വീണ്ടുമൊരു ക്രിക്കറ്റ് – ബോളിവുഡ് താരവിവാഹം ആഘോഷമായി നടന്നു. ഇന്ത്യൻ ക്രിക്കറ്റിന്റെ ഭാവി നായകൻ എന്ന് വിശേഷിപ്പിക്കാവുന്ന കെ. എൽ. രാഹുൽ കഴിഞ്ഞ ദിവസം താലികെട്ടിയത് ബോളിവുഡ് നടി ആതിയ ഷെട്ടിയെയാണ്. ബോളിവുഡ് താരം സുനിൽ ഷെട്ടിയുടെ മകളാണ് ആതിയ. 2019ലാണ് ഇരുവരും പ്രണയത്തിലാവുന്നത്. 2021ൽ തങ്ങൾ അടുപ്പത്തിലാണെന്ന് ഇൻസ്റ്റഗ്രാമിലൂടെയാണ് ഇവർ ആരാധകരെ അറിയിക്കുന്നത്. വിവാഹം ആരാധകർ സമൂഹമാധ്യമങ്ങളിലൂടെ ആഘോഷമാക്കുകയും ചെയ്തു. ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾ സിനിമയിൽനിന്നു ജീവിതപങ്കാളികളെ കണ്ടെത്തുക എന്നത് ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. ക്രിക്കറ്റ് - സിനിമാ പ്രണയങ്ങൾ പലതും വിവാഹത്തിൽ കലാശിക്കുകയും ചെയ്‌തിട്ടുണ്ട്. ചിലതൊക്കെ അപ്രതീക്ഷിത ആന്റി ക്ലൈമാക്സിൽ അവസാനിച്ചു. സിനിമയിൽനിന്നു ജീവിതപങ്കാളിയെ കണ്ടെത്തിയ ഇന്ത്യൻ ക്രിക്കറ്റർമാരുടെ നിര നീണ്ടതാണ്. മൻസൂർ അലി ഖാൻ പട്ടൗഡി– ഷർമിളാ ടാഗോർ, ഹർഭജൻ സിങ്– ഗീത ബസ്ര, വിരാട് കോലി– അനുഷ്ക ശർമ, യുവരാജ് സിങ്– ഹേസർ കീച്ച്... പട്ടിക അവസാനിക്കുന്നില്ല. ബോളിവുഡിൽനിന്നു ജീവിത പങ്കാളികളെ തേടിയ ക്രിക്കറ്റ് താരങ്ങൾ ഇന്ത്യയിൽനിന്നു മാത്രമല്ല, വിൻഡീസിൽനിന്നും എന്തിന് പാക്കിസ്ഥാനിൽനിന്നും വരെയുണ്ട്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വീണ്ടുമൊരു ക്രിക്കറ്റ് – ബോളിവുഡ് താരവിവാഹം ആഘോഷമായി നടന്നു. ഇന്ത്യൻ ക്രിക്കറ്റിന്റെ ഭാവി നായകൻ എന്ന് വിശേഷിപ്പിക്കാവുന്ന കെ. എൽ. രാഹുൽ കഴിഞ്ഞ ദിവസം താലികെട്ടിയത് ബോളിവുഡ് നടി ആതിയ ഷെട്ടിയെയാണ്. ബോളിവുഡ് താരം സുനിൽ ഷെട്ടിയുടെ മകളാണ് ആതിയ. 2019ലാണ് ഇരുവരും പ്രണയത്തിലാവുന്നത്. 2021ൽ തങ്ങൾ അടുപ്പത്തിലാണെന്ന് ഇൻസ്റ്റഗ്രാമിലൂടെയാണ് ഇവർ ആരാധകരെ അറിയിക്കുന്നത്. വിവാഹം ആരാധകർ സമൂഹമാധ്യമങ്ങളിലൂടെ ആഘോഷമാക്കുകയും ചെയ്തു. ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾ സിനിമയിൽനിന്നു ജീവിതപങ്കാളികളെ കണ്ടെത്തുക എന്നത് ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. ക്രിക്കറ്റ് - സിനിമാ പ്രണയങ്ങൾ പലതും വിവാഹത്തിൽ കലാശിക്കുകയും ചെയ്‌തിട്ടുണ്ട്. ചിലതൊക്കെ അപ്രതീക്ഷിത ആന്റി ക്ലൈമാക്സിൽ അവസാനിച്ചു. സിനിമയിൽനിന്നു ജീവിതപങ്കാളിയെ കണ്ടെത്തിയ ഇന്ത്യൻ ക്രിക്കറ്റർമാരുടെ നിര നീണ്ടതാണ്. മൻസൂർ അലി ഖാൻ പട്ടൗഡി– ഷർമിളാ ടാഗോർ, ഹർഭജൻ സിങ്– ഗീത ബസ്ര, വിരാട് കോലി– അനുഷ്ക ശർമ, യുവരാജ് സിങ്– ഹേസൽ കീച്ച്... പട്ടിക അവസാനിക്കുന്നില്ല. ബോളിവുഡിൽനിന്നു ജീവിത പങ്കാളികളെ തേടിയ ക്രിക്കറ്റ് താരങ്ങൾ ഇന്ത്യയിൽനിന്നു മാത്രമല്ല, വിൻഡീസിൽനിന്നും എന്തിന് പാക്കിസ്ഥാനിൽനിന്നും വരെയുണ്ട്.

രാജകീയ വിവാഹം

ADVERTISEMENT

ഇന്ത്യൻ ക്രിക്കറ്റിലെ രാജകീയ സാന്നിധ്യം മുൻ നായകൻ മൻസൂർ അലി ഖാൻ പട്ടൗഡി യഥാർഥ ജീവിതത്തിൽ തന്റെ നായികയെ കണ്ടെത്തിയത് സിനിമാലാകത്തുനിന്നു തന്നെയാണ്. ഷർമിളാ ടാഗോറാണ് പട്ടൗഡിയുടെ ജീവിതത്തിലക്കു കടന്നുവന്നത്. 1968ൽ ഇരുവരും വിവാഹിതരായി. ഇന്ത്യൻ ക്രിക്കറ്റിലെ ആദ്യ രാജകീയ വിവാഹം എന്ന പെരുമ ഈ ഒന്നാകലിന് അവകാശപ്പെട്ടതാണ്. ഏറെ ചർച്ച ചെയ്യപ്പെട്ടതായിരുന്നു ഇവരുടെ വിവാഹം. പട്ടൗഡി രാജകുമാരന്റെ പ്രിയപത്നിയാവാൻ മതംമാറാൻപാലും തയാറായി ഷർമിള അന്ന്. അതിനായി അവർ പേരും മാറ്റി - അയിഷ സുൽത്താന. പട്ടൗഡി - ഷർമിള ദമ്പതികളുടെ മക്കൾ ക്രിക്കറ്റിൽ എത്തിയില്ലെങ്കിലും ബോളിവുഡിൽ പ്രശസ്‌തരാണ്. സെയ്‌ഫ് അലി ഖാൻ, സോഹ അലി ഖാൻ എന്നിവർ സിനിമയിൽ മിന്നിത്തിളങ്ങുമ്പോൾ മറ്റൊരു മകൾ സാബ ആഭരണ ഡിസൈനറാണ്.

മൻസൂർ അലി ഖാൻ പട്ടൗഡിയും ഷര്‍മിള ടാഗോറും

ക്യാപ്റ്റന്റെ കല്യാണം

ബോളിവുഡും ഇന്ത്യൻ ക്രിക്കറ്റും ഒരേപോലെ ആഘോഷിച്ച കല്യാണമായിരുന്നു വിരാട് കോലിയും നടി അനുഷ്ക ശർമയും തമ്മിൽ നടന്നത്. ഇന്ത്യ നോക്കി കണ്ട ഏറ്റവും പ്രശസ്തമായ സെലിബ്രിറ്റി വിവാഹങ്ങളിലൊന്ന്. 2017 ഡിസംബർ 11ന് ഇറ്റലിയിലെ മിലാനിലെ സുഖവാസ കേന്ദ്രമായ ടസ്കനിൽവച്ചാണു കോലി തന്റെ പ്രണയിനിയായ അനുഷ്ക ശർമയെ താലി ചാർത്തിയത്. വിവാഹം നടക്കുമ്പോൾ കോലി ഇന്ത്യൻ നായകനായിരുന്നു, അനുഷ്ക ഹിന്ദി ചലച്ചിത്രലോകത്തെ നായികയും. പരസ്യചിത്രങ്ങളുടെ ചിത്രീകരണത്തിനിടയിലാണ് ഇരുവരും പ്രണയത്തിലായത്. വിവാഹവും മധുവിധുവുമൊക്കെ ആഘോഷമാക്കാൻ ശ്രീലങ്കയ്ക്കെതിരായ ഏകദിന പരമ്പയിൽനിന്ന് വിട്ടുനിന്ന കോ‍ലി, പിന്നാലെ നടന്ന ദക്ഷിണാഫ്രിക്കൻ പര്യടനത്തിൽ ഇന്ത്യയെ നയിച്ചു. ടെസ്റ്റ് പരമ്പരയിൽ 1–2ന് പിന്നിലായെങ്കിലും ഏകദിന പരമ്പര 5–1നു സ്വന്തമാക്കി വിദേശ മണ്ണിലെ ഇന്ത്യയുടെ ഏറ്റവും വലിയ വിജയത്തിനു ചുക്കാൻ പിടിച്ചു. ഇരുവരുടെയും വിവാഹവസ്ത്രങ്ങൾ രൂപകൽപന ചെയ്തത് ലോകപ്രശസ്ത ഡിസൈനർ സബ്യസാചിയാണ്. തുന്നൽപണിയും അതിമനോഹരമായ അലങ്കാരപ്പണികളും ചെയ്തത് 67 തുന്നൽവിദഗ്ധർ, അതും 32 ദിവസമെടുത്ത്.

വിരാട് കോലിയും അനുഷ്ക ശർമയും

∙ ഭാജിയുടെ ബസ്ര

ADVERTISEMENT

ഇന്ത്യൻ സ്പിന്നർ ഹർഭജൻ സിങ്, തന്റെ ദീർഘകാല കാമുകിയും സിനിമാ നടിയുമായ ഗീത ബസ്രയുടെ കഴുത്തിൽ മിന്നു കെട്ടിയത് 2015 ഒക്ടോബറിലാണ്. ‘ദ് ട്രെയിൻ’, ‘ദിൽ ദിയ ഹയ്’ തുടങ്ങിയ സിനിമകളിലൂടെ പ്രശസ്തയാണ് ഗീത ബസ്ര. അടുത്ത ബന്ധുക്കളും സച്ചിൻ തെൻഡുൽക്കർ അടക്കമുള്ള ഏറ്റവും അടുത്ത സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ഒതുങ്ങിയ വിവാഹച്ചടങ്ങ് സമീപത്തെ ഗുരുദ്വാരയിലായിരുന്നു.

∙ യുവിയുടെ ഹേസൽ

കാൻസറിനെ അതിജീവിച്ച് വീണ്ടും ക്രിക്കറ്റ് മൈതാനത്ത് നിറഞ്ഞാടിയ യുവരാജ് സിങ് ബോളിവുഡ് നടിയും മോഡലുമായ ഹേസൽ കീച്ചിനെ ജീവിതപങ്കാളിയാക്കിയത് 2016 നവംബറിലാണ്. ബ്രിട്ടിഷ്–ഇന്ത്യൻ വംശജയായ ഹേസൽ ഏതാനും ഹിന്ദി സിനിമകളിലും പരസ്യങ്ങളിലും അഭിനയിച്ചിട്ടുണ്ട്. ഇന്ത്യൻ ടീമിൽ സഹതാരമായിരുന്ന ഹർഭജൻ സിങ്ങിന്റെ വിവാഹത്തിനു യുവരാജ് ഹേസലുമായി എത്തിയതോടെയാണ് ഇരുവരുമായുള്ള തമ്മിലുള്ള ബന്ധം പരസ്യമായത്. ‘ഒളിച്ചുകളി’ അവസാനിപ്പിച്ചു യുവി പ്രണയം വെളിപ്പെടുത്തണമെന്നു ഹർഭജൻ അന്ന് ട്വീറ്റിലൂടെ ആവശ്യപ്പെടുകയും ചെയ്തിരുന്നു.

യുവരാജ് സിങ്, ഹേസൽ കീച്ച്

കിം ശർമ എന്ന നടിയുമായി യുവരാജ് നേരത്തെ പ്രണയത്തിലായിരുന്നു. വെറും സൗഹൃദത്തിൽ തുടങ്ങിയ ബന്ധം വഴിമാറിയത് പെട്ടെന്നാണ്. പക്ഷേ ഇരുവരും തമ്മിലുള്ള വിവാഹത്തിനു അന്ന് പ്രധാന തടസ്സമായി നിന്നത് യുവരാജിന്റെ അമ്മയുടെ കടുംപിടിത്തമായിരുന്നത്രെ.

ADVERTISEMENT

∙ പാണ്ഡ്യയുടെ സെർബിയൻ ഭാര്യ

ഇന്ത്യയുടെ നിലവിലെ ട്വന്റി20 നായകൻ ഹാർദിക് പാണ്ഡ്യ വിവാഹം കഴിച്ചത് സെർബിയക്കാരിയായ ബോളിവുഡ് നടിയും മോഡലുമായ നടാഷ സ്റ്റാൻകോവിച്ചിനെയാണ്. 2020ലായിരുന്നു ഇവർ ഒന്നായത്. ഗോസിപ്പുകൾക്കു വിരാമമിട്ട് കാമുകി നടാഷ സ്റ്റാൻകോവിച്ചുമായുള്ള ചിത്രം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചാണ് പാണ്ഡ്യ 2020ലെ പുതുവർഷം തുടങ്ങിയത്. അഭിനയം മാത്രം സ്വപ്നം കണ്ടാണ് നടാഷ മുംബയിലേക്ക് വണ്ടി കയറിയത്. 2013ൽ സത്യാഗ്രഹ എന്ന ഹിന്ദി ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ചു.

∙ അസ്ഹർ– ബിജിലാനി

മുൻ ക്രിക്കറ്റ് നായകൻ മുഹമ്മദ് അസ്‌ഹറുദ്ദീൻ 1996ൽ ഭാര്യയെയും കുട്ടികളെയും ഉപേക്ഷിച്ച് സംഗീത ബിജിലാനിയെന്ന സിനിമാക്കാരിയെ സ്വന്തമാക്കിയപ്പാൾ നെറ്റി ചുളിക്കാത്തവർ വിരളം. ക്രിക്കറ്റ് ലോകം പിന്തള്ളിയ അസ്‌ഹറിന് താങ്ങും തണലുമായി നിന്നത് ബോളിവുഡിൽ നിറഞ്ഞുനിന്ന ഈ സുന്ദരിയാണ്. എന്നാൽ 2010ൽ ഇരുവരും വേർപിരിഞ്ഞു.

അസ്ഹറുദ്ദീനും സംഗീത ബിജിലാനിയും

∙ കിരീടനേട്ടം, പിന്നാലെ കല്യാണം

2019 ഡിസംബറിൽ സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ കർണാടകയെ വിജയത്തിലെത്തിച്ചതിനു പിന്നാലെ ഇന്ത്യൻ താരം മനീഷ് പാണ്ഡെ സൂറത്തിൽ നിന്ന് മുംബൈയിലേക്ക് പറന്നത് മിന്നു കെട്ടാൻ വേണ്ടി മാത്രം. ചലച്ചിത്ര താരം അശ്രിത ഷെട്ടിയെയാണ് മുപ്പതുകാരനായ പാണ്ഡെ അന്ന് ജീവിതസഖിയാക്കിയത്. ഫൈനലിൽ തമിഴ്നാടിനെ ഒരു റണ്ണിനു തോൽപിച്ചാണ് കർണാടക അന്ന് കിരീടം നിലനിർത്തിയത്. തകർപ്പൻ അർധസെഞ്ചറിയുമായി കർണാടക ഇന്നിങ്സിന് കരുത്തുപകർന്ന പാണ്ഡെയായിരുന്നു ടീമിന്റെ വിജയശിൽപിയും. മത്സരശേഷമുള്ള വാർത്താ സമ്മേളനത്തിലൂടെ വിവാഹത്തെക്കുറിച്ച് പാണ്ഡെ തന്നെയാണ് വെളിപ്പെടുത്തൽ നടത്തിയത്. വെസ്റ്റിൻഡീസിനെതിരായ പരമ്പരയ്ക്കുള്ള ഒരുക്കമാണ് ഇനി പ്രധാനം. അതിനു മുൻപ് എന്നെ സംബന്ധിച്ച് പ്രധാനപ്പെട്ട മറ്റൊരു ഇന്നിങ്സ് കൂടിയുണ്ട്. നാളെ ഞാൻ വിവാഹിതനാവുകയാണ്’ – പാണ്ഡെ പറഞ്ഞു. 29 ഏകദിനങ്ങളിലും 39 ട്വന്റി20കളിലും ഇന്ത്യൻ ജഴ്സിയണിഞ്ഞ താരമാണ് പാണ്ഡെ. അശ്രിത ഷെട്ടി തമിഴ് ചിത്രങ്ങളിലൂടെ പേരെടുത്ത താരവും. തുളു സിനിമയിലൂടെയാണു അശ്രിത ചലച്ചിത്ര ലോകത്തെത്തിയത്.

∙ സഹീറിന്റെ ‘ഹോക്കി’ നായിക

‘ചക്ദേ ഇന്ത്യ’ എന്ന ഹോക്കി ചിത്രത്തിലൂടെ പ്രശസ്തിയുടെ കൊടുമുടി കയറിയ നടി സാഗരിത ഘാട്കയെ വിവാഹം ചെയ്തത് ഇന്ത്യൻ പേസ് ബോളറായിരുന്ന സഹീർ ഖാനാണ്. 2017ലായിരുന്നു വിവാഹം. നേരത്തെ, സഹീർഖാനും ഇഷ ശ്രാവണിയും തമ്മിൽ അടുപ്പമുണ്ടെന്നു ചില പോർട്ടലുകൾ പ്രചരിപ്പിച്ചുവെങ്കിലും സിനിമാലോകത്തോ ക്രിക്കറ്റ് ലോകത്തോ വലിയ ഇളക്കമൊന്നും സൃഷ്‌ടിക്കാനായില്ല ആ വാർത്തയ്‌ക്ക്. ഒരിക്കൽ േകരളത്തിലക്കു പറന്നെത്തിയ സഹീർ ശ്രാവണിക്കൊപ്പം ഒരു സുഹൃത്തിന്റെ വീട്ടിൽ മൂന്നു മണിക്കൂർ ചെലവിട്ടത് മാധ്യമങ്ങൾ ആഘോഷിച്ചു. നർത്തകി ദക്ഷ സേത്തിന്റെ മകളാണ് നർത്തകികൂടിയായ ഇഷ.

സഹീർ ഖാൻ, സാഗരിത

∙ അക്കെരെനിന്നൊരു മാരൻ

1970കളിലും 80കളിലും പാക്ക് ബാറ്റിങ്ങിന്റെ നട്ടെല്ലായിരുന്നു മൊഹ്സിൻ ഖാൻ. സിനിമയിൽ ഒരു കൈ നോക്കിയ അദ്ദേഹം ഇന്ത്യൻ, പാക്ക് സിനിമകളിൽ സജീവമായിരുന്നു. 1983ൽ വിവാഹം ചെയ്തത് ഹിന്ദി സൂപ്പർ സ്റ്റാർ റീന റോയിയെയാണ്. 1990കളിൽ റീനയുമായുള്ള കുടുംബജീവിതം അവസാനിപ്പിച്ചു. ആ ബന്ധത്തിൽ ഒരു കുട്ടിയുണ്ടായി: സനം. 1970കളിൽ ഇന്ത്യൻ നടികളിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങിയിരുന്ന താരമാണ് റീന.

∙ വാർത്തകളിൽനിറഞ്ഞ പ്രണയം

വിവാദമുയർത്തിയ അനകം പ്രണയബന്ധങ്ങൾ ഇന്ത്യൻ ക്രിക്കറ്റ് - സിനിമാരംഗത്തു പിന്നീടുമുണ്ടായി. രവി ശാസ്‌ത്രി - അമൃത സിങ് പ്രേമം ബോളിവുഡിലും ക്രിക്കറ്റിലും അക്കാലത്ത് ഏറെ ചർച്ചചെയ്യപ്പെട്ടിരുന്നു. തെന്നിന്ത്യൻ നടി നഗ്‌മ ഇന്ത്യൻ നായകൻ സൗരവ് ഗാംഗുലിയുമായി അടുപ്പത്തിലായിരുന്നു എന്നത് ഏറെ വിവാദം സൃഷ്‌ടിച്ചിരുന്നു.

വിദശത്തുനിന്നുള്ള വേറെയും ക്രിക്കറ്റ് താരങ്ങൾ ഇന്ത്യൻ നടിമാരുമായി അടുപ്പത്തിലായ കഥകളുണ്ട്. 1987ൽ ഇന്ത്യൻ പര്യടനത്തിനെത്തിയ വെസ്‌റ്റ് ഇൻഡീസ് ക്രിക്കറ്റ് ടീം ഇന്നും അറിയപ്പെടുന്നത് അവരുടെ നായകൻ വിവിയൻ റിച്ചാർഡ്‌സ് - നടി നീന ഗുപ്‌ത പ്രണയത്തിലൂടെയാണ്. റിച്ചാർഡ്‌സും നീനയും ഈ പര്യടനത്തിലൂടെ പരിചയപ്പെട്ടു. പിന്നീട് പലകുറി റിച്ചാർഡ്‌സ് തന്റെ നീനയെ കാണാൻ ഇന്ത്യയിലക്കു പറന്നു. മസാബ റിച്ചാർഡ്‌സ് ഇവരുടെ പുത്രിയാണ്.

നീന ഗുപ്ത, വിവിയൻ റിച്ചാർഡ്സ്

ക്രിക്കറ്റ് ഇതിഹാസങ്ങളിലൊരാളായ വെസ്റ്റ് ഇൻഡീസിന്റെ സർ ഗാരി സോബേഴ്‌സ് അന്നത്തെ ബോളിവുഡ് താരം അഞ്‌ജു മഹേന്ദ്രുവിനെ വിവാഹം ചെയ്യാൻ ഏറെ കൊതിച്ചിരുന്നു. 1971ലാണ് ആ ഇന്ത്യൻ ലൗ സ്റ്റോറി പിറന്നത്. എന്നാൽ ഇരുവരും രണ്ടു രാജ്യക്കാരാണെന്നത് പ്രശ്‌നങ്ങൾ സൃഷ്‌ടിച്ചു. പര്യടനശേഷം ഇന്ത്യ വിട്ട സോബേഴ്‌സ് അഞ്‌ജുവിന് എഴുതി- ‘എന്നെ മറക്കണം’. വെസ്റ്റ് ഇൻഡീസ് താരമായിരുന്ന ഇംതിയാസ് അലിയും 1970കളിൽ അഞ്ജുവുമായി ഏറെ അടുപ്പത്തിലായിരുന്നു എന്നത് പരസ്യമായ രഹസ്യമായിരുന്നു. നേരത്തെ രാജേഷ് ഖന്നയുമായി അഞ്ജു ഏറെ അടുപ്പത്തിലായിരുന്നു. വിവാഹത്തിന് അടുത്തുവരെ എത്തിയതായിരുന്നു ആ ബന്ധം.

English Summary: K.L. Rahul- Athiya Shetty; The latest of Cricket- Celebrity Marriage