പ്രതീക്ഷയില്ലാതെ രാജസ്ഥാന്റെ ട്രയൽസ്; ദ്രാവിഡിന്റെ ചോദ്യം ആത്മവിശ്വാസമായെന്ന് സഞ്ജു സാംസൺ
ജയ്പൂര്‍∙ രാജസ്ഥാൻ റോയൽസ് ടീമിൽ രാഹുൽ ദ്രാവിഡിനൊപ്പം കരിയർ തുടങ്ങിയ കാലത്തെക്കുറിച്ച് ഓർത്തെടുത്ത് മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസൺ. അടുത്ത സീസണിൽ രാഹുല്‍ ദ്രാവിഡിന്റെ പരിശീലനത്തിലാണ് രാജസ്ഥാന്‍ ഐപിഎൽ കളിക്കാൻ ഒരുങ്ങുന്നത്. ഇന്ത്യൻ ടീമിന്റെ പരിശീലക സ്ഥാനം

ജയ്പൂര്‍∙ രാജസ്ഥാൻ റോയൽസ് ടീമിൽ രാഹുൽ ദ്രാവിഡിനൊപ്പം കരിയർ തുടങ്ങിയ കാലത്തെക്കുറിച്ച് ഓർത്തെടുത്ത് മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസൺ. അടുത്ത സീസണിൽ രാഹുല്‍ ദ്രാവിഡിന്റെ പരിശീലനത്തിലാണ് രാജസ്ഥാന്‍ ഐപിഎൽ കളിക്കാൻ ഒരുങ്ങുന്നത്. ഇന്ത്യൻ ടീമിന്റെ പരിശീലക സ്ഥാനം ഒഴിഞ്ഞ ദ്രാവിഡ് രാജസ്ഥാൻ റോയൽസിൽ ചേരുകയാണെന്നു കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. അതിനു പിന്നാലെയാണ് കരിയറിന്റെ തുടക്കകാലത്തെക്കുറിച്ച് ഒരു സ്പോർട്സ് മാധ്യമത്തോടു സഞ്ജു മനസ്സു തുറന്നത്.
‘‘ശ്രീശാന്ത് ഭായിയുടെ കൂടെയാണ് ഞാൻ ജയ്പൂരിൽ ട്രയല്‍സിനു പോകുന്നത്. രാഹുൽ സർ, പാഡി അപ്ടൻ, സുബിൻ ബറൂച്ച എന്നിവരെല്ലാം അവിടെയുണ്ട്. മുൻപ് ഞാൻ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിൽ ട്രയൽസിനു പോയിട്ടുണ്ട്. അതുകൊണ്ടു തന്നെ റോയൽസിലെ ട്രയൽസിലും വലിയ പ്രതീക്ഷയൊന്നും ഉണ്ടായിരുന്നില്ല. ഏതു തരത്തിലുള്ള താരങ്ങളെയാണ് അവർക്ക് ആവശ്യമെന്നു നിങ്ങൾക്ക് അറിയില്ല. എന്താണ് അവിടെ സംഭവിക്കാൻ പോകുന്നതെന്നും യാതൊരു ധാരണയും ഉണ്ടായിരുന്നില്ല. രണ്ടു ദിവസത്തെ ട്രയൽസാണ് എനിക്ക് അവിടെയുണ്ടായിരുന്നത്. അതിനു മുൻപോ ശേഷമോ ഇത്രയും നന്നായി ഞാൻ ബാറ്റു ചെയ്തിട്ടില്ല.’’
‘‘നിങ്ങൾ ഞങ്ങൾക്കു വേണ്ടി കളിക്കുമോയെന്നാണ് രാഹുൽ ദ്രാവിഡ് അന്ന് എന്നോടു ചോദിച്ചത്. അതെനിക്ക് ഒരുപാട് ആത്മവിശ്വാസം നൽകി. ഒരുപാട് മത്സരങ്ങൾ കളിച്ച ഒരു ഇതിഹാസമാണ് എന്നോട് സംസാരിക്കുന്നത്. ഞാൻ മികച്ചതാണെന്ന് അദ്ദേഹത്തെപ്പോലൊരാൾ പറയുമ്പോൾ, ഞാൻ അങ്ങനെയായിരിക്കണം’’– സഞ്ജു സാംസൺ വ്യക്തമാക്കി. 2021ലാണ് സഞ്ജു സാംസൺ രാജസ്ഥാൻ ക്യാപ്റ്റനായി ചുമതലയേൽക്കുന്നത്. ഒരു വർഷത്തിനു ശേഷം രാജസ്ഥാനെ ഐപിഎൽ ഫൈനൽ വരെയെത്തിക്കാൻ സഞ്ജുവിനു സാധിച്ചു.
രാജസ്ഥാൻ റോയൽസിലെത്തിയതോടെയാണ് സഞ്ജുവിന്റെ കരിയർ മാറിമറിയുന്നത്. 2016, 2017 സീസണുകളിലൊഴികെ ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിന്റെ വിശ്വസ്തനായ ബാറ്ററായിരുന്നു സഞ്ജു. രണ്ടു സീസണുകളിൽ രാജസ്ഥാൻ റോയൽസിനെ വിലക്കിയതോടെ ഡൽഹിക്കു വേണ്ടിയായിരുന്നു മലയാളി താരം കളിച്ചത്. വിലക്കുമാറി രാജസ്ഥാൻ തിരിച്ചെത്തിയപ്പോൾ സഞ്ജുവും ടീമിന്റെ ഭാഗമായി.