ബെനോനി (ദക്ഷിണാഫ്രിക്ക) ∙ പ്രഥമ അണ്ടർ 19 വനിതാ ലോകകപ്പിൽ വിജയത്തുടക്കമിട്ട് ഇന്ത്യയുടെ ചുണക്കുട്ടികൾ. ആവേശകരമായ ആദ്യ മത്സരത്തിൽ ആതിഥേയരായ ദക്ഷിണാഫ്രിക്കയെയാണ് ഇന്ത്യ തോൽപ്പിച്ചത്. ഏഴു വിക്കറ്റിനാണ് ഇന്ത്യയുടെ വിജയം. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ദക്ഷിണാഫ്രിക്ക നിശ്ചിത 20 ഓവറിൽ നേടിയത് അഞ്ച്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബെനോനി (ദക്ഷിണാഫ്രിക്ക) ∙ പ്രഥമ അണ്ടർ 19 വനിതാ ലോകകപ്പിൽ വിജയത്തുടക്കമിട്ട് ഇന്ത്യയുടെ ചുണക്കുട്ടികൾ. ആവേശകരമായ ആദ്യ മത്സരത്തിൽ ആതിഥേയരായ ദക്ഷിണാഫ്രിക്കയെയാണ് ഇന്ത്യ തോൽപ്പിച്ചത്. ഏഴു വിക്കറ്റിനാണ് ഇന്ത്യയുടെ വിജയം. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ദക്ഷിണാഫ്രിക്ക നിശ്ചിത 20 ഓവറിൽ നേടിയത് അഞ്ച് വിക്കറ്റ് നഷ്ടത്തിൽ നേടിയത് 166 റൺസ്. മറുപടി ബാറ്റിങ്ങിൽ 21 പന്തും ഏഴു വിക്കറ്റും ബാക്കിയാക്കി ഇന്ത്യ വിജയത്തിലെത്തി.

തകർത്തടിച്ച് അർധസെഞ്ചറി നേടിയ ഓപ്പണർ ശ്വേത സെഹ്റാവത്താണ് ഇന്ത്യയുടെ വിജയശിൽപി. 57 പന്തുകൾ നേരിട്ട ശ്വേത, 92 റൺസുമായി പുറത്താകാതെ നിന്നു. 20 ഫോറുകൾ സഹിതമാണ് ശ്വേത 92 റൺസെടുത്തത്. ക്യാപ്റ്റൻ കൂടിയായ സഹ ഓപ്പണർ ഷെഫാലി വർമ 45 റൺസെടുത്ത് പുറത്തായി. 16 പന്തിൽ ഒൻപതു ഫോറും ഒരു സിക്സും സഹിതമാണ് ഷെഫാലി 45 റൺസെടുത്തത്.

ADVERTISEMENT

ഓപ്പണിങ് വിക്കറ്റിൽ വെറും 43 പന്തിൽനിന്ന് ഷെഫാലി – ശ്വേത സഖ്യം 77 റൺസാണ് അടിച്ചുകൂട്ടിയത്. ഗോംഗാദി ത്രിഷ (11 പന്തിൽ 15), സൗമ്യ തിവാരി (14 പന്തിൽ 10) എന്നിങ്ങനെയാണ് പുറത്തായ മറ്റു താരങ്ങളുടെ പ്രകടനം. സോണിയ മെൻദിയ ഒരു റണ്ണുമായി പുറത്താകാതെ നിന്നു. ഇന്ത്യയ്ക്കായി മൂന്നാം വിക്കറ്റിൽ ശ്വേത – സൗമ്യ തിവാരി സഖ്യവും അർധസെഞ്ചറി കൂട്ടുകെട്ട് തീർത്തു. ഇരുവരും ചേർന്ന് 36 പന്തിൽ അടിച്ചുകൂട്ടിയത് 59 റൺസ്.

നേരത്തെ, ഓപ്പണർ സിമോണി ലോറൻസിന്റെ അർധസെഞ്ചറിക്കരുത്തിലാണ് ദക്ഷിണാഫ്രിക്ക നിശ്ചിത 20 ഓവറിൽ 166 റൺസെടുത്തത്. 44 പന്തുകൾ നേരിട്ട സിമോണി, ഒൻപതു ഫോറും ഒരു സിക്സും സഹിതം 61 റൺസെടുത്ത് പുറത്തായി. എലാൻഡ്രി റെൻസ്ബർഗ് (13 പന്തിൽ 23), മാഡിസൻ ലാൻഡ്സ്മാൻ (17 പന്തിൽ 32), കറാബോ മിസോ (11 പന്തിൽ പുറത്താകാതെ 19), മിയാനി സ്മിത് (ഒൻപതു പന്തിൽ പുറത്താകാതെ 16) എന്നിവരും മികച്ച പ്രകടനം കാഴ്ചവച്ചു. നിരാശപ്പെടുത്തിയ ഗോൾഡൻ ഡക്കായ ക്യാപ്റ്റൻ ഒലൂലേ സിയോ, കൈല റെയ്നെകെ (26 പന്തിൽ 11) എന്നിവർ മാത്രം.

ADVERTISEMENT

ഇന്ത്യയ്ക്കായി ഷെഫാലി വർമ നാല് ഓവറിൽ 31 റൺസ് വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തി. സോനം യാദവ്, പാർഷവി ചോപ്ര എന്നിവർ ഓരോ വിക്കറ്റും സ്വന്തമാക്കി.

English Summary: South Africa Women U19 vs India Women U19, 3rd Match, Group D - Live