പ്രതാമിനും തിലക് വർമയ്ക്കും സെഞ്ചറി; സഞ്ജുവിനും സംഘത്തിനും മുന്നിൽ കൂറ്റൻ വിജയലക്ഷ്യമുയർത്തി ഇന്ത്യ എ
ബെംഗളൂരു∙ ദുലീപ് ട്രോഫി ടൂർണമെന്റിൽ സഞ്ജു സാംസൺ ഉൾപ്പെടുന്ന ഇന്ത്യ ഡിയ്ക്കു മുന്നിൽ കൂറ്റൻ വിജയലക്ഷ്യമുയർത്തി മയാങ്ക് അഗർവാൾ നയിക്കുന്ന ഇന്ത്യ എ. ഓപ്പണർ പ്രതാം സിങ്, യുവതാരം തിലക് വർമ എന്നിവർ സെഞ്ചറിയുമായി തിളങ്ങിയതോടെ, ഇന്ത്യ എ രണ്ടാം ഇന്നിങ്സിൽ 98 ഓവറിൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 380 റൺസെടുത്ത്

ബെംഗളൂരു∙ ദുലീപ് ട്രോഫി ടൂർണമെന്റിൽ സഞ്ജു സാംസൺ ഉൾപ്പെടുന്ന ഇന്ത്യ ഡിയ്ക്കു മുന്നിൽ കൂറ്റൻ വിജയലക്ഷ്യമുയർത്തി മയാങ്ക് അഗർവാൾ നയിക്കുന്ന ഇന്ത്യ എ. ഓപ്പണർ പ്രതാം സിങ്, യുവതാരം തിലക് വർമ എന്നിവർ സെഞ്ചറിയുമായി തിളങ്ങിയതോടെ, ഇന്ത്യ എ രണ്ടാം ഇന്നിങ്സിൽ 98 ഓവറിൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 380 റൺസെടുത്ത് ഡിക്ലയർ ചെയ്തു. ഇതോടെ ഒന്നാം ഇന്നിങ്സിലെ 107 റൺസ് കടം കൂടി ചേർത്ത് ഇന്ത്യ ഡിയ്ക്കു മുന്നിൽ ഉയർന്നത് 488 റൺസ് വിജയലക്ഷ്യം.
രണ്ടാം ഇന്നിങ്സ് ആരംഭിച്ച ഇന്ത്യ ഡി മൂന്നാം ദിനം കളി നിർത്തുമ്പോൾ 19 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 62 റൺസ് എന്ന നിലയിലാണ്. ഓപ്പണർ യഷ് ദുബെ 60 പന്തിൽ 15 റൺസോടെയും, റിക്കി ഭുയി 52 പന്തിൽ 44 റൺസോടെയും ക്രീസിൽ. പിരിയാത്ത രണ്ടാം വിക്കറ്റിൽ ഇവർ ഇതുവരെ 60 റൺസ് കൂട്ടിച്ചേർത്തിട്ടുണ്ട്. ഓപ്പണർ അതർവ തായ്ഡെ അക്കൗണ്ട് തുറക്കും മുൻപേ ഖലീൽ അഹമ്മദിനു വിക്കറ്റ് സമ്മാനിച്ച് പുറത്തായി. ഒരു ദിവസത്തെ കളിയും ഒൻപതു വിക്കറ്റും ബാക്കിനിൽക്കെ ഇന്ത്യ ഡിയ്ക്ക് വിജയത്തിലേക്ക് 426 റൺസ് കൂടി വേണം.
ഓപ്പണർ പ്രതാം സിങ്, തിലക് വർമ എന്നിവരുടെ തകർപ്പൻ സെഞ്ചറികളാണ് രണ്ടാം ഇന്നിങ്സിൽ ഇന്ത്യ എയ്ക്ക് കരുത്തായത്. പ്രതാം സിങ് 189 പന്തിൽ 12 ഫോറും ഒരു സിക്സും സഹിതം 122 റൺസെടുത്തു. വ്യക്തിഗത സ്കോർ 88ൽ നിൽക്കെ, 6, 4, 4 എന്നിങ്ങനെ നേടിയാണ് പ്രതാം സിങ് സെഞ്ചറിയിലെത്തിയത്. വൺഡൗണായി ക്രീസിലെത്തിയ തിലക് വർമ 193 പന്തിൽ ഒൻപതു ഫോറുകളോടെ 111 റൺസെടുത്ത് പുറത്താകാതെ നിന്നു. ക്യാപ്റ്റൻ മയാങ്ക് അഗർവാൾ, ശാശ്വത് സിങ് എന്നിവർ അർധസെഞ്ചറി നേടി.
ഇന്ത്യ എയുടെ ഇന്നിങ്സിൽ ആകെ മൂന്നു സെഞ്ചറി കൂട്ടുകെട്ടുകളാണ് പിറന്നത്. ഓപ്പണിങ് വിക്കറ്റിൽ പ്രതാം സിങ് – അഗർവാൾ സഖ്യം 169 പന്തിൽ അടിച്ചുകൂട്ടിയത് 115 റൺസ്. രണ്ടാം വിക്കറ്റിൽ തിലക് വർമ – പ്രതാം സിങ് സഖ്യം 190 പന്തിൽ 104 റൺസ് നേടി. മൂന്നാം വിക്കറ്റിൽ റിയാൻ പരാഗ് – തിലക് വർമ സക്യം 55 പന്തിൽ 45 റൺസെടുത്തു. പിരിയാത്ത നാലാം വിക്കറ്റിൽ തിലക് വർമ – ശാശ്വത് സിങ് സഖ്യം 174 പന്തിൽ അടിച്ചുകൂട്ടിയത് 116 റൺസ്.
മയാങ്ക് 87 പന്തിൽ എട്ടു ഫോറുകൾ സഹിതം 56 റൺസെടുത്ത് പുറത്തായി. ശാശ്വത് സിങ് 88 പന്തിൽ ഏഴു ഫോറുകൾ സഹിതം 64 റൺസുമായി പുറത്താകാതെ നിന്നു. റിയാൻ പരാഗാണ് ഇന്ത്യ എ നിരയിൽ പുറത്തായ മറ്റൊരു താരം. പരാഗ് 31 പന്തിൽ രണ്ടു സിക്സുകൾ സഹിതം 20 റൺസെടുത്തു. ഇന്ത്യ ഡിയ്ക്കായി സൗരഭ് കുമാർ 26 ഓവറിൽ 110 റൺസ് വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തി. ശ്രേയസ് അയ്യർ നാല് ഓവറിൽ 22 റൺസ് വഴങ്ങി ഒരു വിക്കറ്റ് സ്വന്തമാക്കി.
ഒന്നാം ഇന്നിങ്സിൽ ഇന്ത്യ എ 290 റൺസെടുത്തപ്പോൾ, ഇന്ത്യ ഡി 183 റൺസിന് എല്ലാവരും പുറത്തായിരുന്നു. ഇന്ത്യ ഡി നായകൻ ശ്രേയസ് അയ്യർ പൂജ്യത്തിനു പുറത്തായപ്പോൾ, ഫോറടിച്ച് മികച്ച തുടക്കമിട്ട സഞ്ജു സാംസൺ അഞ്ച് റൺസുമായി മടങ്ങി.