ഐപിഎലിനായി സിംഗപ്പൂർ താരത്തെ ഇറക്കി കോലിയും സംഘവും; ടിം ഡേവിഡ്!
ന്യൂഡൽഹി∙ രാജ്യാന്തര ക്രിക്കറ്റിൽ അത്ര കേട്ടുകേൾവിയുള്ള പേരൊന്നുമല്ലെങ്കിലും സിംഗപ്പൂരിൽനിന്ന് ഒരു താരം ഇന്ത്യൻ പ്രിമിയർ ലീഗിലേക്ക് (ഐപിഎൽ) വരുന്നു. ട്വന്റി20 സ്പെഷലിസ്റ്റായ സിംഗപ്പൂരിന്റെ ടിം ഡേവിഡാണ് 14–ാം സീസണിന്റെ രണ്ടാം പാദത്തിൽ ഐപിഎലിന്റെ ഭാഗമാകുന്നത്. കോവിഡ് വ്യാപനം മൂലം പാതിവഴിയിൽ

ന്യൂഡൽഹി∙ രാജ്യാന്തര ക്രിക്കറ്റിൽ അത്ര കേട്ടുകേൾവിയുള്ള പേരൊന്നുമല്ലെങ്കിലും സിംഗപ്പൂരിൽനിന്ന് ഒരു താരം ഇന്ത്യൻ പ്രിമിയർ ലീഗിലേക്ക് (ഐപിഎൽ) വരുന്നു. ട്വന്റി20 സ്പെഷലിസ്റ്റായ സിംഗപ്പൂരിന്റെ ടിം ഡേവിഡാണ് 14–ാം സീസണിന്റെ രണ്ടാം പാദത്തിൽ ഐപിഎലിന്റെ ഭാഗമാകുന്നത്. കോവിഡ് വ്യാപനം മൂലം പാതിവഴിയിൽ നിർത്തിവച്ച ഐപിഎൽ 14–ാം സീസൺ യുഎഇയിൽവച്ച് പുനരാരംഭിക്കാനിരിക്കെ, വിരാട് കോലി നയിക്കുന്ന റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരാണ് ടിം ഡേവിഡിനെ ടീമിലെത്തിച്ചത്. ഇതോടെ, ഐപിഎലിന്റെ ഭാഗമാകുന്ന ആദ്യ സിംഗപ്പൂർ താരമെന്ന റെക്കോർഡും ടിം ഡേവിഡിന് സ്വന്തം.
കുടുംബം ഇപ്പോൾ ഓസ്ട്രേലിയയാണ് താമസമെങ്കിലും സിംഗപ്പൂർ ദേശീയ ടീമിനു വേണ്ടിയാണ് ആറടി അഞ്ചിഞ്ചുകാരനായ ടിം ഡേവിഡ് കളിക്കുന്നത്. ശ്രീലങ്കൻ താരങ്ങളായ വാനിന്ദു ഹസരംഗ, ദുഷ്മന്ത ചമീര എന്നിവർക്കു പുറമേയാണ് രണ്ടാം പാദത്തിനു മുന്നോടിയായി ടിം ഡേവിഡിനേയും ആർസിബി സ്വന്തമാക്കിയത്.
സിംഗപ്പൂരിനായി ഇതുവരെ 14 ട്വന്റി20 മത്സരങ്ങൾ കളിച്ചിട്ടുള്ള ടിം ഡേവിഡ്, 158നു മുകളിൽ സ്ട്രൈക്ക് റേറ്റിൽ 558 റൺസ് നേടിയിട്ടുണ്ട്. കരിയറിലാകെ 49 ട്വന്റി20 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. ഓസ്ട്രേലിയൻ ബിഗ് ബാഷ് ലീഗിലും പാക്കിസ്ഥാൻ സൂപ്പർ ലീഗിലും കളിച്ചിട്ടുള്ള ടിം 155നു മുകളിൽ സ്ട്രൈക്ക് റേറ്റിൽ 1171 റൺസാണ് ഇതുവരെ നേടിയത്.
ബിഗ്ബാഷ് ലീഗിൽ ഹൊബാർട്ട് ഹറികെയ്ൻസ്, പെർത്ത് സ്കോർച്ചേഴ്സ് എന്നീ ടീമുകൾക്കായി കളിച്ചിട്ടുണ്ട്. ഇംഗ്ലണ്ടിൽ സറെയ്ക്കായി കൗണ്ടിയിൽ കളിക്കുന്ന ടിം റോയൽ ലണ്ടൻ കപ്പിൽ അടുത്തിടെ രണ്ട് ലിസ്റ്റ് എ സെഞ്ചുറികൾ നേടിയിരുന്നു. വാർവിക്‌ഷെയറിനെതിരെ നേടിയ 140 റൺസാണ് കരിയറിലെ ഉയർന്ന സ്കോർ.
ഇരുപത്തഞ്ചുകാരനായ ടീം ഡേവിഡിന്റെ പിതാവ് റോഡ് ഡേവിഡും സിംഗപ്പൂർ താരമായിരുന്നു. 1997ലെ ഐസിസി ലോകകപ്പ് യോഗ്യതാ റൗണ്ടിൽ സിംഗപ്പൂരിനായി കളിച്ചിരുന്നു.
English Summary: Tim David set to become first Singapore international cricketer to play in IPL