ശുഭ്മൻ ഗില്ലുമായി ഡേറ്റിങ്ങിലോ? ലോകം മുഴുവൻ തെറ്റായ സാറയുടെ പിന്നാലെയെന്ന് നടി
മുംബൈ∙ ഇന്ത്യൻ ക്രിക്കറ്റ് താരം ശുഭ്മൻ ഗില്ലുമായി ഡേറ്റിങ്ങിലാണെന്ന അഭ്യൂഹങ്ങൾക്കു വിരാമമിട്ട് ബോളിവുഡ് നടി സാറ അലി ഖാൻ. ഒരു അഭിമുഖത്തിലാണ് സാറ അലി ഖാൻ ഗില്ലുമായി ബന്ധമുണ്ടോയെന്ന സംശയത്തിനു മറുപടി നൽകിയത്. ‘‘ശുഭ്മൻ ഗില്ലുമായി ഡേറ്റ് ചെയ്യുന്നുണ്ടോ?’’ എന്ന് അവതാരകൻ ചോദിച്ചപ്പോൾ,

മുംബൈ∙ ഇന്ത്യൻ ക്രിക്കറ്റ് താരം ശുഭ്മൻ ഗില്ലുമായി ഡേറ്റിങ്ങിലാണെന്ന അഭ്യൂഹങ്ങൾക്കു വിരാമമിട്ട് ബോളിവുഡ് നടി സാറ അലി ഖാൻ. ഒരു അഭിമുഖത്തിലാണ് സാറ അലി ഖാൻ ഗില്ലുമായി ബന്ധമുണ്ടോയെന്ന സംശയത്തിനു മറുപടി നൽകിയത്. ‘‘ശുഭ്മൻ ഗില്ലുമായി ഡേറ്റ് ചെയ്യുന്നുണ്ടോ?’’ എന്ന് അവതാരകൻ ചോദിച്ചപ്പോൾ, നിങ്ങൾ ചോദ്യം ചോദിച്ച സാറ തെറ്റിപ്പോയെന്നായിരുന്നു നടിയുടെ മറുപടി.
ലോകം മുഴുവൻ ഇപ്പോൾ തെറ്റായ സാറയുടെ പിറകേയാണ്. ആ സാറയല്ല ഈ സാറ എന്നും നടി പ്രതികരിച്ചു. ബോളിവുഡ് നടിയുടെ കൂടെ ഡേറ്റ് ചെയ്യാൻ താൽപര്യമുണ്ടെന്ന് ഇന്ത്യൻ യുവതാരം ശുഭ്മൻ ഗിൽ ഒരു അഭിമുഖത്തിൽ തുറന്നുപറഞ്ഞിരുന്നു. അതേസമയം ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കറുടെ മകൾ സാറ തെൻഡുൽക്കറുമായി ഗിൽ ഡേറ്റിങ്ങിലാണെന്ന് അഭ്യൂഹങ്ങളുണ്ട്.
അടുത്തിടെ മുംബൈയിലെ ഒരു ഹോട്ടലിൽ സാറ തെൻഡുൽക്കറും ശുഭ്മൻ ഗില്ലും ഒരുമിച്ചെത്തിയതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. എന്നാൽ വിഷയത്തില് പ്രതികരിക്കാൻ ഇരുവരും തയാറായില്ല. ലോകകപ്പ് മത്സരങ്ങൾക്കിടെ സാറയുടെ പേരു വിളിച്ച് ആരാധകർ ഗില്ലിനെ കളിയാക്കുന്നതു പതിവാണ്. ഇങ്ങനെ ഒരു സംഭവത്തിനിടെ ഗില്ലിന്റെ പേരാണ് ആരാധകർ വിളിക്കേണ്ടതെന്ന് ഇന്ത്യൻ താരം വിരാട് കോലി നിർദേശിച്ചിരുന്നു.
ഡെങ്കിപ്പനി മൂലം ലോകകപ്പിലെ ഇന്ത്യയുടെ ആദ്യ മത്സരങ്ങൾ ശുഭ്മൻ ഗില്ലിനു നഷ്ടമായിരുന്നു. ഏഷ്യാകപ്പിൽ തകർപ്പൻ ഫോമിലായിരുന്ന ഗിൽ ലോകകപ്പിലും അതു തുടരുകയാണ്. ബംഗ്ലദേശിനെതിരെയും ശ്രീലങ്കയ്ക്കെതിരെയും താരം അർധ സെഞ്ചറി നേടിയിരുന്നു. ശ്രീലങ്കയ്ക്കെതിരെ 92 പന്തിൽ 92 റൺസെടുത്താണു താരം പുറത്തായത്.