ഹൊബാർട്ട്∙ ആഷസ് പരമ്പരയ്ക്കു പിന്നാലെ ടീം ഹോട്ടലിൽ ഓസ്ട്രേലിയൻ താരങ്ങളും ഇംഗ്ലിഷ് താരങ്ങളും ഒരുമിച്ചുള്ള ആഘോഷം പരിധിവിട്ടതോടെ, ഹോട്ടൽ അധികൃതരുടെ ആവശ്യപ്രകാരം പൊലീസ് ഇടപെടൽ. മൂന്ന് ഓസ്ട്രേലിയൻ താരങ്ങളും രണ്ട് ഇംഗ്ലിഷ് താരങ്ങളുമാണ് രാത്രി തുടങ്ങിയ ആഘോഷം നേരം പുലർന്നിട്ടും തുടർന്നത്. ശല്യം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഹൊബാർട്ട്∙ ആഷസ് പരമ്പരയ്ക്കു പിന്നാലെ ടീം ഹോട്ടലിൽ ഓസ്ട്രേലിയൻ താരങ്ങളും ഇംഗ്ലിഷ് താരങ്ങളും ഒരുമിച്ചുള്ള ആഘോഷം പരിധിവിട്ടതോടെ, ഹോട്ടൽ അധികൃതരുടെ ആവശ്യപ്രകാരം പൊലീസ് ഇടപെടൽ. മൂന്ന് ഓസ്ട്രേലിയൻ താരങ്ങളും രണ്ട് ഇംഗ്ലിഷ് താരങ്ങളുമാണ് രാത്രി തുടങ്ങിയ ആഘോഷം നേരം പുലർന്നിട്ടും തുടർന്നത്. ശല്യം അസഹനീയമായതോടെ ഹോട്ടൽ അധികൃതർ പൊലീസിന്റെ സഹായം തേടുകയായിരുന്നു. പൊലീസ് എത്തി ആഘോഷം നിർത്തിവയ്പ്പിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

ഓസ്ട്രേലിയൻ താരങ്ങളായ ട്രാവിസ് ഹെഡ്, അലക്സ് കാരി, നേഥൻ ലയൺ എന്നിവർക്കൊപ്പം ഇംഗ്ലിഷ് ക്യാപ്റ്റൻ ജോ റൂട്ട്, ജയിംസ് ആൻഡേഴ്സൻ എന്നിവരാണ് പുലർച്ചെ വരെ ആഘോഷിച്ച് തിമിർത്തത്. കൂട്ടത്തിൽ ലയണും അലക്സ് കാരിയും അവരുടെ ടെസ്റ്റ് ജഴ്സിയിലാണ് ആഘോഷം നടത്തിയത്.

ADVERTISEMENT

ആഘോഷം നേരം പുലർന്നിട്ടും നീണ്ടതോടെ മറ്റുള്ളവർക്ക് ശല്യമായതിനെ തുടർന്നാണ് ഹോട്ടൽ അധികൃതർ പൊലീസ് സഹായം തേടിയത്. കളിക്കാരുടെ പെരുമാറ്റവുമായി ബന്ധപ്പെട്ട് പരാതികളുണ്ടായിരുന്നില്ലെങ്കിലും, ഉച്ചത്തിൽ പാട്ട് വച്ചതാണ് പരാതിക്ക് ഇടയാക്കിയത്. ഹോട്ടലിന്റെ റൂഫ്ടോപ്പിലായിരുന്നു ആഘോഷം. ഇംഗ്ലണ്ടിന്റെ സഹപരിശീലകൻ ഗ്രഹാം തോർപ്പാണ് ആഘോഷത്തിന്റെയും പൊലീസ് ഇടപെടലിന്റെയും വിഡിയോ പകർത്തിയത്. പൊലീസ് എത്തുമ്പോൾ സമീപത്തെ ക്ലോക്കിൽ സമയം രാവിലെ 6.30 ആണെന്നും വ്യക്തമാണ്.

ആഘോഷം നിർത്തി മുറികളിലേക്കു മടങ്ങാൻ പൊലീസ് കളിക്കാരോട് നിർദ്ദേശിക്കുന്നത് വിഡിയോയിൽ കാണാം.

ADVERTISEMENT

‘എന്തൊരു ശബ്ദമാണ്. നിങ്ങളോട് നിർത്താൻ പറഞ്ഞതല്ലേ? കേൾക്കാത്തതുകൊണ്ടാണ് ഞങ്ങൾ ഇടപെടേണ്ടി വന്നത്’ – ഒരു പൊലീസ് ഉദ്യോഗസ്ഥൻ കളിക്കാരോട് പറയുന്നതും വിഡിയോയിൽ കേൾക്കാം.

English Summary: Nathan Lyon, Joe Root, James Anderson kicked out after police crash post-Ashes booze party