ജീവിതം ‘പന്താടിയ’ ക്രിക്കറ്റ്; ഭാര്യയെ ഉപേക്ഷിച്ച് സംഗീതയ്ക്കൊപ്പം, മലയാളി മെന്റർ, അസ്ഹർ @60
ക്രിക്കറ്റ് പ്രേമികൾക്ക് എക്കാലവും ഓർമയിൽ സൂക്ഷിക്കാൻ ഒരുപിടി മികച്ച ഇന്നിങ്‌സുകൾ സമ്മാനിച്ച നായകനാണ് മുഹമ്മദ് അസ്‌ഹറുദ്ദീൻ. ഇന്ത്യ കണ്ട ഏറ്റവും മികച്ച ടെക്‌നിക്കൽ ബാറ്റ്‌സ്‌മാൻ. സാങ്കേതികതയിൽ നൂറു ശതമാനം തികവ്. അസ്‌ഹറിന്റെ ‘റിസ്‌റ്റ് വർക്ക്’ അദ്ദേഹത്തെ വ്യത്യസ്തനായ ക്രിക്കറ്റ് താരമാക്കി. കരിയറിന്റെ അവസാന കാലത്ത് വിവാദങ്ങളുടെ കൊടുമുടിയിൽ. ഇതിനിടെ കുടുംബജീവിതത്തിലെ അസ്വാരസ്യങ്ങളും താളപ്പിഴകളും ക്രിക്കറ്റ് കരിയറിനെപ്പോലും തകിടം മറിച്ചു. ക്രിക്കറ്റിനു പുറത്തായശേഷം രാഷ്ട്രീയക്കാരന്റെ കുപ്പായം അണിഞ്ഞു. എംപിയായി, കോൺഗ്രസ് നേതാവായി. ഇപ്പോൾ തെലങ്കാനയിലെ കോൺഗ്രസിന്റെ അമരത്താണ് അസ്ഹർ. ഒപ്പം ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷന്റെ പ്രസിഡന്റും. ഇന്ന് (ഫെബ്രുവരി 8ന്) 60–ാം പിറന്നാൾ ആഘോഷിക്കുന്ന അസ്ഹറുദ്ദീനെക്കുറിച്ച്...
ക്രിക്കറ്റ് പ്രേമികൾക്ക് എക്കാലവും ഓർമയിൽ സൂക്ഷിക്കാൻ ഒരുപിടി മികച്ച ഇന്നിങ്‌സുകൾ സമ്മാനിച്ച നായകനാണ് മുഹമ്മദ് അസ്‌ഹറുദ്ദീൻ. ഇന്ത്യ കണ്ട ഏറ്റവും മികച്ച ടെക്‌നിക്കൽ ബാറ്റ്‌സ്‌മാൻ. സാങ്കേതികതയിൽ നൂറു ശതമാനം തികവ്. അസ്‌ഹറിന്റെ ‘റിസ്‌റ്റ് വർക്ക്’ അദ്ദേഹത്തെ വ്യത്യസ്തനായ ക്രിക്കറ്റ് താരമാക്കി. കരിയറിന്റെ അവസാന കാലത്ത് വിവാദങ്ങളുടെ കൊടുമുടിയിൽ. ഇതിനിടെ കുടുംബജീവിതത്തിലെ അസ്വാരസ്യങ്ങളും താളപ്പിഴകളും ക്രിക്കറ്റ് കരിയറിനെപ്പോലും തകിടം മറിച്ചു. ക്രിക്കറ്റിനു പുറത്തായശേഷം രാഷ്ട്രീയക്കാരന്റെ കുപ്പായം അണിഞ്ഞു. എംപിയായി, കോൺഗ്രസ് നേതാവായി. ഇപ്പോൾ തെലങ്കാനയിലെ കോൺഗ്രസിന്റെ അമരത്താണ് അസ്ഹർ. ഒപ്പം ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷന്റെ പ്രസിഡന്റും. ഇന്ന് (ഫെബ്രുവരി 8ന്) 60–ാം പിറന്നാൾ ആഘോഷിക്കുന്ന അസ്ഹറുദ്ദീനെക്കുറിച്ച്...
ക്രിക്കറ്റ് പ്രേമികൾക്ക് എക്കാലവും ഓർമയിൽ സൂക്ഷിക്കാൻ ഒരുപിടി മികച്ച ഇന്നിങ്‌സുകൾ സമ്മാനിച്ച നായകനാണ് മുഹമ്മദ് അസ്‌ഹറുദ്ദീൻ. ഇന്ത്യ കണ്ട ഏറ്റവും മികച്ച ടെക്‌നിക്കൽ ബാറ്റ്‌സ്‌മാൻ. സാങ്കേതികതയിൽ നൂറു ശതമാനം തികവ്. അസ്‌ഹറിന്റെ ‘റിസ്‌റ്റ് വർക്ക്’ അദ്ദേഹത്തെ വ്യത്യസ്തനായ ക്രിക്കറ്റ് താരമാക്കി. കരിയറിന്റെ അവസാന കാലത്ത് വിവാദങ്ങളുടെ കൊടുമുടിയിൽ. ഇതിനിടെ കുടുംബജീവിതത്തിലെ അസ്വാരസ്യങ്ങളും താളപ്പിഴകളും ക്രിക്കറ്റ് കരിയറിനെപ്പോലും തകിടം മറിച്ചു. ക്രിക്കറ്റിനു പുറത്തായശേഷം രാഷ്ട്രീയക്കാരന്റെ കുപ്പായം അണിഞ്ഞു. എംപിയായി, കോൺഗ്രസ് നേതാവായി. ഇപ്പോൾ തെലങ്കാനയിലെ കോൺഗ്രസിന്റെ അമരത്താണ് അസ്ഹർ. ഒപ്പം ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷന്റെ പ്രസിഡന്റും. ഇന്ന് (ഫെബ്രുവരി 8ന്) 60–ാം പിറന്നാൾ ആഘോഷിക്കുന്ന അസ്ഹറുദ്ദീനെക്കുറിച്ച്...
ക്രിക്കറ്റ് പ്രേമികൾക്ക് എക്കാലവും ഓർമയിൽ സൂക്ഷിക്കാൻ ഒരുപിടി മികച്ച ഇന്നിങ്‌സുകൾ സമ്മാനിച്ച നായകനാണ് മുഹമ്മദ് അസ്‌ഹറുദ്ദീൻ. ഇന്ത്യ കണ്ട ഏറ്റവും മികച്ച ടെക്‌നിക്കൽ ബാറ്റ്‌സ്‌മാൻ. സാങ്കേതികതയിൽ നൂറു ശതമാനം തികവ്. അസ്‌ഹറിന്റെ ‘റിസ്‌റ്റ് വർക്ക്’ അദ്ദേഹത്തെ വ്യത്യസ്തനായ ക്രിക്കറ്റ് താരമാക്കി. കരിയറിന്റെ അവസാന കാലത്ത് വിവാദങ്ങളുടെ കൊടുമുടിയിൽ. ഇതിനിടെ കുടുംബജീവിതത്തിലെ അസ്വാരസ്യങ്ങളും താളപ്പിഴകളും ക്രിക്കറ്റ് കരിയറിനെപ്പോലും തകിടം മറിച്ചു. ക്രിക്കറ്റിനു പുറത്തായശേഷം രാഷ്ട്രീയക്കാരന്റെ കുപ്പായം അണിഞ്ഞു. എംപിയായി, കോൺഗ്രസ് നേതാവായി. ഇപ്പോൾ തെലങ്കാനയിലെ കോൺഗ്രസിന്റെ അമരത്താണ് അസ്ഹർ. ഒപ്പം ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷന്റെ പ്രസിഡന്റും.
∙ ആദ്യ 3 ടെസ്റ്റിലും സെഞ്ചറി
അവിശ്വസീയമായ സ്‌ട്രോക്കുകൾകൊണ്ട് കാണികളുടെ കയ്യടി നേടിയിട്ടുണ്ട് ഈ ഹൈദരാബാദുകാരൻ. ക്രിക്കറ്റ് ചരിത്രത്തിൽ കരിയറിലെ ആദ്യ മൂന്ന് െടസ്റ്റ് മത്സരങ്ങളിലും സെഞ്ചറി നേടിയാണ് അദ്ദേഹം തന്റെ വരവ് ലോകത്തെ അറിയിച്ചത്. ഈ റെക്കോർഡിന് നാലു പതിറ്റാണ്ടിനുശേഷവും മാറ്റമില്ല.
ഫസ്‌റ്റ് ക്ലാസ് ക്രിക്കറ്റിൽ ഹൈദരാബാദിനെയും ദക്ഷിണമേഖലയെയും നയിച്ചിട്ടുണ്ട്. 15 വർഷം നീണ്ട് ക്രിക്കറ്റ് ജീവിതത്തിൽ 99 ടെസ്‌റ്റുകളിൽ കളിച്ചു. 99 ടെസ്‌റ്റുകളിൽ കരിയർ അവസാനിപ്പിക്കേണ്ടിവന്ന ഏക ക്രിക്കറ്റ് താരവും അസ്‌ഹറാണ്. ഇതിൽനിന്ന് 6215 റൺസും 22 സെഞ്ചറികളും പിറന്നു. 334 ഏകദിനങ്ങളിൽനിന്നായി 9378 റൺസ്. ടെസ്റ്റിൽ ഒരിന്നിങ്സിൽ കൂടുതൽ ക്യാച്ചുകൾ നേടിയ കളിക്കാരിൽ ഒരാളാണ് അസ്ഹർ. ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വിവാദമായ പന്തയവിവാദത്തിൽ കുടുങ്ങി ക്രിക്കറ്റ് ലോകത്തുനിന്ന് പുറത്തായി.
ഏകദനിത്തിലും ടെസ്‌റ്റിലും ഒട്ടേറെ റെക്കോർഡുകൾ സ്വന്തം പേരിൽ കുറിച്ച വ്യക്‌തിയാണ് അസ്ഹർ. മുന്നൂറ് ഏകദിനങ്ങൾ കളിച്ച ലോകത്തിലെ ആദ്യ താരമാണ്. ഏകദിനത്തിൽ ഏറ്റവും കൂടുതൽ റൺസ്, കൂടുതൽ ക്യാച്ചുകൾ, കൂടുതൽ നോട്ടൗട്ടുകൾ എന്നീ റെക്കോർഡുകൾ ഒരു കാലത്ത് അദ്ദേഹത്തിന്റെ പേരിലായിരുന്നു. 1986ൽ അർജുന അവാർഡും 1988ൽ പത്മശ്രീയും നൽകിയാണ് രാജ്യം ആദരിച്ചത്. 1991ൽ വിസ്‌ഡന്റെ ക്രിക്കറ്റർ ഓഫ് ദ് ഇയർ ബഹുമതി. 2009ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ യുപിയിലെ മൊറാദാബാദിൽനിന്നും കാൽലക്ഷത്തിലേറെ വോട്ടുകൾക്ക് ജയിച്ചു. എന്നാൽ 2014ൽ വൻപരാജയം ഏറ്റുവാങ്ങി.
∙ ഗംഭീര അരങ്ങേറ്റം
അരങ്ങേറ്റത്തിലെ ആദ്യ മൂന്നു ടെസ്‌റ്റുകളിലും ഒരോ സെഞ്ചറി വീതംനേടി അസ്‌ഹർ ക്രിക്കറ്റിന്റെ ഭാഗമാവുകയായിരുന്നു. ക്രിക്കറ്റ് ചരിത്രത്തിൽ ലോകത്ത് ഇന്നുവരെ ഒരു താരത്തിനും അവകാശപ്പെടാനാവാത്ത മഹത്തായ നേട്ടം. 1984–85ലെ ഇംഗ്ലണ്ടിന്റെ ഇന്ത്യൻ പര്യടനവേളയിലായിരുന്നു അസ്‌ഹറുദ്ദീന്റെ കടന്നുവരവ്. പരമ്പരയിലെ മൂന്നാം ടെസ്‌റ്റിലൂടെയായിരുന്നു അസ്‌ഹറിന്റെ അരങ്ങേറ്റം. 1984 ഡിസംബർ 31. വേദി: കൊൽക്കത്ത ഈഡൻ ഗാർഡൻസ്. സുനിൽ ഗാവസ്‌കറുടെ നേതൃത്വത്തിൽ ഇറങ്ങിയ ഇന്ത്യൻ ടീമിൽ അസ്‌ഹറിനെയും ഉൾപ്പെടുത്തിയിരുന്നു.
അഞ്ചാമനായി ബാറ്റിങ്ങിനിറങ്ങിയ അസ്‌ഹർ ഇന്ത്യൻ ക്രിക്കറ്റിനെ നിരാശപ്പെടുത്തിയില്ല. 4/127 എന്ന നിലയിൽ പതറിയ ഇന്ത്യൻ ഇന്നിങ്‌സിന് ജീവൻ നൽകിയത് അസ്‌ഹറും രവി ശാസ്‌ത്രിയും ചേർന്നായിരുന്നു. 443 മിനിട്ട് ക്രീസിൽനിന്ന് 332 പന്തുകളിൽനിന്ന് അസ്‌ഹർ നേടിയത് 110 റൺസ്. തുടർന്ന് ചെന്നൈയിലും കാൻപുരിലും നടന്ന അടുത്ത ടെസ്‌റ്റുകളിലും അസ്‌ഹർ തകർത്തു. ചെന്നൈയിലെ ഇന്നിങ്‌സുകളിൽ അസ്‌ഹറിന്റെ സ്‌കോർ ഇപ്രകാരമായിരുന്നു: 48, 105. തൊട്ടടുത്ത കാൻപുർ ടെസ്‌റ്റിലും സെഞ്ചറി നേട്ടം ആവർത്തിച്ചു– 122, പുറത്താവാതെ 54. അരങ്ങേറ്റത്തിലെ ആദ്യ മൂന്നു ടെസ്‌റ്റുകളിലും സെഞ്ചറി എന്നത് ഇന്നും റെക്കോർഡാണ്. ലോകക്രിക്കറ്റിൽ സമാനതകളില്ലാത്ത നേട്ടം. അരങ്ങേറ്റ പരമ്പരയിലെ അസ്‌ഹറിന്റെ നേട്ടം ഇങ്ങനെ സംഗ്രഹിക്കാം. മൂന്നു ടെസ്‌റ്റുകളിൽനിന്നായി 439 റൺസ്, മൂന്നു സെഞ്ചറികൾ, ഒരു അർധസെഞ്ചറി, ഉയർന്ന സ്‌കോർ– 122, ശരാശരി – 109.75. സുനിൽ ഗാവസ്‌കർ അസ്‌ഹറിനെ അന്ന് ഇങ്ങനെ വിശേഷിപ്പിച്ചു – ‘ഇന്ത്യൻ ക്രിക്കറ്റിന് ദൈവത്തിന്റെ വരദാനം’.
∙ നായകൻ
ടീം ഇന്ത്യയെ വ്യത്യസ്ത തലത്തിലേക്ക് ഉയർത്തിയ നായകനാണ് മുഹമ്മദ് അസ്ഹറുദ്ദീൻ എന്ന കാര്യത്തിൽ സംശയം വേണ്ട. 1990ലാണ് അദ്ദേഹം ആദ്യമായി ഇന്ത്യൻ നായകനായത്. പരമ്പരാഗത രീതിയിൽനിന്ന് വ്യത്യസ്തമായി ഇന്ത്യയെ നയിച്ചതിനുള്ള ബഹുമതി അദ്ദേഹത്തിനാണ്. രണ്ടു തവണയായി ഇന്ത്യയെ നയിക്കാൻ അസ്ഹറിന് ഭാഗ്യമുണ്ടായി. 47 ടെസ്‌റ്റിലും 174 ഏകദിനങ്ങളിലും ഇന്ത്യൻ നായകനായിരുന്നു. ഏറ്റവും കൂടുതൽ ലോകകപ്പുകളിൽ ഇന്ത്യയെ നയിച്ചത് അദ്ദേഹമാണ്– മൂന്നു ലോകകപ്പുകളിൽ (1992, 96, 99). ഇന്ത്യയെ ആദ്യമായി പത്തിലേറെ ടെസ്‌റ്റുകളിൽ വിജയിപ്പിച്ച ആദ്യ നായകനാണ് അസ്ഹർ.
ഏറ്റവും കൂടുതൽ ഏകദിന കിരീടങ്ങൾ ഇന്ത്യയ്‌ക്ക് സമ്മാനിച്ച ക്യാപ്‌റ്റൻ അസ്‌ഹറുദ്ദീനാണ്. അസ്‌ഹറിന്റെ നേതൃത്വത്തിൽ ഇന്ത്യ പത്ത് കിരീടങ്ങൾ സ്വന്തമാക്കിയിട്ടുണ്ട്. രണ്ട് ഏഷ്യ കപ്പുകളും (1991, 1995), ഹീറോ കപ്പ് (1993), സിംഗർ കപ്പ് (1994), വിൽസ് ത്രിരാഷ്‌ട്ര സീരിസ് (1994), ഇൻഡിപ്പെൻഡെൻസ് കപ്പ് (1998), കൊക്ക കോള കപ്പ് (1998), കൊക്ക കോള പരമ്പര (1998), സിങർ അക്കായി കപ്പ് (1998), കൊക്ക കോള ചാംപ്യൻസ് കപ്പ് (1998) എന്നിവയാണ് അവ. ഏറ്റവും കൂടുതൽ ഏകദിനങ്ങളിൽ ഇന്ത്യയെ നയിക്കുകയും (174 മൽസരങ്ങൾ) കൂടുതൽ വിജയങ്ങൾ ഇന്ത്യയ്‌ക്ക് സമ്മാനിക്കുകയും (89 ജയങ്ങൾ) ചെയ്‌ത ക്യാപ്‌റ്റൻ എന്ന ബഹുമതി ഒരിക്കൽ അദ്ദേഹത്തിന്റെ പേരിലായിരുന്നു. ഏറ്റവും കൂടുതൽ കാലയളവ് ഇന്ത്യൻ നായകനായ വ്യക്‌തിയും അസ്‌ഹറുദ്ദീനാണ്.
∙ 9, 99, 199
ക്രിക്കറ്റ് കരിയർ 99 ടെസ്‌റ്റുകളിൽ അവസാനിപ്പിക്കേണ്ടിവന്ന ലോകത്തിലെ ഏക ക്രിക്കറ്ററാണ് അസ്‌ഹർ. 9 എന്ന നിർഭാഗ്യസംഖ്യ എന്നും അസ്‌ഹറിനെ വേട്ടയാടിയിട്ടേയുള്ളൂ. ടെസ്‌റ്റിലെ ഏറ്റവും ഉയർന്ന സംഖ്യ 199. ടെസ്‌റ്റിൽ പുറത്താവാതെ നിന്നത് 9 തവണ.
∙ പന്തയവിവാദം
വിരമിക്കലിന്റെ തൊട്ടടുത്ത് നിൽക്കെ, പന്തയവിവാദത്തെത്തുടർന്ന് 2000ലാണ് അസ്‌ഹറിന് ബിസിസിഐ ആജീവനാന്ത വിലക്ക് ഏർപ്പെടുത്തിയത്. അപ്പോൾ പ്രായം 37. 2000 ഡിസംബർ 5: മുൻ ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ മുഹമ്മദ് അസ്‌ഹറുദീനും അജയ് ശർമയ്‌ക്കും ആജീവനാന്ത വിലക്ക് ഏർപ്പെടുത്തിയ വാർത്ത ഇന്ത്യൻ ക്രിക്കറ്റ് ആരാധകരെ ഞെട്ടിച്ചുകളഞ്ഞു. ക്രിക്കറ്റ് കോഴക്കേസിൽ കുറ്റക്കാരെന്നു തെളിഞ്ഞതിനെ തുടർന്നാണു ബിസിസിഐ വിലക്കു കൽപിച്ചത്. ഇതോടൊപ്പം അജയ് ജഡേജയ്‌ക്കും മനോജ് പ്രഭാകറിനും ടീം ഫിസിയോ അലി ഇറാനിക്കും അഞ്ചുവർഷത്തെ വിലക്കും ഏർപ്പെടുത്തി. വിലക്ക് പിൻവലിക്കണമെന്ന് പല ഭാഗത്തുനിന്ന് ആവശ്യം ഉയർന്നെങ്കിലും ബിസിസിഐ ചെവിക്കൊണ്ടില്ല. വിലക്ക് നേരിടുമ്പോൾ അസ്ഹർ കളിച്ചത് 99 ടെസ്റ്റുകൾ. ഒരു ടെസ്റ്റുകൂടി നൽകി 100 എന്ന മാന്ത്രിക സംഖ്യയിൽ മാന്യമായി വിരമിക്കാൻ അനുവദിക്കണമെന്ന് ആവശ്യം ബിസിസിഐ കൈക്കൊണ്ടില്ല. അസ്‌ഹറുദ്ദീനെതിരായ വിലക്ക് പിൻവലിക്കണമെന്ന് ബിസിസിഐയോട് കോൺഗ്രസ് പാർട്ടി തന്നെ ആവശ്യപ്പെട്ടിരുന്നു.
ഇതേ കുറ്റം ആരോപിക്കപ്പെട്ട മറ്റു പല കളിക്കാരും പിന്നീടു ക്രിക്കറ്റിലേക്കു തിരിച്ചെത്തിയ സാഹചര്യത്തിൽ അസ്‌ഹറുദ്ദീനോട് കരുണകാട്ടണമെന്നായിരുന്നു കോൺഗ്രസ് നേതാക്കളുടെ ആവശ്യം. രാജ് ബബ്ബർ തുടങ്ങിയവർ ഈ ആവശ്യം ഉന്നയിച്ച് നിയുക്‌ത ഐസിസി പ്രസിഡന്റ് ശരദ് പവാറിനെ സമീപിച്ചിരുന്നു. അസ്ഹറിന് വിലക്ക് ഏർപ്പെടുത്തിയ ഇന്ത്യൻ ക്രിക്കറ്റ് ബോർഡിന്റെ നടപടി 12 വർഷങ്ങൾക്കു ശേഷം 2012 മേയ് 20ന് ആന്ധ്രപ്രദേശ് ഹൈക്കോടതി റദ്ദാക്കി, 2014 ഓഗസ്‌റ്റിൽ ഡൽഹി ജില്ലാ കോടതി അജയ് ശർമയെ കുറ്റവിമുക്‌തനാക്കി).ആന്ധ്രപ്രദേശ് ഹൈക്കോടതി വിലക്ക് പിൻവലിക്കാൻ നടപടിയെടുക്കുമ്പോൾ അസ്ഹറിന് പ്രായം 49. അപ്പോഴേക്കും അസ്ഹറിന്റെ ക്രിക്കറ്റ് കരിയർ എന്നന്നേക്കുമായി അവസാനിച്ചിരുന്നു.
∙ താളം തെറ്റിയ കുടുംബജീവിതം
കളിക്കളത്തിൽ മാത്രമല്ല, കായികലോകത്തിനുപുറത്തും അസ്ഹറുദ്ദീന്റെ ജീവിതം വിവാദങ്ങളിലൂടെ കടന്നുപോയി. ഒരു ട്രാജിഡി സിനിമപോലെയായി അസ്ഹറുദ്ദീന്റെ കുടുംബജീവിതവും. (ടോണി ഡിസൂസ അസ്ഹറിന്റെ കഥയും ജീവിതവുമെല്ലാം സിനിമയാക്കി. ചിത്രത്തിന്റെ പേര്: ‘അസ്ഹർ’.).
1987ൽ ഇന്ത്യൻ ക്രിക്കറ്റിലെ പോസ്റ്റർ ബോയി ആയി ശോഭിച്ചുനിൽക്കെ നൗറീനുമായി വിവാഹം. ആ ബന്ധത്തിൽ രണ്ട് കുട്ടികളുണ്ടായി. എന്നാൽ 1996ൽ ഭാര്യയെയും കുട്ടികളെയും ഉപേക്ഷിച്ച് സംഗീത ബിജിലാനിയെന്ന ബോളിവുഡ് താരത്തെ സ്വന്തമാക്കിയപ്പാൾ നെറ്റി ചുളിക്കാത്തവർ വിരളം. ഇന്ത്യൻ ക്രിക്കറ്റിലെ അപൂർവ വിവാഹമോചന കേസുകളിൽ ഒന്നായിരുന്നു അത്. ബാഡ്മിന്റൻ താരം ജ്വാല ഗുട്ടയുമായി അടുത്തതോടെ സംഗീതയും അകന്നു. 2010ൽ സംഗീതയുമായി വേർപിരിഞ്ഞു. 2011ൽ മകൻ മുഹമ്മദ് അയാസുദ്ദീൻ കാറപകടത്തിൽ മരിച്ചത് അസ്ഹറിന് വലിയ ആഘാതമായി.
എന്നാൽ ലോകം പിന്തള്ളിയ അസ്‌ഹറിന് താങ്ങും തണലുമായി നിന്നത് ഒരുകാലത്ത് ബോളിവുഡിൽ നിറഞ്ഞുനിന്ന സംഗീതയാണ്. 2009, 2014 ലോക്സഭാ തിരഞ്ഞെടുപ്പുകളിൽ പ്രചാരണപരിപാടികളിൽ സംഗീത സജീവമായിരുന്നു. മൂത്ത മകൻ മുഹമ്മദ് അസദുദ്ദീൻ ഗോവയ്ക്കുവേണ്ടി രഞ്ജി കളിച്ചിട്ടുണ്ട്. അസദുദ്ദീൻ വിവാഹം കഴിച്ചതും കായികകുടുംബത്തിൽനിന്നുതന്നെ. സാനിയ മിർസയുടെ സഹോദരി അനം മിർസയെയാണ്.
∙ മലയാളി മെന്റർ
മുൻ ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ മുഹമ്മദ് അസ്ഹറുദ്ദീന്റെ കായിക വളർച്ചയിൽ മലയാളികൾക്കും അഭിമാനിക്കാം. സ്കൂൾ കാലത്തെ അസ്ഹറിന്റെ ക്രിക്കറ്റ് മെന്ററായിരുന്നു പാലാ സ്വദേശി ബ്രദർ കെ.എം. ജോസഫ്. മുൻപ് അസ്ഹറുദ്ദീൻ പഠിച്ച ഹൈദരാബാദ് ഓൾ സെയ്ന്റ്സ് ഹൈസ്കൂളിലെ അധ്യാപകനും ക്രിക്കറ്റ് പരിശീലകനുമായിരുന്നു അദ്ദേഹം. ട്വിറ്ററിൽ ബ്രദർ കെ.എം. ജോസഫിനെ സന്ദർശിച്ച ചിത്രം കഴിഞ്ഞ വർഷം അസ്ഹർ തന്നെ പോസ്റ്റ് ചെയ്തതോടെയാണ് ഈ ‘മലയാളി ബന്ധം’ ലോകം അറിയുന്നത്.
English Summary: Mohammad Azharuddin Birthday : Some facts about India's most 'controversial' captain