കിൽ മുംബൈയിൽ നടന്ന ടെസ്റ്റിൽ സേവാഗ് 290ൽ ബാറ്റു ചെയ്യുന്നു. അന്ന് ദ്രാവിഡാണെന്നു തോന്നുന്നു, ട്രിപ്പിൾ സെഞ്ചുറിക്കായി ഇന്ന് ശ്രമിക്കേണ്ടെന്നും മൂന്നാം ദിവസം രാവിലെ വരെ കാത്തിരിക്കാനും സേവാഗിനെ ഉപദേശിച്ചു. പിറ്റേന്ന് ട്രിപ്പിൾ സെഞ്ചുറി പൂർത്തിയാക്കും മുൻപേ അദ്ദേഹം പുറത്തായി. എന്റെ പന്ത് കളിക്കാനുള്ള ശ്രമത്തിൽ എനിക്കു തന്നെ ക്യാച്ച് സമ്മാനിച്ചായിരുന്നു മടക്കം. പവലിയനിലേക്കു മടങ്ങുമ്പോൾ സേവാഗ് എന്നോടു പറഞ്ഞു; ‘രാഹുൽ പറഞ്ഞത് ഞാൻ കേൾക്കാൻ പാടില്ലായിരുന്നു. പകരം നിനക്കെതിരെ ഞാൻ ആക്രമിച്ചു കളിക്കേണ്ടതായിരുന്നു’ - മുരളീധരൻ വെളിപ്പെടുത്തി.

മത്സരത്തിൽ ഒന്നാം ഇന്നിങ്സിൽ ശ്രീലങ്ക 393 റൺസിന് എല്ലാവരും പുറത്തായിരുന്നു. ട്രിപ്പിൾ സെഞ്ചുറിയുടെ വക്കോളമെത്തിയ സേവാഗിന്റെ ഇന്നിങ്സ് കരുത്തിൽ ഇന്ത്യ ഒൻപതു വിക്കറ്റ് നഷ്ടത്തിൽ 726 റൺസെടുത്ത് ഒന്നാം ഇന്നിങ്സ് ഡിക്ലയർ ചെയ്യുകയായിരുന്നു. ധോണിയും അന്ന് സെഞ്ചുറി നേടി. രണ്ടാം ഇന്നിങ്സിൽ ശ്രീലങ്കയെ 309 റൺസിന് എറിഞ്ഞിട്ട് ഇന്ത്യ ഇന്നിങ്സിനും 24 റൺസിനും ജയിക്കുകയും ചെയ്തു.

ADVERTISEMENT

തന്റെ ബോളിങ് ശൈലി സേവാഗിനേപ്പോലെ വായിച്ചെടുത്തിരുന്ന അധികം ബാറ്റ്സ്മാൻമാരുണ്ടായിരുന്നില്ലെന്നും മുരളി വെളിപ്പെടുത്തി.

‘ഞാൻ എവിടെയാണ് ബോൾ ചെയ്യാൻ പോകുന്നതെന്ന് സേവാഗ് കൃത്യമായി മനസ്സിലാക്കിയിരുന്നു. എന്റെ ബോളിങ് മനസ്സിലാക്കാനായിരുന്നില്ലെന്ന് സേവാഗ് പറയും. പക്ഷേ, മറ്റുള്ളവരേക്കാൾ എനിക്കെതിരെ വൈവിധ്യമാർന്ന ഷോട്ടുകൾ കളിച്ചിരുന്ന താരം സേവാഗാണ്. വളരെ അപകടകാരിയായ ബാറ്റ്സ്മാനായിരുന്നു സേവാഗ്. ഇതു ഞാൻ പലതവണ പറഞ്ഞിട്ടുണ്ട്’ – മുരളീധരൻ പറഞ്ഞു. 

ADVERTISEMENT

English Summary: 'Should've never listened to Dravid and instead gone after you': Murali reveals Sehwag's words after missing 300