സൂര്യയും ശ്രേയസും ‘തോറ്റിടത്ത്’ പടനയിച്ച് രഹാനെ; റെക്കോർഡ് റൺചേസുമായി മുംബൈ ജയിച്ചു, സഞ്ജുവും സംഘവും പുറത്ത്– വിഡിയോ
ഹൈദരാബാദ് ∙ മുഷ്താഖ് അലി ട്വന്റി20 ടൂർണമെന്റിൽ കേരളം ക്വാർട്ടർ കാണാതെ പുറത്ത്. ഗ്രൂപ്പിലെ അവസാന മത്സരത്തിൽ മുംബൈ ആന്ധ്രപ്രദേശിനെ 4 വിക്കറ്റിനു തോൽപിച്ചതോടെയാണ് കേരളത്തിന്റെ പ്രതീക്ഷകൾ പൊലിഞ്ഞത്. ഇ ഗ്രൂപ്പിൽ നിന്ന് മുംബൈയും ആന്ധ്രയും ക്വാർട്ടറിലെത്തി. ഇന്നലെ നടന്ന ഗ്രൂപ്പിലെ അവസാന മത്സരത്തിന് മുൻപ്

ഹൈദരാബാദ് ∙ മുഷ്താഖ് അലി ട്വന്റി20 ടൂർണമെന്റിൽ കേരളം ക്വാർട്ടർ കാണാതെ പുറത്ത്. ഗ്രൂപ്പിലെ അവസാന മത്സരത്തിൽ മുംബൈ ആന്ധ്രപ്രദേശിനെ 4 വിക്കറ്റിനു തോൽപിച്ചതോടെയാണ് കേരളത്തിന്റെ പ്രതീക്ഷകൾ പൊലിഞ്ഞത്. ഇ ഗ്രൂപ്പിൽ നിന്ന് മുംബൈയും ആന്ധ്രയും ക്വാർട്ടറിലെത്തി. ഇന്നലെ നടന്ന ഗ്രൂപ്പിലെ അവസാന മത്സരത്തിന് മുൻപ് 16 പോയിന്റുമായി കേരളവും മുംബൈയും ഒപ്പമായിരുന്നു. 20 പോയിന്റുമായി നേരത്തേ നോക്കൗട്ട് ഉറപ്പിച്ച ആന്ധ്ര, ഇന്നലെ മുംബൈയെ തോൽപിച്ചിരുന്നെങ്കിൽ കേരളം ക്വാർട്ടറിലെത്തുമായിരുന്നു.
ഹൈദരാബാദിലെ രാജീവ് ഗാന്ധി രാജ്യാന്തര സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ആദ്യം ബാറ്റു ചെയ്ത ആന്ധ്രപ്രദേശ് നിശ്ചിത 20 ഓവറിൽ 229 റൺസ് നേടിയതോടെ കേരളത്തിന്റെ ക്വാർട്ടർ പ്രതീക്ഷകൾ ഒന്നു പച്ചപിടിച്ചതാണ്. എന്നാൽ, മറുപടി ബാറ്റിങ്ങിൽ മുംബൈ നായകൻ അജിൻക്യ രഹാനെയുടെ തകർപ്പൻ പ്രകടനമാണ് മുംബൈയ്ക്ക് ക്വാർട്ടറിലേക്ക് കേരളത്തിനു പുറത്തേക്കും വഴികാട്ടിയത്. സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ ഒരു ടീം പിന്തുടർന്നു ജയിക്കുന്ന ഉയർന്ന ടോട്ടലെന്ന റെക്കോർഡും മുംബൈയ്‌ക്ക് സ്വന്തമായി.
ഐപിഎൽ താരലേലത്തിൽ ആദ്യ റൗണ്ടിൽ ‘അൺസോൾഡ്’ ആവുകയും രണ്ടാമതും ലേലത്തിന് എത്തിയപ്പോൾ 1.50 കോടി രൂപയ്ക്ക് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് സ്വന്തമാക്കുകയും ചെയ്ത രഹാനെയെ, ടീം ക്യാപ്റ്റൻ സ്ഥാനത്തേക്കും പരിഗണിക്കുന്നുവെന്ന റിപ്പോർട്ടുകൾക്കിടെയാണ് ഈ പ്രകടനമെന്നത് ശ്രദ്ധേയം. 54 പന്തുകൾ നേരിട്ട രഹാനെ ഒൻപതു ഫോറും നാലു സിക്സും സഹിതം അടിച്ചുകൂട്ടിയത് 95 റൺസ്. സെഞ്ചറി നഷ്ടമായത് നേരിയ വ്യത്യാസത്തിൽ.
15 പന്തിൽ നാലു ഫോറും രണ്ടു സിക്സും സഹിതം 34 റൺസെടുത്ത പൃഥ്വി ഷാ, 11 പന്തിൽ മൂന്നു സിക്സുകളോടെ 25 റൺസെടുത് ശ്രേയസ് അയ്യർ, 18 പന്തിൽ മൂന്നു ഫോറും രണ്ടു സിക്സും സഹിതം 34 റൺസെടുത്ത ശിവം ദുബെ, എട്ടു പന്തിൽ രണ്ടു ഫോറും മൂന്നു സിക്സും സഹിതം 30 റൺസെടുത്ത സൂര്യാൻഷ് ഷെഡ്ഗെ എന്നിവർ കൂടി ചേർന്നതോടെയാണ് ടീം ജയിച്ചുകയറിയത്. അതും മൂന്നു പന്തു ബാക്കിനിർത്തി. ആന്ധ്രയ്ക്കായി ചീപുറപള്ളി സ്റ്റീഫൻ നാല് ഓവറിൽ 45 റൺസ് വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തി. ശശികാന്ത് നാല് ഓവറിൽ 59 റൺസ് വഴങ്ങി രണ്ടു വിക്കറ്റും സ്വന്തമാക്കി.
നേരത്തേ, സെഞ്ചറിയുടെ വക്കിലെത്തിയ പ്രകടനവുമായി തകർത്തടിച്ച വിക്കറ്റ് കീപ്പർ ബാറ്റർ ശ്രീകർ ഭരതിന്റെയും അർധസെഞ്ചറി നേടിയ ഓപ്പണർ അശ്വിൻ ഹെബ്ബാർ, ക്യാപ്റ്റൻ റിക്കി ഭുയി എന്നിവരുടെയും ഇന്നിങ്സുകളാണ് ആന്ധ്രയ്ക്ക് മികച്ച സ്കോർ സമ്മാനിച്ചത്. ഭരത് 53 പന്തിൽ എട്ടു ഫോറും നാലു സിക്സും സഹിതം 93 റൺസെടുത്ത് പുറത്താകാതെ നിന്നു. ഹെബ്ബാർ 29 പന്തിൽ ഏഴു ഫോറും രണ്ടു സിക്സും സഹിതം 52 റൺസെടുത്തും റിക്കി ഭുയി 31 പന്തിൽ ഏഴു ഫോറും നാലു സിക്സും സഹിതം 68 റണ്‍സെടുത്തും പുറത്തായി.
18 ഓവറിൽ രണ്ടിന് 212 റൺസ് എന്ന നിലയിലായിരുന്ന ആന്ധ്രയെ, അവസാന രണ്ട് ഓവറിൽ രണ്ടു വിക്കറ്റ് വീഴ്ത്തി 17 റൺസിൽ ഒതുക്കിയതാണ് മുംബൈയുടെ വിജയത്തിൽ നിർണായകമായത്. മുംബൈയ്ക്കായി ഷാർദുൽ താക്കൂർ, മോഹിത് അവാസ്തി, ഷംസ് മുളാനി, തനുഷ് കൊട്ടിയൻ എന്നിവർ ഓരോ വിക്കറ്റ് വീഴ്ത്തി.