‘ഒഴിവാക്കിയ’ പന്തിൽ വിക്കറ്റ് തെറിച്ചു, അരങ്ങേറ്റത്തിൽ തിലകിന് നിരാശ; രൂക്ഷവിമർശനം
കൊളംബോ∙ ഏകദിന ക്രിക്കറ്റിൽ ഇന്ത്യയ്ക്കായി അരങ്ങേറിയ തിലക് വർമയ്ക്ക് ആദ്യ മത്സരത്തിൽ നിരാശ. ഏഷ്യാ കപ്പ് സൂപ്പർ ഫോർ റൗണ്ടിലെ അവസാന മത്സരത്തിൽ ബംഗ്ലദേശിനെതിരെയാണ് തിലക് വർമ കളിക്കാനിറങ്ങിയത്. ആദ്യ ഓവറിൽ ക്യാപ്റ്റൻ രോഹിത് ശർമ പുറത്തായതോടെ വൺഡൗണായാണു തിലക് വർമ

കൊളംബോ∙ ഏകദിന ക്രിക്കറ്റിൽ ഇന്ത്യയ്ക്കായി അരങ്ങേറിയ തിലക് വർമയ്ക്ക് ആദ്യ മത്സരത്തിൽ നിരാശ. ഏഷ്യാ കപ്പ് സൂപ്പർ ഫോർ റൗണ്ടിലെ അവസാന മത്സരത്തിൽ ബംഗ്ലദേശിനെതിരെയാണ് തിലക് വർമ കളിക്കാനിറങ്ങിയത്. ആദ്യ ഓവറിൽ ക്യാപ്റ്റൻ രോഹിത് ശർമ പുറത്തായതോടെ വൺഡൗണായാണു തിലക് വർമ ബാറ്റിങ്ങിന് ഇറങ്ങിയത്. എന്നാൽ ഒൻപതു പന്തുകൾ നേരിട്ട താരം അഞ്ച് റൺസ് മാത്രമെടുത്തു പുറത്തായി.
മൂന്നാം ഓവറിൽ തൻസിം ഹസൻ സാക്കിബിന്റെ പന്തിൽ താരം ബോള്‍ഡാകുകയായിരുന്നു. പന്തിന്റെ ഗതി മനസ്സിലാകാതെ തിലക് അത് ലീവ് ചെയ്തപ്പോഴാണു വിക്കറ്റ് തെറിച്ചത്. വെസ്റ്റിൻഡീസിനെതിരായ ട്വന്റി20 പരമ്പരയിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് തിലക് വർമയെ ബിസിസിഐ ഏഷ്യാ കപ്പ് ടീമിലെടുത്തത്. ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിന്റെ താരമാണ് തിലക് വർമ.
ഇടം കൈ ബാറ്ററെന്ന ആനൂകൂല്യം കൂടിയുള്ളതിനാലാണ് അരങ്ങേറ്റ താരത്തെ ഏഷ്യാ കപ്പിൽ കളിപ്പിക്കാൻ ബിസിസിഐ ഒരുങ്ങിയത്. ഏകദിന ക്രിക്കറ്റിൽ തിളങ്ങിയിട്ടും മലയാളി താരം സഞ്ജു സാംസണെ പുറത്തിരുത്തിയാണ് ബിസിസിഐ തിലക് വർമയെ ടീമിലെടുത്തത്. തിലക് വർമയും സൂര്യകുമാറും നിരാശപ്പെടുത്തിയതോടെ രൂക്ഷവിമർശനവുമായി ആരാധകർ എക്സ് പ്ലാറ്റ്ഫോമിൽ രംഗത്തെത്തി.
അരങ്ങേറ്റ മത്സരത്തിൽ മൂന്നാമനായി ഇറങ്ങി ശ്രീലങ്കയ്ക്കെതിരെ 46 റൺസെടുത്ത സഞ്ജുവിനെ ഒഴിവാക്കിയാണ് ബിസിസിഐ തിലകിനെ പരിഗണിച്ചതെന്ന് ഒരു ആരാധകൻ വിമര്‍ശിച്ചു. മുംബൈ ഇന്ത്യൻസ് താരമായതിനാലാണ് തിലക് വർമയ്ക്ക് അർഹതയില്ലാഞ്ഞിട്ടും അവസരങ്ങൾ കിട്ടുന്നതെന്നും ആരോപണമുയര്‍ന്നു.
English Summary: Tilak Varma failed against Bangladesh, fans slams Rohit Sharma