ഇൻഡോർ∙ ശുഭ്മൻ ഗില്ലിന്റെയും ശ്രേയസ് അയ്യരുടേയും സെഞ്ചറിക്കരുത്തിൽ ഓസ്ട്രേലിയയ്ക്കെതിരെ വമ്പൻ വിജയ ലക്ഷ്യമുയർത്തി ടീം ഇന്ത്യ. രണ്ടാം ഏ കദിനത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ നേടിയത് 399 റണ്‍സ്. ശ്രേയസ് അയ്യർ (90 പന്തിൽ 105),

ഇൻഡോർ∙ ശുഭ്മൻ ഗില്ലിന്റെയും ശ്രേയസ് അയ്യരുടേയും സെഞ്ചറിക്കരുത്തിൽ ഓസ്ട്രേലിയയ്ക്കെതിരെ വമ്പൻ വിജയ ലക്ഷ്യമുയർത്തി ടീം ഇന്ത്യ. രണ്ടാം ഏ കദിനത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ നേടിയത് 399 റണ്‍സ്. ശ്രേയസ് അയ്യർ (90 പന്തിൽ 105),

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇൻഡോർ∙ ശുഭ്മൻ ഗില്ലിന്റെയും ശ്രേയസ് അയ്യരുടേയും സെഞ്ചറിക്കരുത്തിൽ ഓസ്ട്രേലിയയ്ക്കെതിരെ വമ്പൻ വിജയ ലക്ഷ്യമുയർത്തി ടീം ഇന്ത്യ. രണ്ടാം ഏ കദിനത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ നേടിയത് 399 റണ്‍സ്. ശ്രേയസ് അയ്യർ (90 പന്തിൽ 105),

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇൻഡോർ∙ ഒരിക്കൽ കൂടി ഓൾറൗണ്ട് മികവിൽ ഓസ്ട്രേലിയയെ ഒതുക്കി ഇന്ത്യ. രണ്ടാം ഏകദിനത്തിൽ ഓസീസിനെ 99 റൺസിനാണ് ഇന്ത്യ തോൽപ്പിച്ചത്. ഇതോടെ മൂന്നു മത്സരങ്ങളടങ്ങിയ പരമ്പരയും ഇന്ത്യ സ്വന്തമാക്കി. ഇന്ത്യ ഉയർത്തിയ 400 റൺസ് വിജയലക്ഷ്യം മഴയെത്തുടർന്ന് 33 ഓവറിൽ 317 റൺസായി ചുരുക്കിയിരുന്നു. ഇതു പിന്തുടർന്ന ഓസ്ട്രേലിയ 28.2 ഓവറിൽ 217 റൺസിനു പുറത്തായി. ഇന്ത്യയ്ക്കായി ആർ.അശ്വിൻ, രവീന്ദ്ര ജഡേജ എന്നിവർ മൂന്നു വിക്കറ്റ് വീതവും പ്രസിദ്ധ് കൃഷ്ണ രണ്ടും മുഹമ്മദ് ഷമി ഒരു വിക്കറ്റും വീഴ്ത്തി. ഓസീസിനായി ഓപ്പണർ ഡ‍േവിഡ് വാർണറും ( (39 പന്തിൽ 53), എട്ടാമനായി ഇറങ്ങിയ സീൻ ആബട്ടും (36 പന്തിൽ 54) അർധസെഞ്ചറി നേടി. അവസാന ഏകദിനം ബുധനാഴ്ച രാജ്കോട്ടിൽ നടക്കും

കൂറ്റൻ വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ഓസ്ട്രേലിയയുടെ തുടക്കം തന്നെ പാളി. രണ്ടാം ഓവറിൽ തന്നെ ഓപ്പണർ മാത്യു ഷോർട്ട് (8 പന്തിൽ 9), ക്യാപ്റ്റൻ സ്റ്റീവ് സ്മിത്ത് (പൂജ്യം) എന്നിവരെ അടുത്തത്തടുത്ത പന്തുകളിൽ അവർ നഷ്ടമായി. വെറും ഒൻപതു റൺസ് മാത്രമായിരുന്നു അപ്പോൾ ഓസീസ് സ്കോർബോർഡിൽ ഉണ്ടായിരുന്നു. ജസ്പ്രീത് ബുമ്രയ്ക്കു പകരം പ്ലേയിങ് ഇലവനിലെത്തിയ പ്രസിദ്ധ് കൃഷ്ണയാണ് രണ്ടു വിക്കറ്റുകളും വീഴ്ത്തിയത്. പിന്നീട് ഡേവിഡ് വാർണർ (39 പന്തിൽ 53), മാർനസ് ലബുഷെയ്ൻ (31 പന്തിൽ 27) എന്നിവർ ചേർന്നു ഇന്നിങ്സ് മുന്നോട്ടു കൊണ്ടുപോയി. ഇതിനിടയിൽ ഒൻപതാം ഓവറിൽ മഴയെത്തിയതോടെ കളി മുടങ്ങി. മഴ തോരാൻ വൈകിയതോടെ ഓവർ വെട്ടിക്കുറച്ച് ലക്ഷ്യം പുനർനിശ്ചയിച്ചു.

ADVERTISEMENT

13–ാം ഓവറിൽ ലബുഷെയ്നെ വീഴ്ത്തി അശ്വിനാണ് കൂട്ടുകെട്ട് പൊളിച്ചത്. അശ്വിന്റെ തന്നെ തൊട്ടടുത്ത ഓവറിൽ വാർണറും വീണതോടെ ഓസീസ് പരുങ്ങലിലായി. മൂന്നാം വിക്കറ്റിൽ വാർണറും ലബുഷെയ്നും ചേർന്ന് 80 റൺസ് കൂട്ടിച്ചേർത്തു. ജോഷ് ഇംഗ്ലിസ് (9 പന്തിൽ 6), ആലെക്സ് കാരി (12 പന്തിൽ 14), കാമറൂൺ ഗ്രീൻ (13 പന്തിൽ 19), ആദം സാംപ (5 പന്തിൽ 5) എന്നിവരുടെ വിക്കറ്റുകളും പെട്ടെന്നു വീണതോടെ ഇന്ത്യ അതിവേഗം ജയത്തിലെത്തുമെന്ന് കരുതി. എന്നാൽ ഒൻപതാം വിക്കറ്റിൽ സീൻ ആബട്ടും (36 പന്തിൽ 54), ജോഷ് ഹെയ്സൽവുഡും (16 പന്തിൽ 23) ചേർന്നു നടത്തിയ ചെറുത്തുനിൽപ്പ് ഓസീസ് സ്കോർ 200 കടത്തി. ഇരുവരും ചേർന്ന് 77 റൺസ് കൂട്ടിചേർത്തു. അഞ്ചു സിക്സും നാലു ഫോറുമാണ് ആബട്ടിന്റെ പന്തിൽനിന്നു പിറന്നത്. എന്നാൽ അടുത്ത ഓവറുകളിൽ ഹെയ്‌സൽവുഡും ആബട്ടും വീണതോടെ ജയം ഇന്ത്യയ്‌ക്കൊപ്പം.

∙ ‘ഡബിൾ’ സെഞ്ചറിയും സൂര്യയയുടെ വെടിക്കെട്ടും

ശുഭ്മൻ ഗില്ലിന്റെയും ശ്രേയസ് അയ്യരുടേയും സെഞ്ചറിക്കരുത്തി‌ലാണ് ഓസ്ട്രേലിയയ്ക്കെതിരെ ഇന്ത്യ വമ്പൻ വിജയ ലക്ഷ്യമുയർത്തിയക്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ നേടിയത് 399 റണ്‍സ്. ശ്രേയസ് അയ്യർ (90 പന്തിൽ 105), ശുഭ്മൻ ഗിൽ (97 പന്തിൽ 104) എന്നിവരുടെ സെഞ്ചറി പ്രകടനങ്ങളും ക്യാപ്റ്റന്‍ കെ.എൽ. രാഹുലിന്റെയും ( 38 പന്തിൽ 52), സൂര്യകുമാർ യാദവിന്റേയും (37 പന്തിൽ 72) അർധ സെഞ്ചറികളുമാണ് ഇന്ത്യയെ കൂറ്റൻ സ്കോറിലെത്തിച്ചത്.

86 പന്തുകളിൽനിന്നാണ് ഏകദിന കരിയറിലെ മൂന്നാം സെഞ്ചറി ശ്രേയസ് അയ്യർ സ്വന്തമാക്കിയത്. 11 ഫോറുകളും മൂന്ന് സിക്സറുകളും താരം പറത്തി. 90 പന്തിൽ 105 റൺസെടുത്താണു താരം പുറത്തായത്. 92 പന്തുകളിലാണ് ശുഭ്മൻ ഗില്ലിന്റെ സെഞ്ചറി നേട്ടം. 24 വയസ്സുകാരൻ താരത്തിന്റെ ഏകദിന കരിയറിലെ ആറാം സെഞ്ചറിയാണിത്. തകർപ്പൻ ഫോമിലുള്ള ഗിൽ 2023 ൽ മാത്രം അഞ്ച് സെഞ്ചറികളാണ് നേടിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് തുടക്കത്തിൽ തന്നെ ഓപ്പണര്‍ ഋതുരാജ് ഗെയ്ക്‌വാദിനെ നഷ്ടമായിരുന്നു. 12 പന്തിൽ എട്ട് റൺസെടുത്ത ഗെയ്ക്‌വാദിനെ ജോഷ് ഹെയ്സൽവുഡിന്റെ പന്തിൽ വിക്കറ്റ് കീപ്പർ അലക്സ് കാരി ക്യാച്ചെടുത്തു പുറത്താക്കുകയായിരുന്നു.

ADVERTISEMENT

പിന്നാലെ ശുഭ്മൻ ഗില്ലും ശ്രേയസ് അയ്യരും ചേർന്നതോടെ ഇന്ത്യ 12.5 ഓവറിൽ 100 ഉം 28.3 ഓവറിൽ 200 ഉം കടന്നു. സ്കോർ 216ൽ നിൽക്കെ ഇന്ത്യയ്ക്ക് ശ്രേയസ് അയ്യരെ നഷ്ടമായി. സീൻ ആബട്ടിന്റെ പന്തിൽ മാത്യു ഷോർട്ട് ക്യാച്ചെടുത്താണ് അയ്യരുടെ പുറത്താകൽ. സെഞ്ചറി നേട്ടത്തിനു പിന്നാലെ കാമറൂൺ ഗ്രീനിന്റെ പന്തിൽ ഗില്ലും മടങ്ങി. പിന്നീട് കെ.എൽ. രാഹും ഇഷാൻ കിഷനും ചേര്‍ന്ന് ഇന്ത്യയെ മുന്നോട്ടു നയിച്ചു. 18 പന്തുകളിൽനിന്ന് 31 റൺസാണ് ഇഷാൻ നേടിയത്.

സെഞ്ചറി നേടിയ ശ്രേയസ് അയ്യരും ശുഭ്മൻ ഗില്ലും

രാഹുൽ‌ കാമറൂൺ ഗ്രീനിന്റെ പന്തിൽ ബോൾഡാകുകയായിരുന്നു. അവസാന ഓവറുകളിൽ സൂര്യകുമാർ യാദവും തകർത്തടിച്ചു. 37 പന്തുകളിൽനിന്ന് ആറ് സിക്സറുകൾ അടക്കം 72 റൺസാണു താരം നേടിയത്. രവീന്ദ്ര ജഡേജ (ഒൻപതു പന്തിൽ 13) പുറത്താകാതെനിന്നു. കാമറൂൺ ഗ്രീൻ ഓസ്ട്രേലിയയ്ക്കായി രണ്ടു വിക്കറ്റുകൾ വീഴ്ത്തി. 10 ഓവറുകളിൽനിന്ന് 103 റണ്‍സാണ് ഗ്രീൻ വഴങ്ങിയത്.

ഓസീസ് ക്യാപ്റ്റൻ പാറ്റ് കമ്മിൻസിനു പകരം സ്റ്റീവ് സ്മിത്താണ് ഓസ്ട്രേലിയയെ നയിച്ചത്. മിച്ചൽ മാർഷും ഇറങ്ങിയില്ല. യുവപേസർ സ്പെൻസർ ജോൺസൺ ഓസീസിനായി ഏകദിനത്തില്‍ അരങ്ങേറ്റം കുറിച്ചു.

∙ പ്ലേയിങ് ഇലവൻ

ADVERTISEMENT

ഇന്ത്യ: ശുഭ്മൻ ഗിൽ, ഋതുരാജ് ഗെയ്ക്‌വാദ്, ശ്രേയസ് അയ്യർ, കെ.എൽ. രാഹുൽ (ക്യാപ്റ്റൻ), ഇഷാൻ കിഷൻ, സൂര്യകുമാർ യാദവ്, രവീന്ദ്ര ജഡേജ, ആർ. അശ്വിൻ, ഷാര്‍ദൂൽ ഠാക്കൂർ, മുഹമ്മദ് ഷമി, പ്രസിദ്ധ് കൃഷ്ണ.

ഓസ്ട്രേലിയ: ഡേവിഡ് വാർണർ, മാറ്റ് ഷോർട്ട്, സ്റ്റീവ് സ്മിത്ത് (ക്യാപ്റ്റൻ), മാർനസ് ലബുഷെയ്ൻ, ജോഷ് ഇംഗ്ലിസ്, ആലെക്സ് കാരി, കാമറൂൺ ഗ്രീൻ, സീൻ ആബട്ട്, ആദം സാംപ, ജോഷ് ഹെയ്സൽവുഡ്, സ്പെൻസർ ജോൺസണ്‍.

English Summary : India-Australia second ODI Updates