റാഞ്ചി∙ മെഴ്സിഡീസിന്റെ പുത്തൻ എസ്‍യുവി വാഹന ശേഖരത്തിലെത്തിച്ച് ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ എം.എസ്. ധോണി. മെഴ്സിഡീസിന്റെ ജി 63 എഎംജിയാണ് ധോണി പുതുതായി വാങ്ങിയത്. കഴിഞ്ഞ മാസമാണു ധോണി വാഹനം സ്വന്തമാക്കിയതെങ്കിലും ചിത്രങ്ങളും വിഡിയോകളും ഇപ്പോഴാണു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

റാഞ്ചി∙ മെഴ്സിഡീസിന്റെ പുത്തൻ എസ്‍യുവി വാഹന ശേഖരത്തിലെത്തിച്ച് ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ എം.എസ്. ധോണി. മെഴ്സിഡീസിന്റെ ജി 63 എഎംജിയാണ് ധോണി പുതുതായി വാങ്ങിയത്. കഴിഞ്ഞ മാസമാണു ധോണി വാഹനം സ്വന്തമാക്കിയതെങ്കിലും ചിത്രങ്ങളും വിഡിയോകളും ഇപ്പോഴാണു പുറത്തുവന്നത്. 3.30 കോടി രൂപയാണു വാഹനത്തിന്റെ എക്സ് ഷോറൂം വില.

ജാർഖണ്ഡ് റജിസ്ട്രേഷനിലുള്ള വാഹനത്തിന് 0007 എന്ന ഫാൻസി നമ്പരാണു നൽകിയിരിക്കുന്നത്. വാഹനത്തിൽ കയറി ഡ്രൈവിങ്ങിനു തയാറെടുക്കുന്ന എം.എസ്. ധോണിയുടെ വിഡിയോ പുറത്തുവന്നിട്ടുണ്ട്. ചെന്നൈ സൂപ്പർ കിങ്സിൽ ഏഴാം നമ്പർ ജഴ്സി ധരിച്ചാണ് ധോണി കളിക്കുന്നത്. ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളായ ഹാർദിക് പാണ്ഡ്യയും ശ്രേയസ് അയ്യരും നേരത്തേ ഈ വാഹനം സ്വന്തമാക്കിയിട്ടുണ്ട്.

ADVERTISEMENT

4.5 സെക്കൻഡിൽ പൂജ്യത്തിൽനിന്ന് 100 കിലോ മീറ്റർ വേഗതയിലെത്താൻ‍ വാഹനത്തിനു സാധിക്കും. കാറുകളുടേയും ബൈക്കുകളുടേയും വൻ ശേഖരമാണ് എം.എസ്. ധോണിക്കുള്ളത്. റാഞ്ചിയിലെ ഫാം ഹൗസിലാണ് വാഹനങ്ങളെല്ലാം സൂക്ഷിച്ചിരിക്കുന്നത്. പ്രിയപ്പെട്ട വാഹനങ്ങളുമായി നഗരത്തിൽ കറങ്ങാൻ ഇറങ്ങുന്ന ധോണിയുടെ ചിത്രങ്ങൾ പലവട്ടം സമൂഹമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്.

ഇന്ത്യൻ പ്രീമിയർ ലീഗ് 2024 സീസണിനായുള്ള ഒരുക്കത്തിലാണ് ധോണി. ചെന്നൈ സൂപ്പർ കിങ്സിന്റെ ക്യാപ്റ്റനായ ധോണി ഈ സീസൺ കൂടി ഐപിഎൽ കളിക്കും. കഴിഞ്ഞ സീസണിൽ ഫൈനലി‍ൽ ഗുജറാത്ത് ടൈറ്റൻസിനെ കീഴടക്കി ചെന്നൈ സൂപ്പർ കിങ്സ് കിരീടം നേടിയിരുന്നു. 2023 ഐപിഎല്ലിനു ശേഷം കാലിനു പരുക്കേറ്റതോടെ താരം ശസ്ത്രക്രിയ നടത്തിയിരുന്നു. റാഞ്ചിയിലെ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ധോണി മുടങ്ങാതെ പരിശീലനം നടത്തുന്നുണ്ട്.

English Summary:

MS Dhoni Spotted Driving Mercedes G Class