അക്ഷർ പട്ടേലിനു പരുക്ക്, ഏഷ്യാ കപ്പ് ഫൈനൽ നഷ്ടമാകും; ബാക്ക് അപ്പായി യുവതാരം വരും
ന്യൂഡൽഹി∙ ഏഷ്യാ കപ്പ് ഫൈനലിനു മുന്‍പ് ഇന്ത്യയ്ക്കു വൻ തിരിച്ചടി. ഓൾറൗണ്ടർ അക്ഷര്‍ പട്ടേൽ ഫൈനല്‍ മത്സരം കളിക്കില്ല. ബാക്ക് അപ് പ്ലേയറായി യുവതാരം വാഷിങ്ടന്‍ സുന്ദർ ശ്രീലങ്കയിലെത്തി ടീമിനൊപ്പം ചേരും. ബംഗ്ലദേശിനെതിരായ സൂപ്പർ ഫോർ മത്സരത്തിനിടെയാണ് അക്ഷര്‍ പട്ടേലിനു പരുക്കേറ്റത്.

ന്യൂഡൽഹി∙ ഏഷ്യാ കപ്പ് ഫൈനലിനു മുന്‍പ് ഇന്ത്യയ്ക്കു വൻ തിരിച്ചടി. ഓൾറൗണ്ടർ അക്ഷര്‍ പട്ടേൽ ഫൈനല്‍ മത്സരം കളിക്കില്ല. ബാക്ക് അപ് പ്ലേയറായി യുവതാരം വാഷിങ്ടന്‍ സുന്ദർ ശ്രീലങ്കയിലെത്തി ടീമിനൊപ്പം ചേരും. ബംഗ്ലദേശിനെതിരായ സൂപ്പർ ഫോർ മത്സരത്തിനിടെയാണ് അക്ഷര്‍ പട്ടേലിനു പരുക്കേറ്റത്. ഞായറാഴ്ച കൊളംബോയിലെ ആർ. പ്രേമദാസ സ്റ്റേഡിയത്തിലാണ് ഏഷ്യാ കപ്പ് ഫൈനൽ.
ഏഷ്യൻ ഗെയിംസിനുള്ള ഇന്ത്യൻ ടീമിൽ വാഷിങ്ടൻ സുന്ദർ കളിക്കുന്നുണ്ട്. ബെംഗളൂരുവിലെ ഇന്ത്യൻ ക്യാംപിൽ പരിശീലനത്തിലായിരുന്നു വാഷിങ്ടൻ സുന്ദർ. ഈ വർഷം ജനുവരിയില്‍ ന്യൂസീലൻഡിനെതിരെയാണ് വാഷിങ്ടൻ സുന്ദർ ടീം ഇന്ത്യയ്ക്കായി ഒടുവിൽ ഏകദിന മത്സരം കളിച്ചത്. ബംഗ്ലദേശിനെതിരായ ഏഷ്യാ കപ്പ് മത്സരത്തിൽ അക്ഷർ പട്ടേൽ ബാറ്റിങ്ങിൽ തിളങ്ങിയിരുന്നു. 34 പന്തുകളിൽനിന്ന് 42 റൺസാണു താരം നേടിയത്.
പക്ഷേ ഇന്ത്യയെ വിജയത്തിലെത്തിക്കാൻ സാധിച്ചില്ല. അടുത്ത മാസം ഇന്ത്യയിൽ നടക്കുന്ന ഏകദിന ലോകകപ്പ് ടീമിലും അക്ഷറുണ്ട്. അതുകൊണ്ടു തന്നെ താരത്തിന്റെ കാര്യത്തിൽ കൂടുതൽ റിസ്കെടുക്കാൻ ബിസിസിഐ തയാറല്ല. തുടർന്നാണ് അക്ഷറിനെ മാറ്റിനിർത്തി വാഷിങ്ടൻ സുന്ദറിനെ കളിപ്പിക്കാൻ തീരുമാനിച്ചത്.
സൂപ്പർ ഫോറിലെ അവസാന മത്സരത്തിൽ ബംഗ്ലദേശ് ഉയർത്തിയ 266 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യയുടെ ഇന്നിങ്സ് 49.5 ഓവറിൽ 259 റൺസിൽ അവസാനിക്കുകയായിരുന്നു. ബംഗ്ലദേശിന് ആറു റൺസിന്റെ വിജയം. സൂപ്പർ ഫോറിലെ ആദ്യ രണ്ടു മത്സരങ്ങൾ ജയിച്ച ഇന്ത്യ നേരത്തേ ഫൈനൽ ഉറപ്പിച്ചിരുന്നു.
English Summary: Axar Patel injured, will miss Asia Cup final