ന്യൂഡൽഹി∙ മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണ് ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ സ്ഥിരമായി അവസരം നൽകണമെന്ന് മുൻ ഇന്ത്യൻ താരം റോബിൻ ഉത്തപ്പ. സഞ്ജുവിന് തുടർച്ചയായി അവസരം നൽകണം. ഒരുപാട് കഴിവുള്ള, ഉയർന്ന നിലവാരമുള്ള കളിക്കാരനാണ് അദ്ദേഹം. സഞ്ജുവിന്

ന്യൂഡൽഹി∙ മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണ് ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ സ്ഥിരമായി അവസരം നൽകണമെന്ന് മുൻ ഇന്ത്യൻ താരം റോബിൻ ഉത്തപ്പ. സഞ്ജുവിന് തുടർച്ചയായി അവസരം നൽകണം. ഒരുപാട് കഴിവുള്ള, ഉയർന്ന നിലവാരമുള്ള കളിക്കാരനാണ് അദ്ദേഹം. സഞ്ജുവിന്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണ് ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ സ്ഥിരമായി അവസരം നൽകണമെന്ന് മുൻ ഇന്ത്യൻ താരം റോബിൻ ഉത്തപ്പ. സഞ്ജുവിന് തുടർച്ചയായി അവസരം നൽകണം. ഒരുപാട് കഴിവുള്ള, ഉയർന്ന നിലവാരമുള്ള കളിക്കാരനാണ് അദ്ദേഹം. സഞ്ജുവിന്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണ് ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ സ്ഥിരമായി അവസരം നൽകണമെന്ന് മുൻ ഇന്ത്യൻ താരം റോബിൻ ഉത്തപ്പ. സഞ്ജുവിന് തുടർച്ചയായി അവസരം നൽകണം. ഒരുപാട് കഴിവുള്ള, ഉയർന്ന നിലവാരമുള്ള കളിക്കാരനാണ് അദ്ദേഹം. സഞ്ജുവിന് ഇതുവരെ ദീർഘമായ അവസരം ലഭിച്ചിട്ടില്ലെന്ന് ഉത്തപ്പ കുറ്റപ്പെടുത്തി. ഒരു ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ പ്രതികരണം.

‘‘സഞ്ജുവിനെ മൂന്നാം നമ്പറിൽ ഉപയോഗിക്കണമെങ്കിൽ കുറഞ്ഞത് അഞ്ച് അവസരങ്ങളെങ്കിലും നൽകണം. അഞ്ചാം നമ്പറിലാണ് ഉപയോഗിക്കേണ്ടതെങ്കിൽ അതിനും അവസരങ്ങൾ നൽകുക. തുടർച്ചയായി രണ്ടു ടൂർണമെന്റുകളിൽ കളിപ്പിച്ച് അദ്ദേഹത്തിന്റെ പ്രകടനം വിലയിരുത്തണം. ടീമിലെടുത്തശേഷം ഒരു മത്സരം കളിപ്പിക്കുകയും പിന്നീട് ഒഴിവാക്കുകയും ചെയ്തിട്ട് സഞ്ജു മികച്ച പ്രകടനം നടത്തിയില്ലെന്ന് പറഞ്ഞാൽ അതു തെറ്റായ സന്ദേശമാണ് നൽകുന്നത്. ഇന്ത്യൻ ടീമിലെത്താൻ വളരെ ബുദ്ധിമുട്ടാണ്. എന്നാൽ സ്ഞജുവിനെ പോലുള്ളവർക്ക് അർഹിക്കുന്ന തരത്തിലുള്ള അവസരങ്ങൾ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.’’– കേരള ക്രിക്കറ്റ് ടീമിലും രാജസ്ഥാൻ റോയൽസിലും സഞ്ജുവിനൊപ്പം കളിച്ച് പരിചയമുള്ള റോബിൻ ഉത്തപ്പ പറയുന്നു.

ADVERTISEMENT

ശ്രീലങ്കയ്ക്കെതിരായ ട്വന്റി20 മത്സരത്തിനിടെ പരുക്കേറ്റ് ടീമിൽ നിന്നു പുറത്തായ സഞ്ജു സാംസൺ ഫിറ്റ്നസ് െടസ്റ്റ് പാസായിരുന്നു. ജനുവരി 3നു നടന്ന ശ്രീലങ്കയ്ക്കെതിരായ ആദ്യ ട്വന്റി20 മത്സരത്തിലാണ് സഞ്ജു കാലിന് പരുക്കേറ്റ് പുറത്തായത്. പരുക്ക് കാരണം ന്യൂസീലൻഡിനെതിരായ പരമ്പരയിലും താരത്തിന് ടീമിലിടം കിട്ടിയിരുന്നില്ല. ഇന്ത്യൻ ട്വന്റി20 ടീമിൽ ഏറെക്കുറെ സ്ഥിരാംഗമായി വരുന്നതിനിടെയാണ് പരുക്ക് വില്ലനായി എത്തിയത്. മാർച്ചിൽ, ഓസ്ട്രേലിയയ്ക്കെതിരെ നടക്കുന്ന ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിലേക്ക് സഞ്ജുവിനെ പരിഗണിച്ചേക്കുമെന്നാണ് കരുതുന്നത്.

ഈ വർഷം ഏകദിന ലോകകപ്പ് നടക്കാനിരിക്കെ, ലോകകപ്പ് ടീമിൽ സ്ഥാനം ലഭിക്കാൻ ഏകദിന അവസരങ്ങൾ നിർണായകമാണ്. ഇന്ത്യയുടെ സ്ഥിരം വിക്കറ്റ് കീപ്പറായിരുന്ന ഋഷഭ് പന്ത്, കാറപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായതിനാൽ കെ.എൽ.രാഹുലാണ് ഏകദിനങ്ങളിൽ നിലവിൽ ഇന്ത്യയുടെ വിക്കറ്റ് കീപ്പർ. ട്വന്റി20 മത്സരങ്ങളിൽ ഇഷാൻ കിഷനും. ഏകദിനത്തിൽ രാഹുലിനെ തന്നെ വിക്കറ്റ് കീപ്പറായി ആശ്രയിക്കാമെന്നാണ് റോബിൻ ഉത്തപ്പയുടെ വിലയിരുത്തൽ. രാഹുലിനെ സ്ഥിരമായി അഞ്ചാം നമ്പറിൽ ബാറ്റിങ് അവസരം നൽകണമെന്നും ഉത്തപ്പ പറയുന്നു.

ADVERTISEMENT

‘‘മധ്യനിരയിൽ മികച്ച പ്രകടനമാണ് രാഹുൽ നടത്തുന്നത്. അ‍ഞ്ചാം പൊസിഷനിൽ 50ന് മുകളിലാണ് അദ്ദേഹത്തിന്റെ ശരാശരി. ലോകകപ്പി‌ലും അഞ്ചാം നമ്പറിൽ ബാറ്റ് ചെയ്യണം. ഈ പൊസിഷനിൽ രാഹുൽ നന്നായി കളിക്കുമ്പോൾ പിന്നെ എന്തിനാണ് പരീക്ഷണം? അദ്ദേഹത്തിന്റെ വിക്കറ്റ് കീപ്പിങ് കഴിവുകൾ അതിശയിപ്പിക്കുന്നതാണ്. ഋഷഭ് പന്തിന് സംഭവിച്ചത് സങ്കടകരമാണ്. പന്ത് ഉണ്ടായിരുന്നെങ്കിൽ തീർച്ചയായും അദ്ദേഹമായിരിക്കും വിക്കറ്റ് കീപ്പർ. ഋഷഭ് പന്തിന്റെ അഭാവത്തിൽ രാഹുൽ തന്നെയാണ് മികച്ചത്. കീപ്പറായും ബാറ്ററായും രാഹുലിനെ ഉപയോഗിക്കാം.’’– ഉത്തപ്പ വ്യക്തമാക്കി.

എന്നാൽ ക്യാപ്റ്റൻ രോഹിത് ശർമയ്ക്കൊപ്പം ആരാണ് ഓപ്പൺ ചെയ്യേണ്ടതെന്ന് ടീം തീരുമാനിക്കണമെന്നും ഉത്തപ്പ പറയുന്നു അക്കാര്യത്തിൽ മാത്രമാണ് വ്യക്തതയില്ലാത്തത്. സൂര്യകുമാർ യാദവിനെ ഏതു പൊസിഷനിൽ ഉൾപ്പെടുത്തും എന്നതും പ്രധാന ചോദ്യമാണ്. ശ്രേയസ് അയ്യരും സമ്മർദ്ദം അനുഭവിക്കുന്നുണ്ട്. ഇരുവരും ലോകകപ്പിന് തീർച്ചയായും ഉണ്ടാകും. എന്നാൽ ആരെ കളിപ്പിക്കുമെന്ന ചോദ്യം ക്യാപ്റ്റനു വലിയ തലവേദനയാകും. സൂര്യയും ശ്രേയസും തമ്മിലായിരിക്കും മത്സരമെന്ന് ഉത്തപ്പ പറഞ്ഞു.

ADVERTISEMENT

English Summary: Sanju Samson should be given consistent opportunities, says Robin Uthappa