രാഹുല്‍ തിളങ്ങാത്തതിൽ ആതിയയ്ക്കു നിരാശ; ലക്നൗ വിജയം ആഘോഷിച്ച് ബോളിവുഡ് നടി
മൊഹാലി∙ പഞ്ചാബ് കിങ്സിനെതിരായ ലക്നൗ സൂപ്പർ ജയന്റ്സിന്റെ വിജയം നേരിട്ടു കാണാൻ മൊഹാലിയിലെത്തി ബോളിവുഡ് നടിയും ലക്നൗ ക്യാപ്റ്റൻ കെ.എൽ. രാഹുലിന്റെ ഭാര്യയുമായ ആതിയ ഷെട്ടി. ഒൻപതു പന്തുകൾ നേരിട്ട് 12 റൺസെടുത്ത് കെ.എൽ. രാഹുൽ പുറത്തായെങ്കിലും ലക്നൗ വിജയം ആഘോഷിച്ചാണ് ആതിയ ഷെട്ടി

മൊഹാലി∙ പഞ്ചാബ് കിങ്സിനെതിരായ ലക്നൗ സൂപ്പർ ജയന്റ്സിന്റെ വിജയം നേരിട്ടു കാണാൻ മൊഹാലിയിലെത്തി ബോളിവുഡ് നടിയും ലക്നൗ ക്യാപ്റ്റൻ കെ.എൽ. രാഹുലിന്റെ ഭാര്യയുമായ ആതിയ ഷെട്ടി. ഒൻപതു പന്തുകൾ നേരിട്ട് 12 റൺസെടുത്ത് കെ.എൽ. രാഹുൽ പുറത്തായെങ്കിലും ലക്നൗ വിജയം ആഘോഷിച്ചാണ് ആതിയ ഷെട്ടി സ്റ്റേഡിയം വിട്ടത്. കെ.എൽ. രാഹുലിന്റെ 103 മീറ്റർ സിക്സും ആതിയ ആഘോഷമാക്കി.
മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ലക്നൗ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 257 റൺസെടുത്തു. മുൻനിര താരങ്ങളുടെ ബാറ്റിങ് വെടിക്കെട്ടാണ് ഐപിഎൽ ചരിത്രത്തിലെ ഏറ്റവും മികച്ച രണ്ടാമത്തെ സ്കോറിലേക്കു ലക്നൗ സൂപ്പർ ജയന്റ്സിനെ എത്തിച്ചത്. കൈൽ മെയർസ് (24 പന്തിൽ 54), ആയുഷ് ബദോനി (24 പന്തിൽ 43), മാർകസ് സ്റ്റോയ്നിസ് (40 പന്തിൽ 72), നിക്കോളാസ് പുരാൻ (19 പന്തിൽ 45) എന്നിവരാണ് ലക്നൗവിനായി തിളങ്ങിയത്.
മറുപടി ബാറ്റിങ്ങിൽ പഞ്ചാബ് കിങ്സ് പൊരുതി നോക്കിയെങ്കിലും ലക്നൗ ഉയർത്തിയ വൻ വിജയലക്ഷ്യത്തിനു മുന്നില്‍ പതറുകയായിരുന്നു. 19.5 ഓവറിൽ 201 റൺസാണ് പഞ്ചാബ് കിങ്സിനു നേടാൻ സാധിച്ചത്.
English Summary: Athiya Shetty cheering for KL Rahul at gallery