മുംബൈ∙ രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സഞ്ജു സാംസണെ പുകഴ്ത്തി രാജസ്ഥാൻ നെറ്റ് ബോളറായിരുന്ന മുഹമ്മദ് ഷരീം. ഐപിഎൽ 2023 സീസണിൽ രാജസ്ഥാൻ റോയൽസ് ക്യാംപിലെ നെറ്റ് ബോളറായിരുന്നു മുഹമ്മദ് ഷരീം. ‘‘സഞ്ജു സാംസൺ സൂപ്പർ കൂളായൊരു മനുഷ്യനാണ്. രാജസ്ഥാൻ റോയൽസിനെ നയിക്കുമ്പോഴും സഞ്ജു ഏതെങ്കിലും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുംബൈ∙ രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സഞ്ജു സാംസണെ പുകഴ്ത്തി രാജസ്ഥാൻ നെറ്റ് ബോളറായിരുന്ന മുഹമ്മദ് ഷരീം. ഐപിഎൽ 2023 സീസണിൽ രാജസ്ഥാൻ റോയൽസ് ക്യാംപിലെ നെറ്റ് ബോളറായിരുന്നു മുഹമ്മദ് ഷരീം. ‘‘സഞ്ജു സാംസൺ സൂപ്പർ കൂളായൊരു മനുഷ്യനാണ്. രാജസ്ഥാൻ റോയൽസിനെ നയിക്കുമ്പോഴും സഞ്ജു ഏതെങ്കിലും തരത്തില്‍ സമ്മർദത്തിലായതായി തോന്നിയിട്ടില്ല.’’– മുഹമ്മദ് ഷരീം ഒരു സ്പോർട്സ് മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ പ്രതികരിച്ചു.

‘‘ബോളർമാരെ വളരെ നന്നായി ഉപയോഗിക്കാൻ അറിയുന്ന ക്യാപ്റ്റനാണ് സഞ്ജു. പുതിയ പ്രതിഭകളെ കണ്ടെത്തുന്നതിലും അദ്ദേഹം മിടുക്കനാണ്. ആര്‍ക്കെങ്കിലും മികവുണ്ടെന്നു സഞ്ജുവിനു തോന്നിയാൽ അവരെ മുന്നോട്ടു കൊണ്ടുവരാനുള്ള എല്ലാ പിന്തുണയും ലഭിക്കും. രാജസ്ഥാൻ റോയൽസിലെ വലിയ താരങ്ങൾക്കൊപ്പമുള്ള പരിശീലനം മികച്ച അനുഭവമാണു നൽകിയത്.’’– മുഹമ്മദ് ഷരീം വ്യക്തമാക്കി.

ADVERTISEMENT

‘‘പരിശീലകൻ ലസിത് മലിംഗ ഒരു യോർക്കർ രാജാവാണ്. യോർക്കറുകൾ എറിയുന്നതിനെക്കുറിച്ച് അദ്ദേഹത്തിൽനിന്നാണു മനസ്സിലാക്കിയത്. ട്രെന്റ് ബോള്‍ട്ടുമായുള്ള ചർച്ചകൾ ഡെത്ത് ഓവറുകളെക്കുറിച്ചും, സ്വിങ് ബോളിങ്ങിനെക്കുറിച്ചും കൂടുതൽ മനസ്സിലാക്കാൻ സഹായിച്ചു.’’–മുഹമ്മദ് ഷരീം പ്രതികരിച്ചു.

English Summary: RR Net bowler Mohammed Sharim Lavishes Praise on RR skipper