ഇല്ലാത്ത ഔട്ട് വിളിച്ച് അംപയർ, സംശയിക്കാതെ രാഹുൽ; നോബോളായതോടെ ഒരുങ്ങിയിറങ്ങിയ കോലിക്കും വന്നപോലെ മടക്കം– വിഡിയോ
ഓസ്ട്രേലിയയ്‌ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യൻ താരം കെ.എൽ. രാഹുലിന് രക്ഷയായി സ്കോട് ബോളണ്ടിന്റെ നോബോൾ. ഇന്നിങ്സിലെ ആദ്യ പന്തിൽത്തന്നെ യശസ്വി ജയ്‌സ്വാളിനെ നഷ്ടപ്പെട്ട് തകർച്ചയോടെ തുടങ്ങിയ ഇന്ത്യയ്ക്ക്, പിന്നാലെ സ്കോട് ബോളണ്ടിന്റെ പന്തിൽ കെ.എൽ. രാഹുലിന്റെ വിക്കറ്റും നഷ്ടമായതാണ്. എന്നാൽ, ഈ പന്ത് നോബോളായത് ഭാഗ്യമായി. ഇതേ ഓവറിൽ രാഹുൽ നൽകിയ ബുദ്ധിമുട്ടേറിയ ക്യാച്ച് സ്ലിപ്പിൽ ഉസ്‍മാൻ ഖവാജ കൈവിട്ടതും ഭാഗ്യമായി.

അഡ്‍ലെയ്ഡ്∙ ഓസ്ട്രേലിയയ്‌ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യൻ താരം കെ.എൽ. രാഹുലിന് രക്ഷയായി സ്കോട് ബോളണ്ടിന്റെ നോബോൾ. ഇന്നിങ്സിലെ ആദ്യ പന്തിൽത്തന്നെ യശസ്വി ജയ്‌സ്വാളിനെ നഷ്ടപ്പെട്ട് തകർച്ചയോടെ തുടങ്ങിയ ഇന്ത്യയ്ക്ക്, പിന്നാലെ സ്കോട് ബോളണ്ടിന്റെ പന്തിൽ കെ.എൽ. രാഹുലിന്റെ വിക്കറ്റും നഷ്ടമായതാണ്. എന്നാൽ, ഈ പന്ത് നോബോളായത് ഭാഗ്യമായി. ഇതേ ഓവറിൽ രാഹുൽ നൽകിയ ബുദ്ധിമുട്ടേറിയ ക്യാച്ച് സ്ലിപ്പിൽ ഉസ്‍മാൻ ഖവാജ കൈവിട്ടതും ഭാഗ്യമായി.
64 പന്തിൽ ആറു ഫോറുകളോടെ 37 റൺസെടുത്ത രാഹുലിനെ, ഒടുവിൽ മിച്ചൽ സ്റ്റാർക്കാണ് പുറത്താക്കിയത്. സ്ലിപ്പിൽ മക്‌സ്വീനി ക്യാച്ചെടുത്തു. ഈ പരമ്പരയിൽ തുടർച്ചയായ മൂന്നാം ഇന്നിങ്സിലാണ് സ്റ്റാർക്ക് രാഹുലിനെ പുറത്താക്കുന്നത്. ഇന്നിങ്സിലെ ആദ്യ പന്തിൽത്തന്നെ യശസ്വി ജയ്സ്വാളിനെ നഷ്ടമായ ഇന്ത്യയെ, രണ്ടാം വിക്കറ്റിൽ ശുഭ്മൻ ഗില്ലിനൊപ്പം അർധസെഞ്ചറി കൂട്ടുകെട്ട് തീർത്ത് രക്ഷപ്പെടുത്തിയ ശേഷമാണ് രാഹുലിന്റെ മടക്കം. ഇരുവരും ചേർന്ന് രണ്ടാം വിക്കറ്റിൽ കൂട്ടിച്ചേർത്തത് 113 പന്തിൽ 69 റൺസ്.
മത്സരത്തിൽ ആദ്യ ബോളിങ് മാറ്റമായെത്തിയ ബോളണ്ടിന്റെ ആദ്യ പന്തിലാണ് രാഹുൽ വിക്കറ്റ് കീപ്പറിന് ക്യാച്ച് നൽകി പുറത്തായെന്ന് അംപയർ വിധിച്ചത്. ഔട്ടാണെന്ന ധാരണയിൽ പുറത്തേക്കു നടന്ന രാഹുലിനെ, നോബോൾ പരിശോധിക്കാനായി പിടിച്ചുനിർത്തുകയായിരുന്നു.
നാലാമനായി ഇറങ്ങേണ്ട വിരാട് കോലി ബാറ്റിങ്ങിനായി ബൗണ്ടറി ലൈൻ വരെ എത്തിയെങ്കിലും, നോബോൾ വിളിച്ചതോടെ തിരികെ ഡ്രസിങ് റൂമിലേക്കു മടങ്ങുകയും ചെയ്തു.
അതേസമയം, ഈ പന്ത് നോബോളായിരുന്നില്ലെങ്കിൽക്കൂടി രാഹുൽ പുറത്തായിരുന്നില്ലെന്ന് റീപ്ലേകളിൽ വ്യക്തമായി. രാഹുലിന്റെ ബാറ്റിലുരസിയാണ് പന്ത് വിക്കറ്റ് കീപ്പറിന്റെ കൈകളിലെത്തിയത് എന്നാണ് അംപയർ വിധിച്ചതെങ്കിലും, പന്ത് ബാറ്റിൽത്തട്ടിയിരുന്നില്ല. എന്നിട്ടും ശുഭ്മൻ ഗില്ലുമായി ഇതേക്കുറിച്ച് സംസാരിക്കാനോ റിവ്യൂ ആവശ്യപ്പെടാനോ നിൽക്കാതെ രാഹുൽ പവലിയനിലേക്ക് മടങ്ങാനൊരുങ്ങിയത് കൗതുകമായി.