അയ്യോ പാമ്പ്, കടിയേൽക്കാതെ രക്ഷപെട്ട് ലങ്കൻ ക്രിക്കറ്റ് താരം, പേടിച്ചുമാറി ക്യാമറമാൻ- വിഡിയോ
കൊളംബോ∙ ലങ്കൻ പ്രീമിയർ ലീഗ് മത്സരത്തിനിടെ പാമ്പ് ഗ്രൗണ്ടിലിറങ്ങി. ബി ലവ് കാൻഡിയും ജാഫ്ന കിങ്സും തമ്മിലുള്ള മത്സരത്തിനിടെ കൊളംബോയിലെ ആർ. പ്രേമദാസ സ്റ്റേഡിയത്തിലെ ഗ്രൗണ്ടിലാണു പാമ്പിറങ്ങിയത്. ലങ്കൻ താരം ഇസുരു ഉഡാന ഫീൽഡ് പൊസിഷനിലേക്കു

കൊളംബോ∙ ലങ്കൻ പ്രീമിയർ ലീഗ് മത്സരത്തിനിടെ പാമ്പ് ഗ്രൗണ്ടിലിറങ്ങി. ബി ലവ് കാൻഡിയും ജാഫ്ന കിങ്സും തമ്മിലുള്ള മത്സരത്തിനിടെ കൊളംബോയിലെ ആർ. പ്രേമദാസ സ്റ്റേഡിയത്തിലെ ഗ്രൗണ്ടിലാണു പാമ്പിറങ്ങിയത്. ലങ്കൻ താരം ഇസുരു ഉഡാന ഫീൽഡ് പൊസിഷനിലേക്കു വരുമ്പോഴാണു ഗ്രൗണ്ടിൽ പാമ്പിനെ കണ്ടത്.
ഞെട്ടിയ താരം പേടിച്ച് മാറി നിൽക്കുകയായിരുന്നു. സംഭവത്തിന്റെ വിഡിയോ ദൃശ്യങ്ങളും പുറത്തുവന്നു. ഗ്രൗണ്ടിൽനിന്ന് പുറത്തിറങ്ങിയ പാമ്പ് ബൗണ്ടറി ലൈനിനു സമീപത്തായിരുന്നു കുറേ നേരം. ഇതു കണ്ട് ക്യാമറ ഉപേക്ഷിച്ച് ക്യാമറാമാൻമാര്‍ മാറിനിന്നു. പാമ്പിന്റെ നീക്കങ്ങൾ മത്സരത്തിനിടെ ഇടയ്ക്കിടെ കാണിക്കുകയും ചെയ്തു.
മത്സരത്തിൽ ജാഫ്നയ്ക്കെതിരെ കാൻഡി വിജയിച്ചു. ആദ്യം ബാറ്റു ചെയ്ത കാൻഡി എട്ടു വിക്കറ്റ് നഷ്ടത്തിൽ 178 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 170 റൺസെടുക്കാനേ ജാഫ്നയ്ക്കു സാധിച്ചുള്ളൂ. കഴിഞ്ഞ ആഴ്ച ഗല്ലെ ടൈറ്റൻസും ദാംബുള്ള ഓറയും തമ്മിലുള്ള മത്സരത്തിനിടെയും ഗ്രൗണ്ടിൽ പാമ്പിറങ്ങിയിരുന്നു.
English Summary: Snake spotted near boundary line once again during LPL game