നിങ്ങളെന്താണ് പാക്കിസ്ഥാനിലേക്ക് വരാത്തത്?: ഫോട്ടോയെടുത്ത ശേഷം പാക്ക് ആരാധകന്റെ ചോദ്യം, സൂര്യയുടെ മറുപടി – വിഡിയോ
കെബർഹ∙ ‘നിങ്ങൾ എന്തുകൊണ്ടാണ് പാക്കിസ്ഥാനിലേക്ക് വരാത്തത് എന്ന് പറയാമോ?’ – ചോദ്യം ഇന്ത്യൻ നായകൻ സൂര്യകുമാർ യാദവിനോടാണ്. ചോദിച്ചത്, ദക്ഷിണാഫ്രിക്കയിൽവച്ച് ഇന്ത്യൻ നായകനൊപ്പം സെൽഫിയെടുക്കാനെത്തിയ ഒരു പാക്കിസ്ഥാൻകാരനും. ‘അതൊന്നും ഞങ്ങളുടെ കയ്യിലുള്ള കാര്യമല്ല’ എന്നായിരുന്നു സൂര്യയുടെ മറുപടി. ഇതിന്റെ

കെബർഹ∙ ‘നിങ്ങൾ എന്തുകൊണ്ടാണ് പാക്കിസ്ഥാനിലേക്ക് വരാത്തത് എന്ന് പറയാമോ?’ – ചോദ്യം ഇന്ത്യൻ നായകൻ സൂര്യകുമാർ യാദവിനോടാണ്. ചോദിച്ചത്, ദക്ഷിണാഫ്രിക്കയിൽവച്ച് ഇന്ത്യൻ നായകനൊപ്പം സെൽഫിയെടുക്കാനെത്തിയ ഒരു പാക്കിസ്ഥാൻകാരനും. ‘അതൊന്നും ഞങ്ങളുടെ കയ്യിലുള്ള കാര്യമല്ല’ എന്നായിരുന്നു സൂര്യയുടെ മറുപടി. ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ട്വന്റി20 പരമ്പരയ്ക്കായി എത്തിയ ഇന്ത്യൻ ടീമിനൊപ്പം, ഫോട്ടോയെടുക്കാനായി ഒരു കൂട്ടം ആളുകൾ എത്തുന്നതാണ് വിഡിയോയിലുള്ളത്. സൂര്യകുമാറിനൊപ്പം ഫോട്ടോയെടുത്ത ശേഷമാണ്, ‘നിങ്ങൾ എന്തുകൊണ്ടാണ് പാക്കിസ്ഥാനിലേക്ക് വരാത്തത്’ എന്ന ആരാധകന്റെ ചോദ്യം.
‘‘സഹോദരാ, ഇതൊന്നും ഞങ്ങളുടെ കയ്യിലുള്ള കാര്യങ്ങളല്ല’ – സൂര്യകുമാറിന്റെ മറുപടി ഇങ്ങനെ. ഇന്ത്യൻ താരം റിങ്കു സിങ്ങിനെയും സൂര്യയ്ക്കൊപ്പം വിഡിയോയിൽ കാണാം.
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ട്വന്റ20യിൽ തോൽവി വഴങ്ങിയ ഇന്ത്യ, വിജയം ലക്ഷ്യമിട്ട് ബുധനാഴ്ച മൂന്നാം മത്സരത്തിനിറങ്ങും. സെഞ്ചൂറിയനിലാണ് മത്സരം. ഡർബനിൽ നടന്ന ആദ്യ മത്സരം 61 റൺസിനു ജയിച്ച ഇന്ത്യ, രണ്ടാം മത്സരത്തിൽ മൂന്നു വിക്കറ്റിനാണ് തോറ്റത്. തുടർച്ചയായി 11 മത്സരങ്ങൾ ജയിച്ചതിനു പിന്നാലെയായിരുന്നു ഇന്ത്യയുടെ ഈ തോൽവി.