ബെംഗളൂരു∙ ഇന്ത്യ– പാക്കിസ്ഥാൻ ക്രിക്കറ്റ് മത്സരങ്ങളിലെ സമ്മർദത്തെക്കുറിച്ചു തുറന്നു പറഞ്ഞ് മുൻ ഇന്ത്യൻ താരം അനിൽ കുംബ്ലെ. സമ്മര്‍ദം മുഴുവൻ താരങ്ങളുടെ മുകളിലാണെന്നും മറ്റു മത്സരങ്ങൾ പോലെ തന്നെ ഇന്ത്യ– പാക്ക് പോരാട്ടത്തെയും കണക്കാക്കിയാൽ മതിയെന്നും കുംബ്ലെ പ്രതികരിച്ചു. ‘‘ഞാൻ കളിച്ചിരുന്ന കാലത്ത് ഇന്ത്യ കെനിയയോടു തോറ്റാലും ആരാധകർക്കു കുഴപ്പമുണ്ടാകില്ല.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബെംഗളൂരു∙ ഇന്ത്യ– പാക്കിസ്ഥാൻ ക്രിക്കറ്റ് മത്സരങ്ങളിലെ സമ്മർദത്തെക്കുറിച്ചു തുറന്നു പറഞ്ഞ് മുൻ ഇന്ത്യൻ താരം അനിൽ കുംബ്ലെ. സമ്മര്‍ദം മുഴുവൻ താരങ്ങളുടെ മുകളിലാണെന്നും മറ്റു മത്സരങ്ങൾ പോലെ തന്നെ ഇന്ത്യ– പാക്ക് പോരാട്ടത്തെയും കണക്കാക്കിയാൽ മതിയെന്നും കുംബ്ലെ പ്രതികരിച്ചു.  ‘‘ഞാൻ കളിച്ചിരുന്ന കാലത്ത് ഇന്ത്യ കെനിയയോടു തോറ്റാലും ആരാധകർക്കു കുഴപ്പമുണ്ടാകില്ല. എന്നാൽ പാക്കിസ്ഥാനോടു തോറ്റാൽ അവർ സഹിക്കില്ല.’’– ഒരു സ്വകാര്യ പരിപാടിക്കിടെ കുംബ്ലെ വ്യക്തമാക്കി.

‘‘കെനിയയോടു തോറ്റോളൂ, പക്ഷേ പാക്കിസ്ഥാനോടു വേണ്ട എന്ന രീതിയായിരുന്നു ഞങ്ങൾ കളിച്ചിരുന്ന കാലത്ത് ഉണ്ടായിരുന്നത്. അങ്ങനെയാണ് ഇന്ത്യ– പാക്കിസ്ഥാൻ മത്സരങ്ങളിലെ സമ്മർദം.’’– കുംബ്ലെ ബെംഗളൂരുവിൽ പറഞ്ഞു. നിലവിൽ ഐസിസി സംഘടിപ്പിക്കുന്ന ടൂർണമെന്റുകളിലും ഏഷ്യാകപ്പിലും മാത്രമാണ് ഇന്ത്യയും പാക്കിസ്ഥാനും ക്രിക്കറ്റിൽ നേർക്കുനേർ വരുന്നത്. ഓഗസ്റ്റ് 30നു ഏഷ്യാകപ്പ് മത്സരങ്ങൾക്കു തുടക്കമാകും. സെപ്തംബർ രണ്ടിന് ഇന്ത്യയുടെ ആദ്യ മത്സരത്തിൽ പാക്കിസ്ഥാനാണ് എതിരാളികൾ. ശ്രീലങ്കയിലെ കാൻഡിയിലാണ് ഇന്ത്യ– പാക്ക് പോരാട്ടം.

ADVERTISEMENT

പാക്കിസ്ഥാൻ ആതിഥേയത്വം വഹിക്കുന്ന ടൂർണമെന്റിലെ പ്രധാന മത്സരങ്ങളെല്ലാം ബിസിസിഐയുടെ സമ്മര്‍ദത്തെ തുടർന്ന് ശ്രീലങ്കയിലാണു നടത്തുന്നത്. ഏഷ്യാകപ്പിൽ പാക്കിസ്ഥാനിലേക്കു ടീമിനെ അയക്കില്ലെന്ന് ബിസിസിഐ തുടക്കം മുതൽ നിലപാടെടുത്തിരുന്നു. തുടർന്ന് പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ‘ഹൈബ്രിഡ് മോഡൽ’ മുന്നോട്ടു വയ്ക്കുകയായിരുന്നു. അതേസമയം ഇന്ത്യയിൽ നടക്കുന്ന ഏകദിന ലോകകപ്പിൽ പാക്കിസ്ഥാൻ കളിക്കാനെത്തും.

English Summary: Lose even to Kenya but not to Pakistan: Anil Kumble on pressure of India vs Pak matches