സിഡ്നി∙ ഇംഗ്ലണ്ട്– ഓസ്ട്രേലിയ ആഷസ് പരമ്പരയിലെ 2–ാം ടെസ്റ്റിനിടെ, ഓസീസ് സ്പിന്നർ നേഥന്‌‍ ലയണെ പരിഹസിച്ച് മുന്‍ ഇംഗ്ലണ്ട് നായകൻ കെവിൻ പീറ്റേഴ്സൻ. യാതൊരു വ്യതസ്തതയുമില്ലാത്ത ഓഫ് സ്പിന്നർ എന്നു ലയണെ Nathan Lyon, Kevin Pietersen, Ashes, Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സിഡ്നി∙ ഇംഗ്ലണ്ട്– ഓസ്ട്രേലിയ ആഷസ് പരമ്പരയിലെ 2–ാം ടെസ്റ്റിനിടെ, ഓസീസ് സ്പിന്നർ നേഥന്‍ ലയണെ പരിഹസിച്ച് മുന്‍ ഇംഗ്ലണ്ട് നായകൻ കെവിൻ പീറ്റേഴ്സൻ. യാതൊരു വ്യതസ്തതയുമില്ലാത്ത ഓഫ് സ്പിന്നർ എന്നു ലയണെ വിശേഷിപ്പിച്ചുകൊണ്ടുള്ള പീറ്റേഴ്സന്റെ ട്വീറ്റ് മിനിറ്റുകൾക്കകം വൈറലായി.

‘ആരെങ്കിലും ദയവായി ലയണെ ഒന്ന് അടിക്കാമോ? യാതൊരു വ്യത്യസ്തതയുമില്ലാത്ത ഓഫ് സ്പിന്നാണ് ലയൺ എറിയുന്നത്. അതും ലോകത്തെ തന്നെ ഏറ്റവും ഫ്ലാറ്റ് വിക്കറ്റിൽ’– ഇതായിരുന്നു പീറ്റേഴ്സന്റെ ട്വീറ്റ്. ടെസ്റ്റ് ക്രിക്കറ്റിൽ അടുത്തിടെ 400 വിക്കറ്റ് തികച്ച താരമാണു ലയണ്‍. ലയണെ കടന്നാക്രമിക്കാൻ ഇംഗ്ലണ്ട് ബാറ്റർമാർ തയാറാകാതിരുന്നതോടെയാണു പീറ്റേഴ്സൻ ട്വിറ്ററിലൂടെ നീരസം പരസ്യമാക്കിയത്.

ADVERTISEMENT

എന്നാൽ, ഇതൊക്കെയാണെങ്കിലും 2–ാം ടെസ്റ്റിന്റെ 3–ാം ദിവസം ലയൺ അടക്കമുള്ള ഓസീസ് ബോളർമാർക്കു മുന്നിൽ തകർന്നടിയാനായിരുന്നു ഇംഗ്ലണ്ട് ബാറ്റർമാരുടെ യോഗം. ഓസീസിന്റെ ഒന്നാം ഇന്നിങ്സ് സ്കോറായ 473 റൺസ് പിന്തുടർന്ന ഇംഗ്ലണ്ട് ആദ്യ ഇന്നിങ്സിൽ 236 റൺസിനു പുറത്തായി. ഡേവിഡ് മലാൻ (80), ക്യാപ്റ്റൻ ജോ റൂട്ട് (62) ബെൻ സ്റ്റോക്സ് (34), ക്രിസ് വോക്സ് (24) എന്നിവർ മാത്രമാണ് ഇംഗ്ലണ്ട് നിരയിൽ രണ്ടക്കം കണ്ടത്.

3–ാം വിക്കറ്റിൽ റൂട്ട്– മലാൻ സഖ്യം 138 റൺസ് ചേർത്തതിനു ശേഷമായിരുന്നു ഇംഗ്ലണ്ടിന്റെ തകർച്ച. 37 റൺസിനു 4 വിക്കറ്റെടുത്ത മിച്ചെൽ സ്റ്റാർക്, 58 റൺസ് വഴങ്ങി 3 വിക്കറ്റെടുത്ത നേഥൻ ലയൺ എന്നിവരാണ് ഓസീസ് ബോളർമാരിൽ മികച്ചു നിന്നത്. കാമറോൺ ഗ്രീൻ 24 റൺസിനു 2 വിക്കറ്റെടുത്തപ്പോൾ, 33 റൺസ് വഴങ്ങിയ മൈക്കൾ നേസറിനും ഒരു വിക്കറ്റ് ലഭിച്ചു. 

ADVERTISEMENT

English Summary: "Off spinner with zero variations" - Kevin Pietersen slams Australia's Nathan Lyon in viral tweet