നിലവിലെ ചാംപ്യൻമാർക്ക് ദയനീയ തോൽവി; ഓസീസിനെ 89 റൺസിന് വീഴ്ത്തി കിവീസ്
സിഡ്നി ∙ കഴിഞ്ഞ ലോകകപ്പ് ഫൈനലിൽ പിഴച്ചിടത്തുനിന്ന് ന്യൂസീലൻഡ് തിരുത്തിത്തുടങ്ങി; അതേ എതിരാളികൾക്ക് എതിരെ തന്നെ!. നിലവിലെ ചാംപ്യൻമാരായ ഓസ്ട്രേലിയയ്ക്കെതിരെ ഇത്തവണ സൂപ്പർ 12ലെ ആദ്യ മത്സരത്തിൽ കിവീസിന്റെ ഉജ്വല ജയം 89 റൺസിന്.സ്കോർ: ന്യൂസീലൻഡ‍്– 20 ഓവറിൽ

സിഡ്നി ∙ കഴിഞ്ഞ ലോകകപ്പ് ഫൈനലിൽ പിഴച്ചിടത്തുനിന്ന് ന്യൂസീലൻഡ് തിരുത്തിത്തുടങ്ങി; അതേ എതിരാളികൾക്ക് എതിരെ തന്നെ!. നിലവിലെ ചാംപ്യൻമാരായ ഓസ്ട്രേലിയയ്ക്കെതിരെ ഇത്തവണ സൂപ്പർ 12ലെ ആദ്യ മത്സരത്തിൽ കിവീസിന്റെ ഉജ്വല ജയം 89 റൺസിന്.സ്കോർ: ന്യൂസീലൻഡ‍്– 20 ഓവറിൽ 3ന് 200 റൺസ്. ഓസ്ട്രേലിയ– 17.1 ഓവറിൽ 111നു പുറത്ത്.കഴിഞ്ഞ വർഷം ഫൈനലിൽ ന്യൂസീലൻഡിനെ 8 വിക്കറ്റിനു തോൽപിച്ചാണ് ഓസീസ് ജേതാക്കളായത്.
ഓപ്പണർ ഡെവൺ കോൺവേയുടെ വെടിക്കെട്ട് അർധസെഞ്ചറിയും (58 പന്തിൽ 92 നോട്ടൗട്ട്; 7 ഫോർ, 2 സിക്സ്) സഹഓപ്പണർ ഫിൻ അലന്റെ മിന്നൽ ബാറ്റിങ്ങുമാണ് (16 പന്തിൽ 42; 5 ഫോർ, 3 സിക്സ്) ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിന് ഇറങ്ങേണ്ടി വന്ന ന്യൂസീലൻഡിനെ മികച്ച സ്കോറിലെത്തിച്ചത്.
പേരുകേട്ട ഓസീസ് പേസർമാരെ ഇരുവരും തച്ചുതകർത്തു. പാറ്റ് കമ്മിൻസ് 4 ഓവറിൽ വഴങ്ങിയത് 46 റൺസ്. ജോഷ് ഹെയ്‌സൽവുഡ് 2 വിക്കറ്റെടുത്തെങ്കിലും വിട്ടു കൊടുത്തത് 41 റൺസ്. നേരേ തിരിച്ചായിരുന്നു കിവീസ് ബോളർമാരുടെ പ്രകടനം. പേസർമാരായ ടിം സൗത്തിയും (3–6) ട്രെന്റ് ബോൾട്ടും (2–24) സ്പിന്നർ മിച്ചൽ സാന്റ്നറും (3–31) ഓസീസ് ബാറ്റർമാരെ ക്രീസിൽ നിർത്തിയില്ല. പവർപ്ലേയിൽ തന്നെ 3 വിക്കറ്റുകൾ നഷ്ടമായ ഓസീസ് ഇന്നിങ്സ് പകുതിയായപ്പോഴേക്കും 5ന് 68 എന്ന നിലയിലായി. 20 പന്തിൽ 28 റൺസെടുത്ത ഗ്ലെൻ മാക്സ്‌വെലാണ് അവരുടെ ടോപ് സ്കോറർ.
English Summary: New Zealand vs Australia, Super 12 Group 1- Match Updates