ഐപിഎൽ ലേലം 23ന് കൊച്ചിയിൽ
കൊച്ചി∙ ഐപിഎൽ ചരിത്രത്തിലാദ്യമായി കളിക്കാരുടെ ലേലത്തിനു കൊച്ചി വേദിയാകുന്നു. ഒട്ടാകെ 87 കളിക്കാരുടെ ഒഴിവുകളിലേക്കുള്ള ലേലം 23നു 2.30 മുതൽ ഹോട്ടൽ ഗ്രാൻഡ് ഹയാത്തിലാണു നടക്കുക. 87 സ്ഥാനങ്ങളിലേക്കായി 405 കളിക്കാരുടെ പട്ടികയാണുള്ളത്. 87ൽ മുപ്പതെണ്ണം വിദേശതാരങ്ങളുടെ ഒഴിവാണ്. ഒട്ടാകെ 991 കളിക്കാരുടെ

കൊച്ചി∙ ഐപിഎൽ ചരിത്രത്തിലാദ്യമായി കളിക്കാരുടെ ലേലത്തിനു കൊച്ചി വേദിയാകുന്നു. ഒട്ടാകെ 87 കളിക്കാരുടെ ഒഴിവുകളിലേക്കുള്ള ലേലം 23നു 2.30 മുതൽ ഹോട്ടൽ ഗ്രാൻഡ് ഹയാത്തിലാണു നടക്കുക. 87 സ്ഥാനങ്ങളിലേക്കായി 405 കളിക്കാരുടെ പട്ടികയാണുള്ളത്. 87ൽ മുപ്പതെണ്ണം വിദേശതാരങ്ങളുടെ ഒഴിവാണ്. ഒട്ടാകെ 991 കളിക്കാരുടെ പട്ടികയിൽനിന്നാണു 405 താരങ്ങളുടെ ചുരുക്കപ്പട്ടിക തയാറാക്കിയത്. ഇതിൽ 273 ഇന്ത്യൻ താരങ്ങളും 132 വിദേശതാരങ്ങളുമുണ്ട്.
119 പേർ അതതു രാജ്യങ്ങൾക്കായി കളിച്ചവരാണ്. ഫ്രാഞ്ചൈസി ടീമുകളിൽ സൺറൈസേഴ്സ് ഹൈദരാബാദിന്റെ പക്കലാണു കൂടുതൽ തുകയുള്ളത്–42.25 കോടി രൂപ. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ പക്കൽ 7.05 കോടി രൂപയേ ശേഷിക്കുന്നുള്ളൂ. 11 താരങ്ങളുടെ അടിസ്ഥാനവില 1.5 കോടിയായി നിശ്ചയിച്ചിട്ടുണ്ട്. ഒരു കോടി രൂപ അടിസ്ഥാനവില നിശ്ചയിക്കപ്പെട്ട 20 താരങ്ങളിൽ ഇന്ത്യയുടെ മനീഷ് പാണ്ഡെ, മയാങ്ക് അഗർവാൾ എന്നിവരുമുണ്ട്.
English Summary: IPL auction in Kochi