മുംബൈ∙ ഇന്ത്യൻ ക്രിക്കറ്റ് ടീം ചീഫ് സിലക്ടർ ചേതൻ ശർമയുടെ വെളിപ്പെടുത്തലുകളിൽ വിശദീകരണവുമായി ബ‌ിസിസിഐ ഉദ്യോഗസ്ഥന്‍. ഇന്ത്യൻ സീനിയർ താരങ്ങളിൽ ആരും ചേതൻ ശർമയോടു സംസാരിക്കാൻ സാധ്യതയില്ലെന്നു ബിസിസിഐയിലെ ഒരു ഉദ്യോഗസ്ഥൻ വാർത്താ ഏജൻസിയായ പിടിഐയോടു പറഞ്ഞു. വിവാദങ്ങളുണ്ടായ സാഹചര്യത്തിൽ താരങ്ങളും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുംബൈ∙ ഇന്ത്യൻ ക്രിക്കറ്റ് ടീം ചീഫ് സിലക്ടർ ചേതൻ ശർമയുടെ വെളിപ്പെടുത്തലുകളിൽ വിശദീകരണവുമായി ബ‌ിസിസിഐ ഉദ്യോഗസ്ഥന്‍. ഇന്ത്യൻ സീനിയർ താരങ്ങളിൽ ആരും ചേതൻ ശർമയോടു സംസാരിക്കാൻ സാധ്യതയില്ലെന്നു ബിസിസിഐയിലെ ഒരു ഉദ്യോഗസ്ഥൻ വാർത്താ ഏജൻസിയായ പിടിഐയോടു പറഞ്ഞു. വിവാദങ്ങളുണ്ടായ സാഹചര്യത്തിൽ താരങ്ങളും സിലക്ടർമാരും മാധ്യമപ്രവർത്തകരും തമ്മിലുള്ള ബന്ധം ഇനി പഴയ പോലെയാകില്ലെന്നും ഉദ്യോഗസ്ഥൻ പ്രതികരിച്ചതായി പിടിഐ റിപ്പോർട്ട് ചെയ്തു.

‘‘ഇന്ത്യയുടെ പ്രധാന താരങ്ങളൊന്നും ചേതൻ ശർമയോടു സംസാരിച്ചിട്ടുണ്ടാകില്ല. പരിശീലനത്തിനിടെ രാഹുൽ ദ്രാവിഡ്, വിരാട് കോലി, രോഹിത് ശർമ എന്നിവരിലാരെങ്കിലും ചേതൻ ശർമയോടു സംസാരിച്ചു കണ്ടിട്ടുണ്ടോ? ഓസ്ട്രേലിയയിൽ ട്വന്റി20 ലോകകപ്പ് നടക്കുമ്പോൾ അദ്ദേഹം ഒരു മൂലയിലേക്കു മാറി നിൽക്കുകയായിരുന്നു. അദ്ദേഹവുമായി സംസാരിക്കാൻ ആരും ആലോചിച്ചിട്ടില്ല.’’– ബിസിസിഐ ഉദ്യോഗസ്ഥൻ അറിയിച്ചതായി ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു.

ADVERTISEMENT

കഴിഞ്ഞ ദിവസം ഒരു സ്വകാര്യ ടിവി ചാനലിന്റെ സ്റ്റിങ് ഓപറേഷനിൽ പെട്ടതോടെയാണ് ചേതൻ ശർമ വിവാദത്തിലായത്. പൂർണ ഫിറ്റ്നസ് ഇല്ലാത്ത ഇന്ത്യൻ പുരുഷ ക്രിക്കറ്റ് ടീം താരങ്ങൾ മത്സരത്തിന് ഇറങ്ങാൻ ഉത്തേജക കുത്തിവയ്പ് എടുക്കുന്നത് പതിവാണെന്ന് ഇന്ത്യൻ ടീം സിലക്‌ഷൻ കമ്മിറ്റി ചെയർമാൻ ചേതൻ ശർമ വെളിപ്പെടുത്തിയിരുന്നു. സ്വകാര്യ ടിവി ചാനലിന്റെ ഒളിക്യാമറ അന്വേഷണത്തിലാണ് (സ്റ്റിങ് ഓപ്പറേഷൻ) ഇന്ത്യൻ ടീമിലെ അണിയറക്കഥകൾ ചേതൻ ശർമ പരസ്യമാക്കിയത്. ശർമയുടെ വെളിപ്പെടുത്തലിന്റെ വിഡിയോ പുറത്തുവന്നതോടെ സംഭവം വിവാദമായി.

Read Here: ഇന്ത്യയെ നേരിടാൻ മിച്ചൽ സ്റ്റാർക്ക് തയാറാണ്; രണ്ടാം ടെസ്റ്റിൽ ഭീഷണിയാകുമോ?

ADVERTISEMENT

പേസർ ജസ്പ്രീത് ബുമ്രയുടെ പരുക്ക് അതീവ ഗുരുതരമായതിനാലാണ് ഫിറ്റ്നസ് തെളിയിച്ചു വീണ്ടും കളിക്കിറങ്ങാൻ കഴിയാത്തതെന്നും ചേതൻ ശർമ വെളിപ്പെടുത്തി. ‘‘ബുമ്രയ്ക്കു കുനിയാൻ പോലും കഴിയാത്ത വിധം നടുവിനു പരുക്കുണ്ട്. കഴിഞ്ഞ ട്വന്റി20 ലോകകപ്പിൽ ഒരു മത്സരമെങ്കിലും കളിച്ചിരുന്നെങ്കിൽ പിന്നീട് ഒരു വർഷത്തേക്ക് അദ്ദേഹം പുറത്തിരിക്കേണ്ടി വന്നേനെ. അധികം വൈകാതെ ഹാർദിക് പാണ്ഡ്യ ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റൻസി പൂർണമായും ഏറ്റെടുക്കും. രോഹിത് ശർമ, വിരാട് കോലി തുടങ്ങിയവർക്ക് വിശ്രമം നൽകിയത് ശുഭ്മൻ ഗില്ലിന് അവസരം നൽകാൻ വേണ്ടിയാണ്. രോഹിത് ശർമ ഏറെക്കാലം ട്വന്റി20 ടീം സെറ്റപ്പിൽ ഉണ്ടാവില്ല.’’– ചേതന്‍ ശര്‍മ ഒളിക്യാമറ റിപ്പോർട്ടിൽ പറയുന്നു.

English Summary: None of top players speak to him, he stand in one corner during T20 WC: BCCI official slams Chetan Sharma