ലണ്ടൻ ∙ ആഷസ് ടെസ്റ്റ് പരമ്പരയിലെ അവസാന മത്സരത്തിൽ ഓസ്ട്രേലിയയ്ക്ക് 384 റൺസ് വിജയലക്ഷ്യം. നാലാംദിനം 8ന് 389 എന്ന നിലയിൽ ബാറ്റിങ് ആരംഭിച്ച ഇംഗ്ലണ്ടിന് 6 റൺസ് കൂട്ടിച്ചേർക്കുന്നതിനിടെ ശേഷിക്കുന്ന രണ്ടു വിക്കറ്റുകൾ കൂടി നഷ്ടമായി. 9 റൺസെടുത്ത മാർക്ക്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലണ്ടൻ ∙ ആഷസ് ടെസ്റ്റ് പരമ്പരയിലെ അവസാന മത്സരത്തിൽ ഓസ്ട്രേലിയയ്ക്ക് 384 റൺസ് വിജയലക്ഷ്യം. നാലാംദിനം 8ന് 389 എന്ന നിലയിൽ ബാറ്റിങ് ആരംഭിച്ച ഇംഗ്ലണ്ടിന് 6 റൺസ് കൂട്ടിച്ചേർക്കുന്നതിനിടെ ശേഷിക്കുന്ന രണ്ടു വിക്കറ്റുകൾ കൂടി നഷ്ടമായി. 9 റൺസെടുത്ത മാർക്ക് വുഡിന്റെയും 8 റൺസെടുത്ത ജയിംസ് ആൻഡേഴ്സന്റെയും വിക്കറ്റുകളാണ് നഷ്ടമായത്. വിരമിക്കൽ മത്സരം കളിക്കുന്ന സ്റ്റുവർട്ട് ബ്രോഡ് 8 റൺസുമായി പുറത്താകാതെനിന്നു. സ്കോർ: ഇംഗ്ലണ്ട് ഒന്നാം ഇന്നിങ്സ് 283, രണ്ടാം ഇന്നിങ്സ് 395. ഓസ്ട്രേലിയ ഒന്നാം ഇന്നിങ്സ് 295.

രണ്ടാം ഇന്നിങ്സിൽ സാക് ക്രൗലി (76 പന്തിൽ 73), ബെൻ ഡെക്കറ്റ് (55 പന്തിൽ 42) എന്നിവർ സ്വതസിദ്ധമായ ശൈലിയിൽ തുടങ്ങിയപ്പോൾ പിന്നാലെയെത്തിയ ക്യാപ്റ്റൻ ബെൻ സ്റ്റോക്സും (67 പന്തിൽ 42) ജോ റൂട്ടും (106 പന്തിൽ 91) ഒട്ടും മോശമാക്കിയില്ല. ജോണി ബെയർസ്റ്റോയുടെ ഇന്നിങ്സ് (103 പന്തിൽ 78) കൂടിയായതോടെ ഇംഗ്ലണ്ട് സ്കോർ 350 കടന്നു.

ADVERTISEMENT

ഓസ്ട്രേലിയയ്ക്ക് വേണ്ടി മിച്ചൽ സ്റ്റാർക്കും ടോഡ് മർഫിയും നാലുവീതം വിക്കറ്റ് നേടി. നായകൻ പാറ്റ് കമ്മിൻസ്, ജോഷ് ഹെയ്സൽവുഡ് എന്നിവർ ഒരോ വിക്കറ്റുവീതവും സ്വന്തമാക്കി. രണ്ടു ദിവസത്തെ കളി ബാക്കി നിൽക്കെ ജയിക്കാനായാൽ ഓസ്ട്രേലിയയ്ക്ക് പരമ്പര സ്വന്തമാക്കാം. ആദ്യ ഇന്നിങ്സിൽ ഓസ്ട്രേലിയയെ 295ന് പുറത്താക്കിയതിന്റെ ആത്മവിശ്വാസത്തിലാണ് ഇംഗ്ലണ്ട്. ഇംഗ്ലണ്ട് ജയിച്ചാൽ പരമ്പര സമനിലയിലാകും. 

English Summary: England vs Australia 5th Ashes Test Day 4 Live Score Updates