ആശിഷ് നെഹ്റയെ ഇന്ത്യൻ ടീം പരിശീലകനാക്കാൻ ബിസിസിഐ ശ്രമിച്ചു, താൽപര്യമില്ലെന്ന് മുൻ താരം
ദിവസങ്ങളായി നീണ്ടുനിന്ന അനിശ്ചിതത്വത്തിനൊടുവിൽ ഇന്ത്യൻ ക്രിക്കറ്റ് ടീം മുഖ്യപരിശീലകനായി രാഹുൽ ദ്രാവിഡിന്റെ കരാർ നീട്ടി ഇന്ത്യൻ ക്രിക്കറ്റ് ബോർഡ് (ബിസിസിഐ). ഏകദിന ക്രിക്കറ്റ് ലോകകപ്പോടെ രാഹുൽ ദ്രാവിഡിന്റെയും സഹപരിശീലകരുടെയും കരാർ അവസാനിച്ചിരുന്നു. കരാർ പുതുക്കാൻ ദ്രാവിഡ് താൽപര്യം പ്രകടിപ്പിക്കാതിരുന്നതോടെ പുതിയ പരിശീലകനായി ബിസിസിഐ അന്വേഷണം ആരംഭിച്ചു.

ന്യൂഡൽഹി ∙ ദിവസങ്ങളായി നീണ്ടുനിന്ന അനിശ്ചിതത്വത്തിനൊടുവിൽ ഇന്ത്യൻ ക്രിക്കറ്റ് ടീം മുഖ്യപരിശീലകനായി രാഹുൽ ദ്രാവിഡിന്റെ കരാർ നീട്ടി ഇന്ത്യൻ ക്രിക്കറ്റ് ബോർഡ് (ബിസിസിഐ). ഏകദിന ക്രിക്കറ്റ് ലോകകപ്പോടെ രാഹുൽ ദ്രാവിഡിന്റെയും സഹപരിശീലകരുടെയും കരാർ അവസാനിച്ചിരുന്നു. കരാർ പുതുക്കാൻ ദ്രാവിഡ് താൽപര്യം പ്രകടിപ്പിക്കാതിരുന്നതോടെ പുതിയ പരിശീലകനായി ബിസിസിഐ അന്വേഷണം ആരംഭിച്ചു. എന്നാൽ ദ്രാവിഡ് തന്നെ തുടരുന്നതാണ് നല്ലതെന്ന് മുൻ താരങ്ങൾ ഉൾപ്പെടെ അഭിപ്രായപ്പെട്ടതോടെ ബിസിസിഐ വീണ്ടും ദ്രാവിഡിനെ സമീപിക്കുകയായിരുന്നു എന്നാണ് വിവരം.
എത്ര കാലത്തേക്കാണ് ദ്രാവിഡിന്റെയും സംഘത്തിന്റെയും പുതിയ കരാർ എന്നു വ്യക്തമല്ലെങ്കിലും അടുത്ത വർഷം ജൂണിൽ നടക്കുന്ന ട്വന്റി20 ലോകകപ്പ് വരെ ദ്രാവിഡ് ടീമിനൊപ്പം ഉണ്ടാകുമെന്നാണ് സൂചന. ദ്രാവിഡ് പിൻമാറിയതോടെ മുൻ ദേശീയ താരം ആശിഷ് നെഹ്റയെ മുഖ്യ പരിശീലക സ്ഥാനത്തേക്കു പരിഗണിച്ചെങ്കിലും നെഹ്റ താൽപര്യമറിയിച്ചില്ലെന്ന് റിപ്പോർട്ട് ഉണ്ടായിരുന്നു.
ദ്രാവിഡിന്റെ അഭാവത്തിൽ, നാഷനൽ ക്രിക്കറ്റ് അക്കാദമി (എൻസിഎ) ഡയറക്ടറായ വി.വി.എസ്.ലക്ഷ്മണാണ് ഓസ്ട്രേലിയയ്ക്കെതിരായ ട്വന്റി20 പരമ്പരയിൽ ടീം ഇന്ത്യയുടെ മുഖ്യ പരിശീലകൻ. ലക്ഷ്മൺ എൻസിഎ ഡയറക്ടറായി തുടരുമെന്നും ബിസിസിഐ അറിയിച്ചു.