മുംബൈ∙ ഏഷ്യാകപ്പ് ക്രിക്കറ്റിനു മുൻപ് ആവശ്യത്തിന് വിശ്രമം ലഭിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ രോഹിത് ശർമയെ വെസ്റ്റിൻഡീസിനെതിരായ ട്വന്റി20 പരമ്പരയിൽനിന്ന് ഒഴിവാക്കിയത്. ട്വന്റി20 പരമ്പര പുരോഗമിക്കുമ്പോൾ ക്യാപ്റ്റൻ രോഹിത് ശർമ ഇന്ത്യയിലുണ്ട്. രോഹിത്തിന്റെ അഭാവത്തിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുംബൈ∙ ഏഷ്യാകപ്പ് ക്രിക്കറ്റിനു മുൻപ് ആവശ്യത്തിന് വിശ്രമം ലഭിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ രോഹിത് ശർമയെ വെസ്റ്റിൻഡീസിനെതിരായ ട്വന്റി20 പരമ്പരയിൽനിന്ന് ഒഴിവാക്കിയത്. ട്വന്റി20 പരമ്പര പുരോഗമിക്കുമ്പോൾ ക്യാപ്റ്റൻ രോഹിത് ശർമ ഇന്ത്യയിലുണ്ട്. രോഹിത്തിന്റെ അഭാവത്തിൽ ഹാർദിക് പാണ്ഡ്യയാണ് ഇന്ത്യയെ നയിക്കുന്നത്. വിൻഡീസിനെതിരായ ഏകദിന പരമ്പര പൂർത്തിയാക്കിയ ശേഷം കോലിയും രോഹിത് ശർമയും ഇന്ത്യയിലെത്തുകയായിരുന്നു.

അപ്രതീക്ഷിതമായി മുംബൈയിലെ തെരുവിൽ ഇറങ്ങിയ രോഹിത് ശർമയുടെ വിഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലെ ചർച്ചാ വിഷയം. ഭാര്യ റിതിക സജ്ജേഷിനൊപ്പം മുംബൈയിലെ ഒരു ബ്രാൻഡ് ഷോപ്പിൽ എത്തിയതായിരുന്നു രോഹിത്. ആഡംബര വാഹനമായ ലംബോർഗിനി ഉറുസിലാണ് രോഹിത്തും ഭാര്യയും മുംബൈയിൽ ഷോപ്പിങ്ങിനു പോയത്. ഏകദേശം 4.2 കോടി രൂപയാണ് ഈ വാഹനത്തിന്റെ വില. വാഹനത്തിൽനിന്ന് രോഹിത്തും റിതികയും പുറത്തിറങ്ങിയതോടെ ഇരുവരെയും ആരാധകർ വളഞ്ഞു.

ADVERTISEMENT

ആരാധകർക്കൊപ്പം സെൽഫിയെടുത്ത ശേഷമാണ് ഇന്ത്യൻ ക്യാപ്റ്റൻ മടങ്ങിയത്. കഴിഞ്ഞ വർഷം മാർച്ചിലാണ് രോഹിത് ലംബോർഗിനി ഉറുസ് സ്വന്തമാക്കിയത്. ഏകദിന ക്രിക്കറ്റിൽ രോഹിത്തിന്റെ ഉയർന്ന സ്കോറായ 0264 എന്ന നമ്പരാണു വാഹനത്തിനും നൽകിയിരിക്കുന്നത്.

English Summary: Rohit Sharma, Wife Ritika Sajdeh Go Out For a Spin in Swanky Lamborghini Urus